scorecardresearch

ദുൽഖർ നിന്നെ പോലെയാണോ അവനു സ്കൂളിൽ പോകണം; മമ്മൂട്ടിയങ്കിൾ അന്നു പറഞ്ഞത്

"ദുൽഖറിനെ കാണുമ്പോഴൊക്കെ ഞാൻ വിചാരിക്കും. മമ്മൂട്ടി അങ്കിളിനെ പോലെ തന്നെയുണ്ടല്ലോ, ശരിക്കും ഒരു മിനിയേച്ചർ ആണല്ലോ എന്ന്"

"ദുൽഖറിനെ കാണുമ്പോഴൊക്കെ ഞാൻ വിചാരിക്കും. മമ്മൂട്ടി അങ്കിളിനെ പോലെ തന്നെയുണ്ടല്ലോ, ശരിക്കും ഒരു മിനിയേച്ചർ ആണല്ലോ എന്ന്"

author-image
Entertainment Desk
New Update
Dulquer Salmaan |  Mammootty

നിരവധി ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ച അഭിനേത്രിയാണ് ബേബി അബിളി. വാത്സല്യത്തിൽ മമ്മൂട്ടിയുടെ മകളായി അഭിനയിച്ചതും ബേബി അമ്പിളി ആയിരുന്നു. അന്നത്തെ ബേബി അമ്പിളി, ഇന്ന് വക്കീൽ അമ്പിളിയാണ്.  കോഴിക്കോട് ലോ കോളേജിൽ നിന്നുമാണ് അമ്പിളി നിയമപഠനം പൂർത്തിയാക്കിയത്. വിവാഹിതയായ അമ്പിളിയ്ക്ക്  ദിയ, ധാര എന്നിങ്ങനെ രണ്ടു മക്കളുമുണ്ട്. 

Advertisment

അടുത്തിടെ ഒരു അഭിമുഖത്തിൽ വാത്സല്യം ഷൂട്ടിംഗ് സമയത്തെ ഓർമകളെ കുറിച്ച് അമ്പിളി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

"വാത്സല്യത്തിന്റെ ഷൂട്ട് ഒരു വെക്കേഷൻ സമയത്തായിരുന്നു. ദുൽഖറിനെ അന്നു ലൊക്കേഷനിൽ കൊണ്ടുവന്നിരുന്നു. കുറച്ചുദിവസം കഴിഞ്ഞ് മമ്മൂട്ടി മാത്രമായപ്പോൾ ഞാൻ ചോദിച്ചു, എവിടെ? എന്ന്. എനിക്ക് കളിക്കാൻ വേണ്ടിയായിരുന്നു. ദുൽഖറും സിസ്റ്ററും ഞാനും കൂടിയായിരുന്നു ഫ്രീ ടൈമിൽ കളിയൊക്കെ. എവിടെ എന്നു ഞാൻ ചോദിച്ചപ്പോൾ പറഞ്ഞു, അവരു നിന്നെ പോലെയാണോ അവർക്കൊക്കെ സ്കൂളിൽ പോവേണ്ടേ?" 

"ദുൽഖറിനെ കാണുമ്പോഴൊക്കെ ഞാൻ വിചാരിക്കും. മമ്മൂട്ടി അങ്കിളിനെ പോലെ തന്നെയുണ്ടല്ലോ, ശരിക്കും ഒരു മിനിയേച്ചർ ആണല്ലോ എന്ന്. മമ്മൂട്ടിയങ്കിളിനെ പോലെ തന്നെ ഡ്രസ്സ് ഒക്കെ ചെയ്യുമായിരുന്നു," അമ്പിളിയുടെ വാക്കുകളിങ്ങനെ. . 

Advertisment

'നാല്‍ക്കവല' ആയിരുന്നു അമ്പിളി ബാലതാരമായി അഭിനയിച്ച ആദ്യ ചിത്രം. അമ്പിളിയുടെ വീടിനടുത്തായിരുന്നു ആ ചിത്രത്തിന്റെ ഷൂട്ടിംഗ്. ചിത്രത്തിൽ അഭിനയിക്കാൻ കുട്ടികളെ തേടിയ അണിയറപ്രവർത്തകർ ചെന്നെത്തിയത് അമ്പിളി പഠിക്കുന്ന അങ്കണവാടിയിൽ. അവിടുത്തെ മറ്റു കുട്ടികൾക്കൊപ്പം അമ്പിളിയും ക്യാമറയ്ക്കു മുന്നിലെത്തി. പിന്നീട് ഗോഡ് ഫാദറിൽ ഇന്നസെന്റിന്റെയും കെപിഎസി ലളിതയുടെയും മകളായിട്ടും അമ്പിളി അഭിനയിച്ചു. വാത്സല്യത്തിൽ മമ്മൂട്ടിയുടെ മകളായും ബേബി അമ്പിളി എത്തി. മിന്നാരം, മഹാനഗരം, സർഗം, മിഥുനം, ആര്യന്‍ എന്നീ ചിത്രങ്ങളിലും അമ്പിളി അഭിനയിച്ചു. മിഥുനത്തിൽ ഉർവശിയുടെ കുട്ടിക്കാലമാണ് അവതരിപ്പിച്ചത്. . 

രാജൻ ശങ്കരാടിയുടെ സംവിധാനത്തിൽ ദിലീപ്, തിലകൻ, ജഗതി ശ്രീകുമാർ, സുലേഖ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1998ൽ പ്രദർശനത്തിന് എത്തിയ'മീനത്തിൽ താലികെട്ട്' എന്ന ചിത്രത്തിലെ അമ്പിളിയുടെ അഭിനയവും ഏറെ ശ്രദ്ധ നേടി.   ദിലീപ് അവതരിപ്പിച്ച ഓമനക്കുട്ടന്‍ എപ്പോഴും വീപ്പക്കുറ്റി എന്നു വിളിച്ച് ശുണ്ഠി പിടിപ്പിക്കുന്ന അനിയത്തിക്കുട്ടിയായാണ് അമ്പിളി എത്തിയത്. 

ലാൽ ജോസ് സംവിധാനം ചെയ്ത 'രണ്ടാംഭാവം' എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിലായി അമ്പിളി അഭിനയിച്ചത്. ലാൽ ജോസിന്റെ 'ചന്ദ്രനുദിക്കുന്ന ദിക്കില്‍' എന്ന ചിത്രത്തിലേക്ക് നായികയായി ആദ്യം തീരുമാനിച്ചിരുന്നതും അമ്പിളിയെ ആയിരുന്നു. ചിത്രത്തിനു വേണ്ടി അമ്പിളി ശരീരഭാരം കുറയ്ക്കുകയും ചെയ്തു. എന്നാൽ ആ സമയത്താണ് അമ്പിളിയുടെ അച്ഛൻ മരിച്ചത്. അതോടെ അമ്പിളി സിനിമയോട് വിട പറഞ്ഞു. . 

Read More Entertainment Stories Here

Mammootty Dulquer Salmaan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: