scorecardresearch

പ്രിയദർശൻ, അക്ഷയ് കുമാർ 'കോമ്പോ' വീണ്ടും ഒന്നിക്കുന്നു; ഇത്തവണ ഹൊറർ കോമഡി

രാമക്ഷേത്ര ചരിത്രത്തെക്കുറിച്ചുള്ള ഡോക്യു-സീരീസ് പൂർത്തിയയെന്നും അക്ഷയ് കുമാർ ചിത്രം ഉടൻ ആരംഭിക്കുമെന്നും പ്രയദർശൻ അറിയിച്ചു

രാമക്ഷേത്ര ചരിത്രത്തെക്കുറിച്ചുള്ള ഡോക്യു-സീരീസ് പൂർത്തിയയെന്നും അക്ഷയ് കുമാർ ചിത്രം ഉടൻ ആരംഭിക്കുമെന്നും പ്രയദർശൻ അറിയിച്ചു

author-image
Entertainment Desk
New Update
Priyadarshan  | Akshay kumar

14 വർഷത്തിന് ശേഷമാണ് ഇരുവരും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നത്

ചലച്ചിത്ര പ്രേമികൾ ഇരുകൈകളും നീട്ടി സ്വീകരിച്ച കൂട്ടുകെട്ടാണ് അക്ഷയ് കുമാർ- പ്രിയദർശൻ കോമ്പോ. ഇരുവരും വീണ്ടും ഒന്നിക്കുന്നതിന്റെ വാർത്തകളാണ് ഇപ്പോൾ ബോളിവുഡിൽ ചർച്ചയാകുന്നത്. ഏക്താ കപൂർ നിർമ്മിക്കുന്ന പുതിയ ചിത്രത്തിൽ അക്ഷയ് കുമാർ നായകനാകുമെന്ന് സംവിധായകൻ പ്രിയദർശൻ പ്രഖ്യാപിച്ചു. ഹൊറർ- ഫാന്റസി ജോണറിലായിരിക്കും പുതിയ ചിത്രം പുറത്തിറങ്ങുക.

Advertisment

ഇരുവരും ഒന്നിക്കുന്നുവെന്ന അഭ്യൂഹങ്ങൾ നേരത്തെതന്നെ ബോളിവുഡിൽ സജീവമായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസമാണ് പ്രിയദർശന്റെ ഭാഗത്തുനിന്ന് സ്ഥിരീകരണം ഉണ്ടായത്. രാമക്ഷേത്രത്തിൻ്റെ ചരിത്രത്തെക്കുറിച്ചുള്ള തൻ്റെ ഡോക്യു-സീരീസ് പൂർത്തിയയെന്നും, വളരെ പ്രധാനപ്പെട്ട ഒരു ചിത്രം ആരംഭിക്കാൻ പോകുകയാണെന്നും പ്രിയദർശൻ പറഞ്ഞു.

ബ്ലോക്ബസ്റ്റർ ചിത്രമായ 'ഭൂൽ ഭുലയ്യ' പോലെയാണോ പുതിയ സിനിമ എന്ന ചോദ്യത്തിന്, 'ഭൂൽ ഭുലയ്യ ഒരു സൈക്കോളജിക്കൽ ത്രില്ലറായിരുന്നെന്നും, പുതിയ പ്രൊജക്റ്റ് "ഫാൻ്റസി, ബ്ലാക്ക് മാജിക് പശ്ചാത്തലത്തിൽ, ഇന്ത്യയിലെ പഴയ അന്ധവിശ്വാസങ്ങളെ കുറിച്ചുള്ളതായിരിക്കും എന്നും പിയാദർശൻ പറഞ്ഞു.

"ആദ്യ സിനിമ മുതൽ, അക്ഷയ്ക്കൊപ്പം സഹകരിക്കുന്നത് സന്തോഷമാണ്. അദ്ദേഹം വികാരങ്ങൾ നന്നായി കൈകാര്യം ചെയ്യുന്ന നടനാണ്. അദ്ദേഹത്തിനൊപ്പം ഒരു നല്ല സിനിമ ചെയ്യാൻ കാത്തിരിക്കുകയായിരുന്നു. ഇത് തീർച്ചയായും​ അത്തരമൊരു ചിത്രമാകുമെന്നാണ് കരുതുന്നത്," പ്രിയദർശൻ കൂട്ടിച്ചേർത്തു

Advertisment

ഹേരാ ഫേരി, ഗരം മസാല, ഭാഗം ഭാഗ്, ദേ ദന ദാൻ തുടങ്ങി നിരവധി ഹിറ്റ് കോമഡി ചിത്രങ്ങൾ അക്ഷയ്- പ്രിയദർശൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയിട്ടുണ്ട്. 2010-ൽ പുറത്തിറങ്ങിയ ഖട്ടാ മീതയാണ് ഇരുവരും ഒന്നിച്ച അവസാന ചിത്രം. തുടർ പരാജയങ്ങൾ ഏറ്റുവാങ്ങുന്ന അക്ഷയ് കുമാറിന് ഗംഭീര തിരിച്ചുവരവാകും ചിത്രമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Read More Entertainment Stories Here

Akshay Kumar Priyadarshan Bollywood

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: