scorecardresearch

കൂവുന്നത് കോംപ്ലക്സ് കൊണ്ട്, കൈയ്യടിക്കുന്നത് സന്തോഷം കൊണ്ട്: സുരേഷ് ഗോപി

സുരേഷ് ഗോപിയും പാർവതിയും തമ്മിലുള്ള പഴയ ഒരു അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധനേടുന്നത്

സുരേഷ് ഗോപിയും പാർവതിയും തമ്മിലുള്ള പഴയ ഒരു അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധനേടുന്നത്

author-image
Entertainment Desk
New Update
Suresh Gopi, Parvathy Jayaram.jpg

ചിത്രം: ഇൻസ്റ്റഗ്രാം

സിനിമയിലും രാഷ്ട്രീയത്തിലും ഒരുപോലെ തിളങ്ങുകയാണ് മലയാളികളുടെ പ്രിയനടൻ സുരേഷ് ഗോപി. ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ നിന്ന് വിജയിച്ച സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകുമെന്ന റിപ്പോർട്ടുകളും പുറത്തുവരുകയാണ്. ഇലക്ഷന് പിന്നാലെ സോഷ്യൽ മീഡിയയിലും ചൂടേറിയ ചർച്ചയാണ് താരം. ഇപ്പോഴിതാ സുരേഷ് ഗോപിയും നടി പാര്‍വ്വതിയും തമ്മിലുള്ള ഒരു അഭിമുഖമാണ് വീണ്ടും ശ്രദ്ധനേടുന്നത്.

Advertisment

വർഷങ്ങൾക്ക് മുൻപ് സുരേഷ് ഗോപി നൽകിയ അഭിമുഖമാണ് വീണ്ടും വൈറലാകുന്നത്. 'എവിടെ പോയാലും ആരാധകർ ചുറ്റിനും തടിച്ചു കൂടുകയും അവരിൽ ചിലർ കൂവുകയും ചെയ്യുമല്ലോ? അതിൽ എന്താണ് തോന്നുന്നതെ'ന്ന പാർവതിയുടെ ചോദ്യത്തിന് മറുപടി പറയുകയാണ് സുരേഷ് ഗോപി.

"ഇത് സാധാരണ സംഭവിക്കാറുള്ളതാണ്. ചില ലൊക്കേഷനിൽ ചെല്ലുമ്പോൾ കൈയ്യടിക്കാൻ ആളുണ്ടാകും. മറ്റൊരു വിഭാഗം ഈ കൈയ്യടി സഹാക്കാനാകാതെ കൂവും. കൂവലിന്റെ പിന്നിൽ യാതൊരു ഉദ്ദേശവും ഇല്ല. വഴിയിലൂടെ നടക്കുന്ന ഏതൊരു സാധാരണക്കാരനെയും പോലെ ഞാനും ഒരു സാധാരണക്കാരനാണ്. എന്നെ എന്തിന് കൂവണം. കൂവുന്നതിൽ യാതോരു കാര്യവുമില്ല. 

ഞാൻ എന്റെ ശരീര ഭാഗങ്ങളെല്ലാം വസ്ത്രങ്ങൾ ധരിച്ച് മറച്ചാണ് നടക്കുന്നത്. പിന്നെന്തിന് കൂവണം. ആ കൂവലിന്, ഞാൻ മനസിലാക്കിയിരിക്കുന്ന അർത്ഥം കൂവുന്ന ആളിന്റെ 'കോംപ്ലക്സ്' മാത്രം എന്നാണ്. കൈയ്യടിക്കുന്നത് സന്തോഷം കൊണ്ടാണ്. അത് എവിടെയായാലും. ഒരു സ്റ്റേജിലെ പ്രകടനം കണ്ട് നമ്മൾ കൈയ്യടിക്കും, അത് അംഗീകാരമാണ്. ഞാൻ കൈയ്യടി വളരെ സന്തോഷത്തോടെ സ്വീകരിക്കുകയും, കൂവൽ അത് ചെയ്ത ആളിന്റെ കോമ്പളക്സ് ആണെന്ന് മനസിലാക്കി സന്തോഷിക്കുകയും ചെയ്യും," സുരേഷ് ഗോപി പറയുന്നു. 

പിന്നല്ല... 😍

Posted by കൃഷ്ണദാസ് കെ on Wednesday, June 5, 2024

Read More Entertainment Stories Here

Advertisment
Suresh Gopi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: