scorecardresearch

ഞാൻ 10-ാം ക്ലാസ് തോറ്റയാളാണ്: തുറന്നു പറഞ്ഞ് കമൽഹാസന്റെ മകൾ അക്ഷര

താൻ പത്താം ക്ലാസ്സിൽ തോറ്റ കാര്യം അച്ഛനോടും അമ്മയോടും പറഞ്ഞപ്പോഴുള്ള പ്രതികരണത്തെ കുറിച്ചും അക്ഷര മനസ്സുതുറന്നു

താൻ പത്താം ക്ലാസ്സിൽ തോറ്റ കാര്യം അച്ഛനോടും അമ്മയോടും പറഞ്ഞപ്പോഴുള്ള പ്രതികരണത്തെ കുറിച്ചും അക്ഷര മനസ്സുതുറന്നു

author-image
Entertainment Desk
New Update
Akshara Haasan Kamal Haasan

ഉലകനായകൻ കമൽഹാസന്റെ മകളായ  അക്ഷര ഹാസൻ ഷമിതാഭ്, വിവേഗം, കദാരം കൊണ്ടൻ, അച്ചം മാഡം നാനം പയിർപ്പ് തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ശ്രദ്ധ നേടിയത്. ചുരുക്കം ചില ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും അക്ഷര ഹാസന് വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്. 

Advertisment

അടുത്തിടെ ഒരു അഭിമുഖത്തിൽ, താൻ പത്താം ക്ലാസ്സിൽ തോറ്റ കാര്യം അക്ഷര തുറന്നുപറഞ്ഞിരുന്നു. "ഞാൻ ഹൈസ്കൂൾ ഡ്രോപ്പ് ഔട്ടാണ്. ചിലർക്ക് വിദ്യഭ്യാസം ശരിയാവില്ല, എനിക്കും ശരിയായില്ല. ഞാൻ പത്താം ക്ലാസ്സിൽ തോറ്റ ആളാണ്. വീണ്ടും ട്രൈ ചെയ്തെങ്കിലും പിന്നെയും തോറ്റു. എനിക്ക് ആദ്യം വല്ലാതെ നാണക്കേടു തോന്നി. മാനം പോയി എന്നൊക്കെ തോന്നി.

അമ്മയോട് പറഞ്ഞപ്പോൾ, നിനക്ക് പഠിപ്പ് ശരിയായില്ല, ശരി പക്ഷേ നിനക്ക് എന്താണോ ശരിയാവുന്നത് അത് ചെയ്യൂ എന്നായിരുന്നു മറുപടി. അമ്മയും പിന്തുണച്ചു. അമ്മ നാലു വയസ്സിൽ ബാലതാരമായി സിനിമയിൽ വന്നയാളാണ്. പാവം അമ്മ, വീട്ടിലെ സാഹചര്യങ്ങളൊക്കെ  പ്രശ്നമായതു കൊണ്ട് സ്കൂളിൽ പോയില്ല. എനിക്കു പക്ഷേ പഠിക്കാൻ സാഹചര്യമുണ്ടായിരുന്നു, പക്ഷേ പഠനം എനിക്കു ശരിയായില്ല." 

ഞാൻ അപ്പയോട് (കമൽഹാസൻ) കാര്യം പറഞ്ഞു, "ഞാൻ തോറ്റു, പക്ഷേ തോറ്റുകൊടുക്കാൻ വയ്യ, എനിക്ക് കോളേജിൽ പോവണം,  എനിക്ക് എന്തെങ്കിലും ചെയ്യണമെന്നു പറഞ്ഞു."

Advertisment

"ഹൈസ്കൂൾ പാസ്സാവാതെ എങ്ങനെ കോളേജിൽ പോവുമെന്ന് അപ്പ ചോദിച്ചു. ഏതു കോഴ്സിനു പോവും? ഞാൻ പറഞ്ഞു, സിംഗപ്പൂരിൽ ഒരു ഡാൻസ് സ്കൂൾ ഉണ്ട്, അവിടെ പോയി പഠിക്കണം, എനിക്കു ഡാൻസർ ആവണം എന്ന്. ഞാൻ അവിടെ പോയി പഠിച്ചു."

"പക്ഷേ,  ഡാൻസുമായി മുന്നോട്ടു പോവുമ്പോൾ എന്റെ കാലിനു ഗുരുതരമായൊരു അപകടം പറ്റി, ഡാൻസിനിടെ തെന്നി എന്റെ മസിൽ ഡാമേജായി. ആറുമാസത്തോളം കിടപ്പായി. അതോടെ എന്റെ സ്വപ്നങ്ങൾ എല്ലാം നഷ്ടമായെന്ന് എനിക്കു തോന്നി. മനസ്സാകെ തളർന്നു, പക്ഷേ അവിടെ നിന്നും ഞാൻ തിരിച്ചുവന്നു,"  അക്ഷര പറഞ്ഞു. 

ഒരു നാൾ അഭിനയത്തിലേക്ക് എത്തുമെന്ന് തനിക്ക് മുൻപേ തോന്നിയിരുന്നെങ്കിലും ആ ദിവസത്തിനു വേണ്ടി ക്ഷമയോടെ കാത്തിരിക്കുകയായിരുന്നു താനെന്നും അക്ഷര പറഞ്ഞു. നടിയായി അരങ്ങേറ്റം കുറിക്കും മുൻഫ്, സിനിമയിൽ  കൊറിയോഗ്രാഫർ, അസിസ്റ്റന്റ് ഡയറക്ടർ എന്നീ രീതികളിലൊക്കെ അക്ഷര പ്രവർത്തിച്ചിരുന്നു. അഭിനയത്തിലേക്ക് ഓഫർ വന്നപ്പോൾ, അക്ഷര തിയേറ്ററിൽ പരിശീലനം നേടി.  "ബോംബെയിൽ സിനിമയുമായി ബന്ധപ്പെട്ട്  ജോലി ചെയ്തപ്പോൾ അവിടെയുള്ള ആർക്കും ഞാൻ ആരുടെ മകളാണെന്ന് യാതൊരു ധാരണയുമില്ലായിരുന്നു. അതെനിക്കു സഹായകരമായി, സ്വതന്ത്രമായി നന്നായി വർക്ക് ചെയ്യാൻ സഹായിച്ചു," അക്ഷര കൂട്ടിച്ചേർത്തു.

അക്ഷരയുടെ തുറന്നുപറച്ചിൽ എന്തായാലും സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടി കഴിഞ്ഞു. തമിഴകത്തെ ഏറ്റവും വലിയ താരമായ കമൽഹാസൻ്റെ മകൾ പത്താം ക്ലാസ്സിൽ തോറ്റയാളാണ് എന്ന്  തുറന്നുപറഞ്ഞതിന് അക്ഷരയെ പ്രശംസിക്കുകയാണ് ആരാധകർ. 

Read More

Kamal Hassan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: