scorecardresearch

ഡിവോഴ്സ് അല്ല, കട്ട സപ്പോർട്ട്; അഭ്യൂഹങ്ങളെ കാറ്റിൽ പറത്തി ഐശ്വര്യ

പ്രോ കബഡി ലീഗിൽ അഭിഷേക് ബച്ചന്റെ ടീമിനെ സപ്പോർട്ട് ചെയ്യാനാണ് ഐശ്വര്യ എത്തിയത്

പ്രോ കബഡി ലീഗിൽ അഭിഷേക് ബച്ചന്റെ ടീമിനെ സപ്പോർട്ട് ചെയ്യാനാണ് ഐശ്വര്യ എത്തിയത്

author-image
Entertainment Desk
New Update
Aishwarya Rai Bachchan | Abhishek Bachchan | Amithab Bachchan |  Aaradhya

ഐശ്വര്യ റായ് ബച്ചനും അഭിഷേക് ബച്ചനും ഡിവോഴ്സിനൊരുങ്ങുന്നു എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ഇപ്പോഴിതാ, അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് അഭിഷേകിനെ പിന്തുണക്കാൻ പ്രോ കബഡി ലീഗിനെത്തിയ ഐശ്യര്യയുടെ വീഡിയോകളും ചിത്രങ്ങളുമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

Advertisment

മുംബൈയിൽ നടന്ന പ്രോ കബഡി ലീഗിൽ അഭിഷേക് ബച്ചന്റെ ജയ്പൂർ പിങ്ക് പാന്തേഴ്‌സിനെ സപ്പോർട്ട് ചെയ്യാനാണ് മകൾ ആരാധ്യ ബച്ചനൊപ്പം ഐശ്വര്യ എത്തിയത്. അമിതാഭ് ബച്ചനും വേദിയിൽ എത്തിയുന്നു. ടീം ജേഴ്‌സി അണിഞ്ഞാണ് കളിക്കാരെ പ്രോത്സാഹിപ്പിക്കാൻ ബച്ചൻ കുടുംബം എത്തിയത്. ഇതോടെ, ഏറെ നാളായി താരദമ്പതികൾ പിരിയുന്നു എന്ന അഭ്യൂഹങ്ങൾക്ക് അവസാനമായി എന്നാണ് ആരാധകർ പറയുന്നത്. 

2022ലും ഐശ്വര്യയും ആരാധ്യയും അഭിഷേകിന്റെ ടീമിനെ പിന്തുണക്കാൻ ടൂർണമെന്റിൽ എത്തിയിരുന്നു. ഇതിനു മുൻപ് ദമ്പതികൾ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത് മകൾ ആരാധ്യയുടെ സ്കൂളിലെ വാർഷിക പരിപാടിയിലായിരുന്നു. കൂടാതെ ശ്വേത ബച്ചന്റെയും നിഖിൽ നന്ദയുടെയും മകൻ അഗസ്ത്യ നന്ദയുടെ ആദ്യ ചിത്രമായ ദ ആർച്ചീസ് എന്ന ചിത്രത്തിന്റെ പ്രീമിയർ വേദിയിലും കുടുംബസമേതമാണ് ഐശ്വര്യയും അഭിഷേകും എത്തിയത്. 

Advertisment

2007 ൽ ആയിരുന്നു അഭിഷേക്- ഐശ്വര്യ വിവാഹം. 2011ൽ മകൾ ആരാധ്യ ജനിച്ചു. 17 വർഷത്തെ ഇരുവരുടെയും ദാമ്പത്യം അവസാനിക്കുന്നു, ഐശ്വര്യ ജൽസ വിട്ടിറങ്ങി തുടങ്ങിയ വാർത്തകൾ ഏറെനാളായി പ്രചരിക്കുന്നുണ്ട്. 

Read More Entertainment Stories Here

Aishwarya Rai Bachchan Amitabh Bachchan Abhishek Bachchan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: