scorecardresearch

Pushpa 2 Movie Review: പുഷ്പ 2ൽ തകർത്തതാര്? അല്ലുവോ ഫഹദോ?

Pushpa 2 The Rule Movie Review, Rating and Release Live Updates: പുഷ്പ ആദ്യ ഭാഗത്തേക്കാൾ ഫഹദിനു സ്ക്രീൻ ടൈം നൽകിയിട്ടുണ്ട് പുഷ്പ 2 വിൽ

Pushpa 2 The Rule Movie Review, Rating and Release Live Updates: പുഷ്പ ആദ്യ ഭാഗത്തേക്കാൾ ഫഹദിനു സ്ക്രീൻ ടൈം നൽകിയിട്ടുണ്ട് പുഷ്പ 2 വിൽ

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Pushpa 2 Movie Review

Pushpa 2 Movie Review

Pushpa 2 Movie Review: അല്ലു അർജുന്റെ പുഷ്പ 2 തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ഏറെ നാളായി അല്ലു അര്‍ജുന്‍ ആരാധകര്‍ കാത്തിരുന്ന പുഷ്പ 2 വിന്‍റെ ആദ്യ ഷോകൾ പലയിടത്തും പൂർത്തിയായി കഴിഞ്ഞു. അല്ലുവിനൊപ്പം രശ്മിക മന്ദാനയും ഫഹദ് ഫാസിലും പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രത്തിനായി കാത്തിരുന്ന പ്രേക്ഷകരിൽ വലിയൊരു വിഭാഗം മലയാളികളാണ്. 

Advertisment

വലിയ ഹൈപ്പോടെ എത്തിയ ചിത്രം അഡ്വാൻസ് ബുക്കിംഗിലൂടെ 105 കോടിയോളം കളക്റ്റ് ചെയ്തിരുന്നു. കൊമേർഷ്യൽ പടത്തിനു ആവശ്യമായ മാസ് - മസാല ഘടകങ്ങളെല്ലാം ഒത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 

പുഷ്പരാജായി അല്ലു അർജുൻ വീണ്ടും സ്ക്രീനിലെത്തുന്ന ചിത്രം ആക്ഷൻ രംഗങ്ങളാൽ സമ്പന്നമാണ്. പുഷ്പയുടെ ഐഡന്റിറ്റിയാണ് ചിത്രത്തിന്റെ പ്രധാന പ്രമേയമായി വരുന്നത്. അതേസമയം, പുഷ്പ ആദ്യ ഭാഗത്തേക്കാൾ ഫഹദിനു സ്ക്രീൻ ടൈം നൽകിയിട്ടുണ്ട് പുഷ്പ 2 വിൽ. ക്രൂരനായ പോലീസുകാരൻ ഭന്‍വര്‍ സിങ് ഷെഖാവത്തായി തകർത്താടുകയാണ് ഫഹദ്. പുഷ്പരാജും ഷെഖാവത്തും തമ്മിലുള്ള ശത്രുതയാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്. 

പുഷ്പ 2ന്റെ ആദ്യ ഷോകൾ അവസാനിക്കുമ്പോൾ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിൻ്റെ ദൈർഘ്യമാണ് വലിയൊരു പോരായ്മയായി പ്രേക്ഷകർ എടുത്തുകാണിക്കുന്നത്.  200 മിനിറ്റിലധികമാണ് ചിത്രത്തിന്റെ ദൈർഘ്യം.  

Advertisment

പ്രകടന സമ്മർദ്ദത്തിൻ്റെയും ഉയർന്ന പ്രതീക്ഷകളുടെയും ഭാരത്താൽ തളർന്നുപോയ ഒരു ചിത്രം എന്നാണ് ഇന്ത്യൻ എക്സ്‌പ്രസ് റിവ്യൂവിൽ അനന്തു സുരേഷ് ചിത്രത്തെ വിശേഷിപ്പിക്കുന്നത്.

"ടൈറ്റിൽ സോങ്ങിലെ “അന്നി ഉന്ന പുഷ്പ കി പാപം കൊന്നി ലെവന്ത” (പുഷ്പയ്ക്ക് എല്ലാം ഉണ്ട്, ചുരുക്കം ചിലത് ഒഴികെ) എന്ന വാക്യം സിനിമയുടെ സാരാംശത്തെ ഉൾക്കൊള്ളുന്നു. ആദ്യ ഭാഗത്തിൽ ചിത്രം തന്ന മിക്കവാറും എല്ലാ കാര്യങ്ങളും രണ്ടാം ഭാഗത്തിലും ഉണ്ട്; എന്നാൽ സിനിമ ഇടയ്ക്കിടെ അപര്യാപ്തമാണെന്ന തോന്നൽ നൽകുന്നു.  വലിയ ആക്ഷൻ സീക്വൻസുകളും മാസ് അപ്പീലിനായി തയ്യാറാക്കിയ മൊമന്റുകളും കൂടുതൽ തീക്ഷ്ണമായ സംഭാഷണങ്ങളും ഉണ്ട്. എന്നാൽ കൂടുതൽ ആഴം വാഗ്ദാനം ചെയ്യാനോ ആദ്യഭാഗത്തെ പോലെ അവിസ്മരണീയമായ അനുഭവം സമ്മാനിക്കാനോ രണ്ടാം ഭാഗത്തിനു സാധിക്കുന്നില്ല." 

"പുഷ്പയുടെ ഏറ്റവും ശ്രദ്ധേയമായ വശങ്ങളിലൊന്ന് ആ കഥാപാത്രം എത്രത്തോളം റിലേറ്റബിളും ആയിരുന്നു എന്നതാണ്. റോക്കി ഭായിയോ സലാറോ ബാഹുബലിയോ പോലെ ഒരു അമാനുഷിക വ്യക്തിയായിരുന്നില്ല പുഷ്പ. പകരം, മാനുഷികമായ  കുറവുകളും ആഴവുമുള്ള ഒരു വ്യക്തിത്വമായിരുന്നു. എന്നാൽ, പുഷ്പ: ദി റൂളിലേക്ക് എത്തുമ്പോൾ ആ കഥാപാത്രത്തിന് ഒരു ബ്രാൻഡ് എന്ന പ്രതീക്ഷ നൽകുന്ന ഭാരമുണ്ട്."

"അല്ലു അർജുനും ഫഹദ് ഫാസിലും തമ്മിലുള്ള രംഗങ്ങളിൽ, ഏതറ്റം വരെ പോകാനും കഴിവുള്ള തുല്യമായ രണ്ട് സൈക്കോകൾ തിളങ്ങുന്നതു കാണാം." 

റിവ്യൂവിന്റെ പൂർണരൂപം ഇവിടെ വായിക്കാം

Read More

Allu Arjun Film Review

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: