/indian-express-malayalam/media/media_files/2024/12/05/ySFIx9D9BTGbgKGJdPgZ.jpg)
Pushpa 2 Full Movie Leaked Online by Tamilrockers
Pushpa 2 Full Movie Leaked Online by Tamilrockers: അല്ലു അർജുനും രശ്മിക മന്ദാനയും ഒരുമിച്ചെത്തിയ 'പുഷ്പ 2 ദി: റൂൾ' ഡിസംബർ 5ന് റിലീസ് ചെയ്തിരിക്കുന്നു. 2021ലെ ബ്ലോക്ക്ബസ്റ്ററായിരുന്ന 'പുഷ്പ: ദി റൈസിൻ്റെ' രണ്ടാമത്തെ ഭാഗമാണ് ഇത്. പുഷ്പ രാജ് എന്ന കഥാപാത്രത്തിന് ദേശീയ അവാർഡും അല്ലു അർജുന് ലഭിച്ചിരുന്നു. രാജ്യത്തിൻ്റെ എല്ലാ കോണുകളിലേയ്ക്കും സിനിമ എത്തിക്കുന്ന തരത്തിൽ വമ്പൻ പ്രമോഷൻ പരിപാടികളായിരുന്നു സിനിമയുടെ അണിയറ പ്രവർത്തകർ സംഘടിപ്പിച്ചിരുന്നത്. സിനിമയുടെ പോസ്റ്റർ, ടീസർ, ആദ്യ ഗാനം റിലീസിങ് എന്നിവ അതീവ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചതും.
വലിയ ഹൈപ്പോടെ എത്തിയ ചിത്രം അഡ്വാൻസ് ബുക്കിംഗിലൂടെ 105 കോടിയോളം കളക്റ്റ് ചെയ്തിരുന്നു. അല്ലു അർജുനൊപ്പം ഫഹദ് ഫാസിൽ, റാവു രമേഷ്, അനസൂയ ഭരദ്വാദജ് തുടങ്ങിയവരും സിനിമയിൽ അഭിനയിക്കുന്നുണ്ട്. സിനിമ കണ്ടിറങ്ങിയ പ്രേക്ഷകർ ഫഹദ് ഫാസിലിൻ്റെ വില്ലൻ കഥാപാത്രത്തെ ഏറെ പ്രശംസിക്കുന്നുണ്ട്. നായകനെ വിറപ്പിക്കുന്ന പ്രകടനമാണ് ഫഹദ് കാഴ്ച വച്ചിരിക്കുന്നതെന്ന് ഒരു വിഭാഗം പറയുന്നു.
എന്നാൽ സിനിമ തിയേറ്ററിൽ എത്തി മണിക്കൂറുകൾക്കുള്ളിൽ വ്യാജ പതിപ്പ് പുറത്തിറങ്ങിയതായി റിപ്പോർട്ടുകൾ എത്തുന്നു. Ibomma, Movierulz, Tamilrockers, Filmyzilla, TamilYogi, Tamilblasters, Bolly4u, Jaisha Moviez, 9xmovies, Moviesda എന്നു തുടങ്ങി ഒന്നിലധികം പൈറസി വെബ്‌സൈറ്റുകളിലും ടോറൻ്റ് പ്ലാറ്റ്‌ഫോമുകളിലൂടെയും ചിത്രം ഇതിനകം തന്നെ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്.
Read More
- Pushpa 2 Movie Review: പുഷ്പ 2ൽ തകർത്തതാര്? അല്ലുവോ ഫഹദോ?
- Pani OTT: ജോജുവിന്റെ പണി ഒടിടിയിലേക്ക്
- അച്ഛൻ ക്രിസ്ത്യൻ, അമ്മ സിഖ്, ഭാര്യ ഹിന്ദു, സഹോദരൻ ഇസ്ലാം വിശ്വാസി; മകനെ യുക്തിവാദം പഠിപ്പിക്കാൻ ആഗ്രഹിച്ച വിക്രാന്ത് മാസി
- എമ്പുരാൻ സെറ്റിലെത്തി സുപ്രിയയുടെ സർപ്രൈസ്, അമ്പരന്ന് പൃഥ്വി; വീഡിയോ
- 'എൻ്റെ ആമസോൺ ഗ്രീൻ ഫോറസ്റ്റ്;' വിവാഹ ചിത്രങ്ങളുമായി അഞ്ജു ജോസഫ്
- ഓർത്തോ, എല്ലാം പലിശ സഹിതം തിരിച്ചുകിട്ടുമെന്ന് നയന്താര; ധനുഷിനുള്ള ഒളിയമ്പോ?
- ഇത്രേം റിസ്കി ഷോട്ട് ഡ്യൂപ്പിനെ വെച്ച് ചെയ്തൂടെ; പേളിയോട് ആരാധകൻ
- ഞാനൊരു ബഡഗയെ വിവാഹം കഴിക്കണമെന്നാണ് അവരെന്നോട് പറഞ്ഞത്: സായ് പല്ലവി: Sai Pallavi marriage statement
- ധനുഷ് നയൻതാരയ്ക്ക് കൊടുക്കാത്ത വീഡിയോ ക്ലിപ്പുകൾ എന്താണ്? എന്ത് കൊണ്ടാണ് അത് അവർക്ക് പ്രധാനപ്പെട്ടതാകുന്നത്?
- Vivekanandan Viralanu OTT: വിവേകാനന്ദൻ വൈറലാണ് ഇപ്പോൾ ഒടിടിയിൽ കാണാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.