/indian-express-malayalam/media/media_files/cr4ed8HoGu7jg6NpPiNj.jpg)
Aadujeevitham The Goat Life box office collection day 1
Aadujeevitham The Goat Life box office collection: ആദ്യദിന ബോക്സ് ഓഫീസ് കളക്ഷൻ തിരുത്തിക്കുറിച്ച് ആടുജീവിതം. പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ആടുജിവിതം, വ്യാഴാഴ്ചയാണ് പുറത്തിറങ്ങിയത്. ഇന്ത്യയിലെ വിവിധ ഭാഷകളിൽ പുറത്തിറങ്ങിയ ചിത്രം, ഗംഭീര പ്രതികരണമാണ് തിയേറ്ററിൽ നേടുന്നത്. മലയാളത്തിലെ ഏക്കാലത്തെയും മികച്ച ഓപ്പണിങ് കളക്ഷൻ നേടി ചിത്രം വരവ് കൊഴുപ്പിച്ചെന്നാണ് പുതിയ റിപ്പോർട്ട്.
വ്യാഴാഴ്ച ഇന്ത്യയിലെ എല്ലാ ഭാഷകളിലുമായി ആടുജീവിതം 7.45 കോടി രൂപ നേടിയെന്നാണ് ഇൻഡസ്ട്രി ട്രാക്കർ സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നത്. ചിത്രത്തിന്റെ മലയാളം പതിപ്പ് 6.50 കോടി രൂപയാണ് കളക്ടുചെയ്തത്. കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷാ പതിപ്പുകൾ ഒരു കോടി രൂപയോളമാണ് നേടിയത്. ഇന്ത്യയിൽ നിന്ന് മൊത്തം 9 കോടിയിലധികം രൂപ ആദ്യദിനം നേടിയെന്നാണ് കണക്ക്. ഒരു മലയാള സിനിമ ഇന്ത്യയിൽ നിന്ന് നേടുന്ന ഏറ്റവും വലിയ ആദ്യദിന കളക്ഷനാണിത്.
അടുത്തിടെ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം മഞ്ഞുമ്മൽ ബോയ്സ് (3.3 കോടി), ടൊവിനോ തോമസിന്റെ 2018 (1.7 കോടി രൂപ) തുടങ്ങിയ ചിത്രങ്ങളെയാണ്, ആടുജീവിതം മറികടന്നത്. ചിത്രത്തിന്റെ ആഗോള ബോക്സ് ഓഫീസ് കളക്ഷൻ 14-15 കോടി രൂപ വരുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്.
ആദ്യദിന കളക്ഷനിൽ ചിത്രം മികച്ച നേട്ടമുണ്ടാക്കുമെന്ന് അനലിസ്റ്റുകൾ പ്രവചിച്ചിരുന്നു. ചിത്രം വിജയമാണെന്ന് റിപ്പോർട്ടുകൾ കൂടി പുറത്തുവന്നതോടെ ഇത് കൂടുതൽ ശക്തമായി. സോഷ്യൽ മീഡിയിയലടക്കം ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ച് തുടങ്ങിയതോടെ വാരാന്ത്യ കളക്ഷനിലും ചിത്രം നേട്ടമുണ്ടാക്കുമെന്നാണ് പ്രതീക്ഷ.
16 വർഷത്തോളമെടുത്ത നിർമ്മാണ പ്രവർത്തനങ്ങൾക്കൊടുവിലാണ് ചിത്രം വ്യാഴാഴ്ച തിയേറ്ററിലെത്തിയത്. വർഷങ്ങളോളം മലയാളി പ്രേക്ഷകർ കാത്തിരുന്ന ചിത്രമായിരുന്നു ആടുജീവിതം. അടുത്തിടെ മലയാള സിനിമ മേഖലയിൽ ഉണ്ടായ തുടർ വിജയങ്ങളും, പൃഥ്വിരാജ് എന്ന നടന് ഇന്ത്യൻ സിനിമയിലുള്ള പിന്തുണയും ചിത്രത്തിന് നേട്ടമായി.
Read More
- തിയേറ്ററിലിരുന്ന് കരഞ്ഞു; പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നെന്ന് നജീബ്
- മറ്റൊരു ആടുജീവിതം അനുഭവിച്ചു തീർത്തു; ബെന്യാമിൻ
- Aadujeevitham Review: പൃഥ്വിരാജിന്റെ 'ആടുജീവിതം' ഇന്ന് തിയേറ്ററുകളിൽ
- Aadujeevitham Public Review: ഓസ്കാർ ഉറപ്പിച്ചോ; ആടുജീവിതം കരയിപ്പിച്ചെന്ന് പ്രേക്ഷകർ
- ബ്ലെസിയെയും പൃഥ്വിരാജിനെയും പ്രശംസിച്ച് കമൽഹാസനും മണിരത്നവും
- എന്റെ ട്രാൻസ്ഫോർമേഷൻ വീഡിയോ മാർക്കറ്റ് ചെയ്യേണ്ടെന്ന് ഞാൻ പറയാൻ കാരണമിതാണ്: പൃഥ്വിരാജ്
- ആടുജീവിതം ആദ്യദിവസം തന്നെ കാണും, കാരണമിതാണ്...: പൃഥ്വിയെ അഭിനന്ദിച്ച് അക്ഷയ് കുമാർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.