scorecardresearch

'ആട് 3: വണ്‍ ലാസ്റ്റ് റൈഡ്;' ഷാജി പാപ്പനും പിള്ളേരും വരുന്നൂ; ഒരു വലിയ സൂചനയുമായി മിഥുൻ

'ആട് ഒരു ഭീകരജീവിയാണ്', 'ആട് 2' എന്നീ സിനിമകൾക്ക് ഇപ്പോഴും ആരാധകർ ഏറെയാണ്

'ആട് ഒരു ഭീകരജീവിയാണ്', 'ആട് 2' എന്നീ സിനിമകൾക്ക് ഇപ്പോഴും ആരാധകർ ഏറെയാണ്

author-image
WebDesk
New Update
Aadu 3

ചിത്രം: ഇൻസ്റ്റഗ്രാം

മലയാള സിനിമാ പ്രേക്ഷകരെ ഏറെ രസിപ്പിക്കുകയും വേറിട്ട സിനിമാസ്വാദനം സമ്മാനിക്കുകയും ചെയ്ത സിനിമകളാണ് ആട് ഒന്നും രണ്ടും ഭാഗങ്ങൾ. ആട് ഫ്രാഞ്ചൈസിയിലെ പുതിയ സിനിമയായ ‘ആട് 3' വരുന്നുവെന്ന് നേരത്തെതന്നെ സംവിധായകൻ മിഥുൻ മാനുവൽ തോമസ് പ്രഖ്യാപിച്ചിരുന്നു.

Advertisment

ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് വൻ അപ്ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് മിഥുൻ. ചിത്രം ആരംഭിക്കാകയാണെന്ന് സൂചനയാണ് സംവിധായകൻ നൽകുന്നത്. ആട് 3-ന്റെ തിരക്കഥയുടെ ചിത്രം മിഥുൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. 'ആട് 3-വണ്‍ ലാസ്റ്റ് റൈഡ്' എന്നാണ് ചിത്രത്തിന്റെ പേര്.

"കുറച്ച് കാലമായി അകലെയായിരുന്നു, വിദൂര ഭൂതകാലത്തിലേക്കും വിദൂര ഭാവിയിലേക്കും അലകളാൽ പ്രക്ഷുബ്ധമായ വർത്തമാനകാലത്തിലുമുള്ള യാത്രകൾക്കൊടുവിൽ ഏറെ ആഗ്രഹിച്ച 'അവസാന യാത്രയ്ക്ക്' ഒരുങ്ങുകയാണ്. ‘ആട് 3 - വണ്‍ ലാസ്റ്റ് റൈഡ്' പോസ്റ്റിൽ മിഥുൻ മാനുവൽ തോമസ് കുറിച്ചു.

ആട് മൂന്നാം ഭാഗം ത്രീഡിയില്‍ ആയിരിക്കും എത്തുകയെന്ന് സംവിധായകന്‍ നേരത്തെ അറിയിച്ചിരുന്നു. ഷാജി പാപ്പനായി ജയസൂര്യയും ഡ്യൂഡായി വിനായകനും അറക്കല്‍ അബുവായി സൈജു കുറുപ്പുമൊക്കെ വീണ്ടും അവതരിക്കുമ്പോള്‍ ആരാധകരുടെ പ്രതീക്ഷയും വാനോളം ഉയരുകയാണ്. മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ സമാനതകളില്ലാത്ത വിജയമായിരുന്നു ആട് രണ്ടാം ഭാഗം. 

Advertisment

'ആട് ഒരു ഭീകരജീവിയാണ്', 'ആട് 2' എന്നീ സിനിമകൾക്ക് ഇപ്പോഴും ആരാധകർ ഏറെയാണ്. സിനിമയിലെ കഥാപാത്രങ്ങൾ ഇപ്പോഴും സോഷ്യൽ മീഡിയയ്ക്ക് പ്രിയപ്പെട്ടതാണ്. 

Read More Entertainment Stories Here

Jayasurya

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: