/indian-express-malayalam/media/media_files/jauQRLFRAW7iQrS9xzoA.jpg)
അമിതാഭ് ബച്ചനും ഭാര്യ ജയ ബച്ചനും
ദാമ്പത്യജീവിതത്തെക്കുറിച്ചും കുടുംബ ബന്ധങ്ങളെക്കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് ജയ ബച്ചൻ. തന്റെ കൊച്ചുമകളായ നവ്യ നവേലി നന്ദയുടെ 'വാട്ട് ദ ഹെൽ നവ്യ എന്ന' പോഡ്കാസ്റ്റ് സീരീസിലൂടെയാണ് അമിതാഭ് ബച്ചനും താനും തമ്മിലുള്ള കുടുംബ ബന്ധത്തെക്കുറിച്ച് ജയ പറഞ്ഞത്. ജയയുടെ 25-ാം വയസിലായിരുന്നു അമിതാഭ് ബച്ചനുമായുള്ള വിവാഹം. ഇരുവരും വിവാഹിതരായിട്ട് ഇപ്പോൾ 50 വർഷത്തോളമായി.
ഇത്രയും വർഷത്തെ ദാമ്പത്യ ജീവിതത്തിനിടയിൽ ഇരുവർക്കുമിടയിൽ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലേ എന്നായിരുന്നു ശ്വേതയുടെ മകളായ നവ്യയ്ക്ക് അറിയേണ്ടിയിരുന്നത്. ബന്ധങ്ങൾക്കിടയിലെ മോശം പെരുമാറ്റമാണ് പ്രശ്നങ്ങൾക്ക് പ്രധാന കാരണമെന്നായിരുന്നു ജയ ബച്ചൻ മറുപടി നൽകിയത്.
''ആളുകൾ ബഹുമാനമില്ലാതെ നീ, നിങ്ങൾ എന്നു വിളിക്കുന്നത് എനിക്ക് ഒട്ടും ഇഷ്ടമല്ല. നിങ്ങൾ എന്നു നിന്റെ മുത്തച്ഛനെ ഞാൻ വിളിക്കുന്നത് എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ?. ഇന്നത്തെ തലമുറ ഇത് ചെയ്യില്ല. നിങ്ങൾ ഒരാൾക്ക് ബഹുമാനം നൽകാത്തിടത്തോളം അവിടെ സ്നേഹം ഉണ്ടാകില്ല. ബന്ധത്തിലും അതിരുകൾ വളരെ പ്രധാനമാണ്,'' ജയ ബച്ചൻ പറഞ്ഞു.
പ്രണയം എന്താണെന്ന് നവ്യ ചോദിച്ചപ്പോൾ, “അനുയോജ്യത, മനസ്സിലാക്കൽ, അഡ്ജസ്റ്റ്‌മെൻ്റ്” എന്നായിരുന്നു ജയ പറഞ്ഞത്. നീ ഉൾപ്പെടുന്ന ഇന്നത്തെ തലമുറയ്ക്ക് റിലേഷൻഷിപ്പുണ്ട്, പക്ഷേ സ്നേഹമില്ലെന്നും ജയ അഭിപ്രായപ്പെട്ടു. തന്റെ അമ്മായിയമ്മ നൽകിയ ഉപദേശത്തെക്കുറിച്ചും ജയ സംസാരിച്ചു.
മറ്റുള്ളവരിൽനിന്നും എത്ര മാത്രം കുറച്ച് പ്രതീക്ഷിക്കുന്നുവോ അത്രമാത്രം കുറച്ച് നിരാശ മാത്രമേ ഉണ്ടാവുകയുള്ളൂവെന്ന് എന്റെ അമ്മായിയമ്മ എപ്പോഴും എന്നോട് പറയുമായിരുന്നു. ഞാനത് പിന്തുടരാനാണ് ശ്രമിക്കുന്നത്. സന്തോഷം ഉണ്ടാകേണ്ടത് ഒരു സാഹചര്യത്തിൽ നിന്നാണ്, ഒരു വികാരത്തിൽ നിന്നാണ്, അല്ലാതെ അത് (മറ്റൊരാളിൽ നിന്ന്) പ്രതീക്ഷിക്കുന്നതിലൂടെയല്ലെന്ന് അവർ പറഞ്ഞു.
വാട്ട് ദ ഹെൽ നവ്യ പോഡ്കാസ്റ്റ് സീരീസിന്റെ സീസൺ 2-ന്റെ വരാനിരിക്കുന്ന എപ്പിസോഡിന്റെ ഒരു സ്നീക്ക് പീക്ക് വീഡിയോ അടുത്തിടെ പുറത്തുവന്നിരുന്നു. ജയ, നവ്യ, ശ്വേത അടങ്ങുന്ന മൂന്നു തലമുറയിലെ സ്ത്രീകൾ അവരുടെ പ്രണയത്തെക്കുറിച്ചും ജോലിയെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമാണ് സീരീസിൽ സംസാരിക്കുന്നത്.
Read More
- അഞ്ചരമാസം ഗർഭിണിയാണ്; ട്രെയിലർ ലോഞ്ചിനിടെ സർപ്രൈസുമായി യാമി ഗൗതം
- ചെക്കൻ പെണ്ണിനെ കണ്ടത് നിശ്ചയത്തിനു ശേഷം മാത്രം: ആ വിവാഹം നടന്നതിങ്ങനെ
- മലയാളികളുടെ സ്വപ്നസുന്ദരി; സഹോദരനൊപ്പം നിൽക്കുന്ന ഈ പെൺകുട്ടിയെ മനസ്സിലായോ?
- നിന്റെ ഹൃദയത്തോടും ആത്മാവിനോടും പ്രണയമാണ്'; കാൻസർ അതിജീവിതയായ ഭാര്യയെ പിന്തുണച്ച് നടൻ ആയുഷ്മാൻ ഖുറാന
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.