scorecardresearch

Empuraan: സ്റ്റീഫൻ ഗോവർദ്ധനനോട് പറഞ്ഞതെല്ലാം പകൽ പോലെ സത്യം: ആ കത്ത് പങ്കുവച്ച് പൃഥ്വിരാജ്

Only 1 Day Left for the Much-Awaited Empuraan: ലൂസിഫർ പറഞ്ഞു നിർത്തിയിടത്തു നിന്നുമാണോ എമ്പുരാൻ ആരംഭിക്കുന്നത്? ശ്രദ്ധ നേടി പൃഥ്വിയുടെ പുതിയ പോസ്റ്റ്

Only 1 Day Left for the Much-Awaited Empuraan: ലൂസിഫർ പറഞ്ഞു നിർത്തിയിടത്തു നിന്നുമാണോ എമ്പുരാൻ ആരംഭിക്കുന്നത്? ശ്രദ്ധ നേടി പൃഥ്വിയുടെ പുതിയ പോസ്റ്റ്

author-image
Entertainment Desk
New Update
Empuraan

1 Day to Go: Mohanlal-Starrer ‘Empuraan’ Set to Storm Theatres

Only 1 Day Left for the Much-Awaited Empuraan: ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന എമ്പുരാൻ തിയേറ്ററുകളിൽ എത്താൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. ഏപ്രിൽ 27ന് 6 മണിയ്ക്കാണ് ചിത്രത്തിന്റെ ആദ്യ ഷോ ആരംഭിക്കുക.

Advertisment

റിലീസിനു മുന്നോടിയായി, പൃഥ്വിരാജ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കത്ത് ലൂസിഫർ പറഞ്ഞു ബാക്കി വച്ചിടത്തു നിന്നുമാണ് എമ്പുരാൻ ആരംഭിക്കുന്നതെന്ന സൂചനയാണ് തരുന്നത്. ലൂസിഫറിൽ സ്റ്റീഫൻ നെടുമ്പള്ളി എന്ന ഖുറേഷി എബ്രാം സത്യാന്വേഷിയായ ഗോവർദ്ധനന് അയക്കുന്ന ഒരു കത്തുണ്ട്. ആ കത്താണ് പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ പങ്കിട്ടിരിക്കുന്നത്.

"പ്രിയപ്പെട്ട ഗോവർദ്ധൻ,
താങ്കൾ എന്നെക്കുറിച്ച് മനസ്സിലാക്കിയതൊക്കെ നേരാണ്.
കേരളം ഭയക്കാതിരുന്ന, എന്നാൽ ഭയക്കേണ്ട ഏറ്റവും വലിയ വിഷസർപ്പം 'രാജവെമ്പാല' ഞാൻ തന്നെയാണ്. 
നിങ്ങൾ കണ്ടെത്തിയ മറ്റെല്ലാ സത്യങ്ങളും സത്യം തന്നെയാണ്. നിങ്ങൾ തെരെഞ്ഞെടുതത വഴികളിലൂടെ തുടർന്നു കൊണ്ടേയിരിക്കുക.

സത്യാന്വേഷികളെ ഈ നാടിന് ആവശ്യമാണ്. ഈ കത്ത് നിങ്ങൾ വായിക്കുമ്പോൾ നിങ്ങളറിയാതെ നിങ്ങളെ കാത്തിരിക്കുന്ന മറ്റൊരു സമ്മാനമുണ്ട്. 

ആശ്രയത്തിലേക്ക് ചെല്ലുക.

Advertisment

സസ്നേഹം
നിങ്ങൾ എന്നും വെറുക്കേണ്ട,
നിങ്ങൾ മാത്രം കണ്ടെത്തിയ,
നിങ്ങളുടെ സ്വന്തം L," കത്തിലെ വരികളിങ്ങനെ.

"അന്തിമമായി ഒരു നാമം ഉണ്ടായിരുന്നു.
ആ നാമം ലൂസിഫറിന്റെ പക്കലായിരുന്നു.
ആ നാമവും ലൂസിഫർ തന്നെയായിരുന്നു," എന്ന അടിക്കുറിപ്പോടെയാണ് പൃഥ്വി ഈ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

ലൂസിഫർ ബാക്കി വച്ച ഒരുപാട് ചോദ്യങ്ങളുണ്ട്. ആ ചോദ്യങ്ങളിലൊന്നാണ്, മറ്റാർക്കുമറിയാത്തൊരു ഖുറേഷി എബ്രാമിനെ ഗോവർദ്ധനൻ കണ്ടെത്തി എന്നത്. ആ ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് എമ്പുരാനിൽ പ്രേക്ഷകർ പ്രതീക്ഷിക്കുക.

എമ്പുരാൻ ട്രെയിലറിലും ക്യാരക്ടർ പോസ്റ്ററിലുമെല്ലാം ഗോവർദ്ധനായി അഭിനയിക്കുന്ന ഇന്ദ്രജിത്തിനെയും ഗോവർദ്ധനന്റെ ഭാര്യയായി അഭിനയിക്കുന്ന ശിവദയേയും കാണാം.

Read More

Indrajith Prithviraj Mohanlal Empuraan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: