/indian-express-malayalam/media/media_files/hVmsT1Y3kBj84fPDjB1m.jpg)
ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാറിനും ടൈഗർ ഷ്രോഫിനും ഒപ്പം മലയാളി താരം പൃഥ്വിരാജ് സുകുമാരനും അഭിനയിച്ച 'ബഡേ മിയാൻ ഛോട്ടേ മിയാൻ' ബോക്സ് ഓഫീസിൽ വൻ ദുരന്തമായിരുന്നു. 350 കോടി ബജറ്റിലിറങ്ങിയ ചിത്രം 59.17 കോടി രൂപ മാത്രമാണ് ബോക്‌സ് ഓഫീസിൽ നിന്നും നേടിയത്. അലി അബ്ബാസ് സഫർ സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചത് പൂജാ എൻ്റർടെയ്ൻമെൻ്റ്സിന്റെ ബാനറിൽ വാഷു ഭഗ്‌നാനിയാണ്.
പൂജാ എൻ്റർടെയ്ൻമെൻ്റ്സിന്റെ മുൻ പരാജയങ്ങൾ ഉണ്ടാക്കിയ നഷ്ടങ്ങൾക്ക് പിന്നാലെ ബഡേ മിയാൻ ഛോട്ടേ മിയാൻകൂടി പരാജയപ്പെട്ടതോടെ നിർമ്മാതാവ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. 250 കോടി രൂപയുടെ കടം വീട്ടാനായി വാഷു ഭഗ്നാനി തൻ്റെ മുംബൈയിലെ ഓഫീസ് വിറ്റുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. സാമ്പത്തിക നഷ്ടത്തിൽ നിന്ന് കരകയറാൻ പ്രൊഡക്ഷൻ ഹൗസ്, തൊഴിലാളികളുടെ എണ്ണം പരിമിതപ്പെടുത്തുന്നത് അടക്കമുള്ള നടപടികൾ സ്വീകരിച്ചിരുന്നു. .
അഭിനേതാക്കൾക്കും ക്രൂ അംഗങ്ങൾക്കും പ്രതിഫല തുകയിൽ കുടിശ്ശിക വരുത്തിയെന്ന ആരോപണങ്ങളും പൂജാ എൻ്റർടെയ്ൻമെൻ്റ്സിന് എതിരെ ഉയർന്നിരുന്നു. കമ്പനി സ്ഥാപകൻ വാഷു ഭഗ്‌നാനി കുടിശ്ശിക അടച്ചില്ലെന്ന് ആരോപിച്ച് നിരവധി ക്രൂ അംഗങ്ങൾ രംഗത്തെത്തി. ശബള കുടിശ്ശിക മൂലം നേരിടുന്ന കഷ്ടപ്പാടുകളെ കുറിച്ചും ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ക്രൂ അംഗങ്ങൾ വിവരിച്ചു. .
ഈ ആരോപണങ്ങളോട് നിർമാതാക്കൾ ഇതുവരെ പ്രതികരിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ ഈ വിഷയത്തിൽ മൗനം വെടിഞ്ഞിരിക്കുകയാണ് പ്രൊഡക്ഷൻ- ഡിസ്ട്രിബ്യൂഷൻ കമ്പനിയായ പൂജ എൻ്റർടെയ്ൻമെൻ്റ്. ചിത്രത്തിന്റെ സഹനിർമ്മാതാവും വാഷു ഭഗ്‌നാനിയുടെ മകനും നടനുമായ ജാക്കി ഭഗ്‌നാനിയാണ് സാമ്പത്തിക ആരോപണങ്ങളോട് പ്രതികരിച്ചത്. തൽക്കാലം പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായം വാഗ്ദാനം ചെയ്ത് ബോളിവുഡ് താരം അക്ഷയ് കുമാർ രംഗത്തെത്തിയെന്നാണ് ജാക്കി വെളിപ്പെടുത്തിയത്.
“അക്ഷയ് സാർ അടുത്തിടെ കണ്ടപ്പോൾ ഈ വിഷയം ചർച്ച ചെയ്തിരുന്നു. സാഹചര്യം അറിഞ്ഞപ്പോൾ, അക്ഷയ് സാർ വേണ്ടതു ചെയ്യാനും ക്രൂവിന് പിന്തുണ നൽകാനും മടിച്ചില്ല. ഞങ്ങളുടെ പ്രോജക്‌റ്റുകളിൽ പ്രവർത്തിക്കുന്ന ഓരോ ക്രൂ അംഗത്തിനും മുഴുവൻ പ്രതിഫലവും നൽകുന്നതുവരെ അദ്ദേഹത്തിന്റെ പേയ്‌മെൻ്റുകൾ നിർത്തിവയ്ക്കണമെന്ന് അദ്ദേഹം പറഞ്ഞു. അക്ഷയ് സാറിൻ്റെ ധാരണയ്ക്കും ഈ സമയത്ത് ഞങ്ങളോടൊപ്പം നിൽക്കാനുള്ള അദ്ദേഹത്തിൻ്റെ സന്നദ്ധതയ്ക്കും ഞങ്ങൾ നന്ദിയുള്ളവരാണ്. സിനിമാ ബിസിനസ്സ് ശക്തമായ ബന്ധങ്ങളെ ആശ്രയിച്ചിരിക്കുന്നു, അതാണ് ഞങ്ങൾക്ക് പ്രത്യാശ നൽകുന്നത്," ജാക്കി ഭഗ്‌നാനി പ്രസ്താവനയിൽ പറഞ്ഞു.
ഏപ്രിലിൽ റിലീസ് ചെയ്ത ചിത്രത്തിന്റെ ക്രൂ അംഗങ്ങൾക്ക് പുറമെ, അഭിനേതാക്കളായ ടൈഗർ ഷ്രോഫ്, സൊനാക്ഷി സിൻഹ, അലയ എഫ്, മാനുഷി ചില്ലർ എന്നിവർക്കും പ്രതിഫലം ലഭിച്ചിട്ടില്ല. .
Read More Entertainment Stories Here
- രണ്ടു ഭാര്യമാർക്കൊപ്പം ബിഗ് ബോസിൽ മത്സരിക്കാനെത്തിയ മത്സരാർത്ഥി; എല്ലാ കണ്ണുകളും അർമാനിലേക്ക്
- ആദ്യ ഭാര്യ പുറത്തേക്ക്; ബിഗ് ബോസ് വീടിനകത്ത് ഇനി ശേഷിക്കുന്നത് അർമാനും രണ്ടാം ഭാര്യയും
- ബിഗ് ബോസിലേക്ക് കയറാൻ നേരം അവർ കണ്ണു കെട്ടാൻ വന്നു, ഞാൻ സമ്മതിച്ചില്ല: ഉർവശി
- സൽമാന്റെ ഒക്കത്തിരിക്കുന്ന ഈ കുട്ടിയാണ് സോനാക്ഷിയുടെ വരൻ; കൗതുകമുണർത്തി ത്രോബാക്ക് ചിത്രം
- വീടിന്റെ പേര് രാമായണം, രാമനും ശത്രുഘ്നനും മുതൽ ലവ കുശന്മാർ വരെ വീട്ടിലുണ്ട്: സൊനാക്ഷി സിൻഹ
- ചേച്ചി ഏതു പാട്ടിനു ഡാൻസ് ചെയ്താലും ഞങ്ങൾക്ക് മനസ്സിൽ ഈ പാട്ടേ വരൂ; ശോഭനയോട് ആരാധകർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.