/indian-express-malayalam/media/media_files/Ok03O9KFZvK2X4x5bEHR.jpg)
അജു വർഗീസ് ഫെയ്‌സ് ബുക്കിൽ പങ്കുവെച്ച ചിത്രം
കൊച്ചി: തന്റെ ആദ്യചിത്രമായ മലർവാടി ആർട്ട്‌സ് ക്ലബ്ബിന്റെ ഓർമ്മകൾ പങ്കുവെച്ച നടൻ അജുവർഗീസ്. മലർവാടി ആർട്ട്‌സ് ക്ലബ്ബ് റിലീസായി 14 വർഷം തികയുന്ന വേളയിലാണ് അജു ഫെയ്‌സ് ബുക്കിലൂടെ ഓർമ്മകൾ പങ്കുവെച്ചത്. പതിനാല് വർഷങ്ങൾ എന്ന തലക്കെട്ടിൽ രണ്ട് ചിത്രങ്ങളാണ് അജു ഫെയ്‌സ് ബുക്കിൽ പങ്കുവെച്ചത്. സിനിമയുടെ സംവിധായകൻ വിനീത് ശ്രീനിവാസന്റെ അന്നത്തെ ചിത്രത്തിനൊപ്പം സിനിമയുടെ നിർമാതാവ്, നടൻ ദിലീപിനെ അജുവർഗീസ്,നിവിൻ പോളി, ഭഗത് മാനുവൽ, ഹരികൃഷ്ണനും ചേർന്ന പൊന്നാടയണിയിച്ച് ആദരിക്കുന്ന ചിത്രവുമാണ് ഫെയ്‌സ് ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. നിവിൻ പോളി, അജു വർഗീസ്, ഭഗത് മാനുവൽ തുടങ്ങിയവരുടെ ആദ്യ സിനിമക്കൂടിയായിരുന്നു മലർവാടി ആർട്ട്‌സ് ക്ലബ്.
2010 ജൂലൈ 16നാണ് മലർവാടി ആർട്ട്‌സ് ക്ലബ് റിലീസായത്. വിനീത് ശ്രീനിവാസൻ ആദ്യമായി തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണിത്.ഗ്രാൻഡ് പ്രൊഡക്ഷന്റെ ബാനറിൽ ദിലീപ് നിർമ്മിച്ച ചിത്രത്തിന്റെ സംഗീത സംവിധാനം ഷാൻ റഹ്മാനാണ് നിർവ്വഹിച്ചത്. ഉത്തരമലബാറിലെ മനശ്ശേരി ഗ്രാമത്തിലെ മലർവാടി ആർട്‌സ് ആന്റ് സ്‌പോർട്‌സ് ക്ലബ്ബിലെ അംഗങ്ങളായ അഞ്ചു സുഹൃത്തുക്കളുടെ സുഹൃദ്ബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.
ഇതിലെ സുഹൃത്തുക്കളായ അഞ്ചു പേരെയാണ് നിവീൻ പോളി, അജുവർഗീസ്, ഭഗത് മാനുവൽ, ശ്രാവൺ, ഹരികൃഷ്ണൻ എന്നിവർ അവതരിപ്പിച്ചത്. ചിത്രത്തിലെ രണ്ടു നായികാ കഥാപാത്രങ്ങളും പുതുമുഖങ്ങളാണ്. ഇവരെക്കൂടാതെ ജഗതി ശ്രീകുമാർ, സലീം കുമാർ, നെടുമുടി വേണു, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരും ചിത്രത്തിലുണ്ട്.
Read More
- കമൽഹാസൻ മുതൽ മമ്മൂട്ടിയും മോഹൻലാലും വരെ നിറയുന്ന ട്രെയിലർ; വിസ്മയക്കാഴ്ചയൊരുക്കി മനോരഥങ്ങൾ
- തങ്കമേ, എൻ ഉലകമായവളേ; നയൻതാരയ്ക്കു സ്നേഹചുംബനമേകി വിഘ്നേഷ്, ചിത്രങ്ങൾ
- അനന്ത് അംബാനിയും രാധിക മെർച്ചന്റും വിവാഹിതരായി, ആദ്യ ചിത്രങ്ങൾ പുറത്ത്
- അംബാനി കല്യാണം കൂടി നയൻതാരയും; വീഡിയോ
- നൂർ ജലീലയെ എനിക്ക് നേരത്തെയറിയാം, ഞങ്ങൾ പഴേ ഫ്രണ്ട്സാ: മമ്മൂട്ടി
- ആ പാട്ട് ഷൂട്ട് ചെയ്തത് നാലര വർഷം കൊണ്ട്: ഹിറ്റ് ഗാനത്തിനു പിന്നിലെ കഥ പറഞ്ഞ് ശിൽപ്പ ഷെട്ടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.