scorecardresearch

കമൽഹാസൻ മുതൽ മമ്മൂട്ടിയും മോഹൻലാലും വരെ നിറയുന്ന ട്രെയിലർ; വിസ്മയക്കാഴ്ചയൊരുക്കി മനോരഥങ്ങൾ

എം ടി വാസുദേവൻ നായരുടെ ഒൻപത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി ചിത്രമായ 'മനോരഥങ്ങൾ' ട്രെയിലര്‍ കാണാം. എംടിയുടെ 91-ാം ജന്മദിനാഘോഷ വേദിയിൽ വച്ചാണ് ട്രെയിലർ റിലീസ് ചെയ്തത്

എം ടി വാസുദേവൻ നായരുടെ ഒൻപത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി ചിത്രമായ 'മനോരഥങ്ങൾ' ട്രെയിലര്‍ കാണാം. എംടിയുടെ 91-ാം ജന്മദിനാഘോഷ വേദിയിൽ വച്ചാണ് ട്രെയിലർ റിലീസ് ചെയ്തത്

author-image
Entertainment Desk
New Update

എം ടി വാസുദേവൻ നായരുടെ ഒൻപത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി ചിത്രമായ 'മനോരഥങ്ങൾ' ട്രെയിലര്‍ റിലീസായി. എം ടിയുടെ 91-ാം ജന്മദിനത്തോട് അനുബന്ധിച്ച് കൊച്ചിയിൽ നടന്ന ചടങ്ങിലാണ് ട്രെയിലർ ലോഞ്ച് ചെയ്തത്.

Advertisment

 മമ്മൂട്ടി,മോഹൻലാൽ, ആസിഫ് അലി, ഫഹദ് ഫാസില്‍, ബിജു മേനോൻ, ഇന്ദ്രജിത്ത് സുകുമാരൻ, പാർവതി തിരുവോത്ത്, വിനീത്, സുരഭി ലക്ഷ്മി, ആൻ അഗസ്റ്റിൻ തുടങ്ങിയവർ ഭാ​ഗമാവുന്ന ആന്തോളജി സീരിസിന്റെ അവതരണം കമൽഹാസനാണ്. 'മനോരഥങ്ങൾ' സീ 5 ഒടിടി പ്ലാറ്റ്‌ഫോമിലൂടെ ഓഗസ്റ്റ് 15ന് റിലീസിനെത്തും.  

സംവിധായകരായ പ്രിയദര്‍ശന്‍, ജയരാജ്, ശ്യാമപ്രസാദ്, സന്തോഷ് ശിവന്‍, മഹേഷ് നാരായണന്‍, രഞ്ജിത്ത്, രതീഷ് അമ്പാട്ട് തുടങ്ങിയവരാണ് ചിത്രങ്ങളൊരുക്കുന്നത്. എംടിയുടെ മകളും പ്രശസ്ത നർത്തകിയുമായ അശ്വതി ശ്രീകാന്ത് ആണ് ഇതിലൊരു സിനിമ ഒരുക്കിയിരിക്കുന്നത്. സംവിധായിക എന്നതിനൊപ്പം ചിത്രത്തിന്റെ ക്രിയേറ്റീവ് പ്രൊഡ്യൂസർ കൂടിയാണ് അശ്വതി. സീരീസിൽ രണ്ട് ചിത്രങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത് പ്രിയദര്‍ശനാണ്..

പ്രിയദർശൻ സംവിധാനം ചെയ്യുന്ന 'ഓളവും തീരവും' എന്ന ചിത്രത്തിൽ നായകനാവുന്നത് മോഹൻലാലാണ്.  ‘ശിലാലിഖിതം’ എന്ന ചിത്രത്തിന്റെ സംവിധായകനും പ്രിയദർശനാണ്, ഈ ചിത്രത്തിൽ  ബിജു മേനോനാണ് നായകൻ.

Advertisment

 'നിന്റെ ഓര്‍മ്മക്ക്' എന്ന ചെറുകഥയുടെ തുടര്‍ച്ചയെന്ന നിലക്ക് എം ടി എഴുതിയ കഥയാണ് 'കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ്'. ഈ കഥ സിനിമയാവുമ്പോൾ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്  മമ്മൂട്ടിയാണ്. രഞ്ജിത്താണ് സംവിധാനം. ശ്രീലങ്കയിലേക്ക് നടത്തുന്ന യാത്രയാണ് ഈ കഥയുടെ പ്രമേയംയ

ജയരാജ് സംവിധാനം ചെയ്യുന്ന ‘സ്വർഗം തുറക്കുന്ന സമയം’ എന്ന ചിത്രത്തില്‍ നെടുമുടി വേണു, സുരഭി, ഇന്ദ്രൻസ് എന്നിവർ പ്രധാന വേഷത്തിലെത്തുന്നു. 

 എംടിയുടെ 'ഷെർലക്ക്' ചെറുകഥ അടിസ്ഥാനമാക്കിയുള്ള ചിത്രം സംവിധാനം ചെയ്യുന്നത് മഹേഷ് നാരായണന്‍ ആണ്. ഫഹദ് ഫാസിലാണ് കേന്ദ്ര കഥാപാത്രം.  സിദ്ദിഖിനെ കേന്ദ്രകഥാപാത്രമാക്കി സന്തോഷ് ശിവൻ സംവിധാനം ചെയ്ത  'അഭയം തേടി വീണ്ടും’,  പാർവതി തിരുവോത്തിനെ പ്രധാന കഥാപാത്രമാക്കി ശ്യാമപ്രസാദ് ഒരുക്കിയ  ‘കാഴ്ച’, രതീഷ് അമ്പാട്ട് ഒരുക്കുന്ന 'കടൽക്കാറ്റ്' എന്നിവയാണ് മറ്റു ചിത്രങ്ങൾ. 'കടൽക്കാറ്റി'ൽ  ഇന്ദ്രജിത്തും അപർണ്ണ ബാലമുരളിയുമാണ് പ്രധാന കഥാപാത്രങ്ങൾ.  'വിൽപ്പന' എന്ന ചെറുകഥ സിനിമയാക്കുന്നത് എം ടിയുടെ മകള്‍ അശ്വതിയാണ്. ഈ ചിത്രത്തില്‍ ആസിഫ് അലിയും മധുബാലയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Read More Stories Here

Mt Vasudevan Nair Biju Menon Shyamaprasad Asif Ali Mammootty Ranjith Mohanlal Fahadh Faasil Kamal Haasan Parvathy Aparna Balamurali

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: