scorecardresearch

മലയാള സിനിമയിലേക്ക് ഒരു ഡിഫൻഡർ കൂടി; പുതിയ വാഹനം സ്വന്തമാക്കി മനോജ് കെ ജയൻ

മമ്മൂട്ടി, ജോജു ജോർജ്, ജയസൂര്യ, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി തുടങ്ങിയ താരങ്ങൾക്ക് പിന്നാലെ ഡിഫൻഡർ സ്വന്തമാക്കി മനോജ്. കെ ജയൻ

മമ്മൂട്ടി, ജോജു ജോർജ്, ജയസൂര്യ, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി തുടങ്ങിയ താരങ്ങൾക്ക് പിന്നാലെ ഡിഫൻഡർ സ്വന്തമാക്കി മനോജ്. കെ ജയൻ

author-image
Entertainment Desk
New Update
Manoj K Jayan

ചിത്രം: ഇൻസ്റ്റഗ്രാം

മലയാളികളുടെ പ്രിയതാരം മനോജ് കെ. ജയൻ തന്റെ ഗരേജിലേക്ക് പുതിയൊരു വാഹനംകൂടി എത്തിച്ചിരിക്കുകയാണ്. മലയാളം സിനിമാ താരങ്ങളുടെ ഇഷ്ട വാഹനമായ ലാൻഡ് റോവർ ഡിഫൻഡറാണ് മനോജ് കെ. ജയൻ സ്വന്തമാക്കിയിരിക്കുന്നത്.

Advertisment

ഡിഫൻഡർ 2 ലിറ്റർ പെട്രോൾ എഞ്ജിൻ വേരിയന്റാണ് താരം സ്വന്തമാക്കിയത്. ഓഫ്-റോഡിലും ഓൺ-റോഡിലും ഒരുപോലെ ഉപയോഗിക്കാവുന്ന ലാൻഡ് റോവർ കുടുംബത്തിലെ തന്നെ മികച്ച മോഡലാണ് ഡിഫൻഡർ. മലയാള സിനിമയിലെ നിരവധി താരങ്ങൾ ഡിഫൻഡർ സ്വന്തമാക്കിയിട്ടുണ്ട്.

മമ്മൂട്ടി, ജോജു ജോർജ്, ജയസൂര്യ, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി തുടങ്ങിയ താരങ്ങൾ ഡിഫൻഡർ ഉടമകളാണ്. ബോളിവുഡ് താരങ്ങളായ അർജുൻ കപൂർ, ആയുഷ് ശർമ്മ, സണ്ണി ഡിയോൾ, സുനിൽ ഷെട്ടി, സഞ്ജയ് ദത്ത്,  പ്രകാശ്‌രാജ് എന്നിവരും അടുത്തിടെ ഈ വാഹനം ഗരേജിൽ എത്തിച്ചിരുന്നു.

Advertisment

അടുത്തിടെ ഇലക്ട്രിക് വാഹനമായ ടെസ്‌ലയും മനോജ് വാങ്ങിയിരുന്നു. യുകെയിലാണ് ടെസ്‌ല രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഡിഫൻഡർ 110, ഡിഫൻഡർ 90 എന്നീ ബോഡി സ്റ്റൈലുകളിലാണ് ലാൻഡ് റോവർ ഡിഫൻഡർ ഇന്ത്യയിൽ എത്തുന്നത്. ബേസ്, എസ്, എസ്ഇ, എച്ച്എസ്ഇ, ഫസ്റ്റ് എഡിഷൻ എന്നിങ്ങനെ അഞ്ച് വേരിയൻ്റുകളും ഇന്ത്യയിൽ ലഭ്യമാണ്. വെള്ള നിറത്തിലുള്ള ഡിഫന്ററാണ് മനോജ് കെ. ജയന്റേത്. 93.55 ലക്ഷം മുതൽ 2.30 കോടി രൂപവരെയാണ് ഈ വാഹനത്തിന്റെ വില. 

ദിലീപ് നായകനായി 2024ൽ പുറത്തിറങ്ങിയ 'തങ്കമണി' എന്ന ചിത്രത്തിലാണ് മനോജ് കെ. ജയൻ അവസാനമായി മലയാളത്തിൽ അഭിനയിച്ചത്. കഴിഞ്ഞ വർഷം റിലീസായ ധ്യാൻ ശ്രീനിവാസൻ നായകനായ 'ജയിലർ,' 'ഹിഗ്വിറ്റ' തുടങ്ങിയ ചിത്രങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിരുന്നു.

Read More Entertainment Stories Here

Car Manoj K Jayan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: