/indian-express-malayalam/media/media_files/4GrZ0dBYyuzJnJdbvqPG.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
ലോകകപ്പ് ടി-20 മത്സരങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ലോകമെമ്പാടുമുള്ള ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ഉറ്റുനോക്കുന്ന ഇന്ത്യ- പാക്കിസ്ഥാൻ മത്സരം ഞായറാഴ്ച നടക്കും. ഇപ്പോഴിതാ ടൂർണമെന്റാനായി യുഎസിൽ എത്തിയ വിരാട് കോഹ്ലിയും ഭാര്യ അനുഷ്ക ശർമ്മയും ന്യൂയോർക്കിലൂടെ നടന്നു നീങ്ങുന്ന ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.
മകൾ വാമികയ്ക്കും മകൻ അകായ്ക്കും ഒപ്പമാണ് താരങ്ങൾ ന്യൂയോർക്കിലെത്തിയത്. കോഫി കുടിക്കാനായി ന്യൂയോർക്കിലെ ലോംഗ് ഐലൻഡിൽ എത്തിയ താരങ്ങളുടെ വീഡിയോയാണ് കോഹ്ലിയുടെ ഫാൻ പേജിൽ പങ്കുവച്ചിരിക്കുന്നത്. ബീജ്, ഗ്രേ കാഷ്വൽ വസ്ത്രം ധരിച്ചാണ് കോഹ്ലി എത്തിയതെങ്കിൽ, നീല ഷർട്ടും ജീൻസുമായിരുന്നു അനുഷ്കയുടെ വേഷം.
Virat Kohli And @AnushkaSharma Spotted At Garden City,New York.😍❤️#Virushka#T20WorldCup@imVkohlipic.twitter.com/YANLhjEJgT
— virat_kohli_18_club (@KohliSensation) June 7, 2024
ന്യൂയോര്‍ക്കിലെ നാസൗ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ആരാധകർ ആകാഷയോടെ കാത്തിരിക്കുന്ന ഇന്ത്യ- പാക് മത്സരം നടക്കുന്നത്. മത്സരത്തിന് ഒരു ദിവസത്തിന് മുൻപാണ് താരങ്ങളുടെ വീഡിയോ സൈബറിടങ്ങളിൽ വൈറലാകുന്നത്. ചിരവൈരികളായ പാക്കിസ്ഥാനുമായുള്ള മത്സരത്തിലെ മുൻ ഇന്ത്യൻ ക്യാപ്റ്റന്റെ മിന്നും പ്രകടനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.
പലപ്പോഴും കോഹ്ലിക്ക് സപ്പോർട്ടായി അനുഷ്ക ഗ്യാലറിയിൽ ഉണ്ടാകാറുണ്ട്. മത്സരത്തിനിടെയുള്ള ഇരുവരുടെയും ആംഗ്യങ്ങളും ആശയവിനിമയങ്ങളും ആരാധകർക്കും ക്യാമറക്കണ്ണുകൾക്കും പ്രിയപ്പെട്ടതാണ്. ഇന്ത്യ- പാക്ക് മത്സരത്തിലും അനുഷ്ക ഇന്ത്യൻ ടീമിനും വിരാട് കോഹ്ലിക്കും പിന്തുണയുമായി ഗ്യാലറിയിലുണ്ടാകുമെന്നാണ് കരുതുന്നത്.
2017ലാണ് വിരാടും​ അനുഷ്കയും വിവാഹിതരാകുന്നത്. 2021ൽ ഇരുവർക്കും മകൾ വാമിക ജനിച്ചു. ഈ വർഷം ഫെബ്രുവരിയിൽ മകൻ അകായ് ജനിച്ചു. മൂന്ന് വയസ്സായിട്ടും വാമികയുടെ മുഖം താരദമ്പതികൾ ഇതേവരെ പുറത്തിവിട്ടിട്ടില്ല. കൂടെയുള്ളപ്പോഴെല്ലാം വാമികയുടെ മുഖം പുറത്തുവരാതിരിക്കാൻ താരങ്ങൾ എപ്പോഴും ശ്രദ്ധിക്കാറുണ്ട്.
Read More Entertainment Stories Here
- കൂവുന്നത് കോമ്പ്ലെക്സ് കൊണ്ട്, കൈയ്യടിക്കുന്നത് സന്തോഷം കൊണ്ട്: സുരേഷ് ഗോപി
- വെള്ളക്കാരന്റെ നാട്ടിലായാലും തമിഴ് സ്റ്റൈലിൽ കാര്യങ്ങൾ ചെയ്യുന്നതിന്റെ സന്തോഷം വേറെ തന്നെ: മാളവിക ജയറാം
- അന്നും ഇന്നും അവർ; നികത്താനാവാത്തൊരു നഷ്ടത്തെ ഓർമ്മിപ്പിക്കുന്നു ഈ ചിത്രമെന്ന് ആരാധകർ
- New OTT Release: നടികർ മുതൽ പവി കെയർ ടേക്കർ വരെ: ഒടിടിയിൽ കാണാം ഏറ്റവും പുതിയ 9 മലയാള ചിത്രങ്ങൾ
- മണിരത്നത്തിന്റെ ചിത്രമാണോ? ഈ 5 കാര്യങ്ങൾ ഉറപ്പായും കാണും!
- അന്ന് ആരണ്യകത്തിലെ അമ്മിണി, ഇന്ന് ഡിഎൻഎയിലെ പാട്ടി; സലീമ തിരിച്ചെത്തുമ്പോൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us