/indian-express-malayalam/media/media_files/jMKR2IPA5hFp2bO6zQJf.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
നിരവധി സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് സമീറ റെഡ്ഡി. തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ സമീറ അഭിനയിച്ചിട്ടുണ്ട്. കരിയറിൽ തിളങ്ങി നിൽക്കുന്ന സമയത്ത് തൻ്റെ ശരീരത്തിൽ പ്ലാസ്റ്റിക് സർജറി ഉൾപ്പെടെയുള്ള സർജറികൾ ചെയ്യാൻ ഇൻഡസ്ട്രിയിലുള്ളവർ നിർബന്ധിച്ചിരുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് താരം. നിരവധി തവണ ഇത്തരം സമ്മർദ്ദങ്ങൾ ഉണ്ടായെങ്കിലും, അതിനൊന്നും വഴങ്ങാത്തതിൽ ആശ്വാസമുണ്ടെന്നും സമീറ റെഡ്ഡി പറഞ്ഞു.
''ഞാൻ കരിയറിന്റെ ഉന്നതിയിൽ നിൽക്കുന്ന സമയത്ത് ബൂബ് ജോബിന് വേണ്ടി ആളുകള്‍ ചെലുത്തിയ സമ്മര്‍ദ്ധത്തെക്കുറിച്ച് എനിക്ക് വേണ്ടത്ര ഊന്നിപ്പറയാനാവില്ല. എല്ലാവരും ചെയ്യുന്നുണ്ട്, ഞാനും ചെയ്യണമെന്ന് പലരും പറഞ്ഞു. പക്ഷെ അങ്ങനൊരു വസ്തു എന്റെ ശരീരത്തിൽ വേണ്ടെന്ന് ഞാൻ തീരുമാനിച്ചു. എന്തോ പോരായ്മ മറച്ചു വെക്കുന്നത് പോലെയാണ്, പക്ഷെ അതൊരു കുറവായിരുന്നില്ല. പ്ലാസ്റ്റിക് സർജറിയും ബോട്ടോക്സും ചെയ്യാൻ ആഗ്രഹിക്കുന്ന ഒരാളെ ഞാൻ ജഡ്ജു ചെയ്യുന്നതല്ല. ആന്തരികമായ പരിവര്‍ത്തനമാണ് എന്റെ ആഗ്രഹം," സമീറ പറഞ്ഞു.
പ്രായം അംഗീകരിച്ച് അമിതമായി സൗന്ദര്യ വർധക വസ്തുക്കളോ ഗ്ലാമറസ് മോക്കോവറുകളോ നടത്താത്തതിൽ സോഷ്യൽ മീഡിയയിൽ പലരും താരത്തെ പ്രശംസിക്കാറുണ്ട്. അടുത്തിടെ ഗൂഗിൾ തന്റെ പ്രായം തെറ്റായാണ് കാണിച്ചിരുന്നതെന്നും, അത് തിരുത്താൻ ഗൂഗിളിനോട് അവിശ്യപ്പെട്ടെന്നും സമീറ പറഞ്ഞു. "എനിക്ക് 40 വയസ്സുള്ളപ്പോൾ, ഇൻ്റർനെറ്റിൽ 38 വയസ്സായിരുന്നു പ്രായം കാണിച്ചിരുന്നത്. 40 വയസ്സായതിൽ അഭിമാനം തോന്നിയതിനാൽ അത് പെട്ടെന്ന് തന്നെ മാറ്റി.
എന്റെ ചർമ്മം മോശമായാലോ ഭാരം കൂടിയാലോ അത് കാണിക്കാൻ എനിക്ക് മടിയില്ല. ഞാൻ ഇങ്ങനെയാണ്. പെർഫെക്ട് 36-24-36 ഫിഗറിനെക്കാൾ ഇങ്ങനെ ചെയ്യാനാണ് ഞാൻ ആഗ്രഹിക്കുന്നത്. റിയൽ ആകാനാണ് ഞാൻ ആഗ്രഹിക്കുന്നത്, നടിയായിരുന്ന കാലത്ത് എനിക്കത് സാധിച്ചിരുന്നില്ല," ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ , സമീറ പറഞ്ഞു. .
'വാരണം ആയിരം' എന്ന ചിത്രത്തിലെ കഥാപാത്രം നിരവധി ആരാധകരെയാണ് തെന്നിന്ത്യയിൽ സമീറയ്ക്ക് നേടിക്കൊടുത്തത്. മോഹൻലാൽ നായകനായ 'ഒരുനാൾ വരും' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കും സമീറ ചുവടുവച്ചു. .
Read More Entertainment Stories Here
- ലോകകപ്പിനിടെ, അനുഷ്കയ്ക്കൊപ്പം ന്യൂയോർക്കിൽ ചുറ്റിക്കറങ്ങി വിരാട് കോഹ്ലി
- കൂവുന്നത് കോമ്പ്ലെക്സ് കൊണ്ട്, കൈയ്യടിക്കുന്നത് സന്തോഷം കൊണ്ട്: സുരേഷ് ഗോപി
- വെള്ളക്കാരന്റെ നാട്ടിലായാലും തമിഴ് സ്റ്റൈലിൽ കാര്യങ്ങൾ ചെയ്യുന്നതിന്റെ സന്തോഷം വേറെ തന്നെ: മാളവിക ജയറാം
- അന്നും ഇന്നും അവർ; നികത്താനാവാത്തൊരു നഷ്ടത്തെ ഓർമ്മിപ്പിക്കുന്നു ഈ ചിത്രമെന്ന് ആരാധകർ
- New OTT Release: നടികർ മുതൽ പവി കെയർ ടേക്കർ വരെ: ഒടിടിയിൽ കാണാം ഏറ്റവും പുതിയ 9 മലയാള ചിത്രങ്ങൾ
- മണിരത്നത്തിന്റെ ചിത്രമാണോ? ഈ 5 കാര്യങ്ങൾ ഉറപ്പായും കാണും!
- അന്ന് ആരണ്യകത്തിലെ അമ്മിണി, ഇന്ന് ഡിഎൻഎയിലെ പാട്ടി; സലീമ തിരിച്ചെത്തുമ്പോൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us