scorecardresearch

വയലിൻ വായിച്ച് മമ്മൂട്ടി, ക്രിസ്മസ് വൈബിൽ മോഹൻലാലും ദുൽഖറും താരങ്ങളും; വൈറൽ വീഡിയോ

ക്രിസ്മസ് കളറാക്കാൻ മണ്ണിലെ താരങ്ങൾ ഒന്നിച്ചാലോ? വൈറലായി വീഡിയോ

ക്രിസ്മസ് കളറാക്കാൻ മണ്ണിലെ താരങ്ങൾ ഒന്നിച്ചാലോ? വൈറലായി വീഡിയോ

author-image
Entertainment Desk
New Update
Christmas Wishes Mohanlal Mammootty Tovino Thomas FaFa

ലോകം നാളെ ക്രിസ്മസിനെ വരവേൽക്കാൻ ഒരുങ്ങുകയാണ്. നാടും നഗരവുമെല്ലാം ക്രിസ്മസ് ആഘോഷങ്ങളുടെ കാഴ്ചകളാണ്. മമ്മൂട്ടിയും മോഹൻലാലും അമിതാഭ് ബച്ചനും രജനീകാന്തും ഫഹദ് ഫാസിലും ടൊവിനോ തോമസുമെല്ലാം ഒന്നിച്ചെത്തി ആശംസകൾ നേർന്നാലോ?

Advertisment

അത്തരമൊരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. വയലിൻ വായിക്കുന്ന മമ്മൂട്ടി, ക്രിസ്മസ് തീം ഡ്രസ്സും തൊപ്പിയുമൊക്കെയണിഞ്ഞ് നിറപുഞ്ചിരിയോടെ നിൽക്കുന്ന മോഹൻലാലും രജനീകാന്തും മറ്റു താരങ്ങളും. 

യഹൂദിയായിലെ ഒരു ഗ്രാമത്തിൽ എന്ന ഗാനം വീഡിയോയുടെ പശ്ചാത്തലത്തിൽ കേൾക്കാം. എഐ ആയി സൃഷ്ടിക്കപ്പെട്ട വീഡിയോ ആണിത്. 

@highlight ADVANCE MERRY CHRISTMAS 🎄🎄🎄

Posted by Bilal Joseph on Tuesday, December 24, 2024
Advertisment

അതേസമയം, മലയാളസിനിമയ്ക്ക് ആകമാനം ഏറെ പ്രത്യേകതകളുള്ള ഒരു ക്രിസ്മസ് ആണിത്. മലയാളത്തിന്റെ പ്രിയനടൻ മോഹൻലാൽ ആദ്യമായി സംവിധായകനാവുന്ന ബറോസ് ബുധനാഴ്ച ക്രിസ്മസ് ദിനത്തിൽ റിലീസിനെത്തുകയാണ്.  പ്രിയപ്പെട്ട കൂട്ടുകാരന്റെ ജീവിതത്തിലെ ആ സ്പെഷൽ ഡേയ്ക്ക് അനുഗ്രഹാശ്ശിസ്സുകൾ നേർന്നുകൊണ്ട് മമ്മൂട്ടിയും സമൂഹമാധ്യമങ്ങളിൽ കുറിപ്പു പങ്കിട്ടിരുന്നു. 

"ഇത്ര കാലം അഭിനയ സിദ്ധി കൊണ്ട് നമ്മളെ ത്രസ്സിപ്പിക്കുകയും, അത്ഭുതപ്പെടുത്തുകയും ചെയ്ത മോഹൻലാലിന്റെ ആദ്യ സിനിമ സംവിധാന സംരംഭമാണ് ‘ബറോസ് .  ഇക്കാലമത്രയും അദ്ദേഹം നേടിയ അറിവും പരിചയവും ഈ സിനിമക്ക് ഉതകുമെന്ന് എനിക്കുറപ്പുണ്ട്. എന്റെ പ്രിയപ്പെട്ട ലാലിന് വിജയാശംസകൾ നേരുന്നു, പ്രാർത്ഥനകളോടെ സസ്നേഹം
സ്വന്തം മമ്മൂട്ടി," എന്നാണ് മെഗാസ്റ്റാറിന്റെ ആശംസ.

Read More

Mohanlal AI Mammootty Christmas

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: