/indian-express-malayalam/media/media_files/2025/04/25/5FSN5DAXY276d8jzLiWI.jpg)
മേധാ പട്കർ അറസ്റ്റിൽ
Medha Patkar Arrest: ന്യൂഡൽഹി: സാമൂഹിക പ്രവർത്തക മേധാ പട്കർ അറസ്റ്റിൽ. ഡൽഹി ലഫ്. ഗവർണർ നൽകിയ മാനനഷ്ടക്കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഡൽഹിയിലെ സാകേത് കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഉച്ചയോടെ മേധാ പട്കറെ സാകേത് കോടതിയിൽ ഹാജരാക്കും. 23 കൊല്ലം പഴക്കമുളള കേസാണിത്. ഈ കേസിലാണ് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്.
കേസിൽ ഏപ്രിൽ 23-ന് കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും മേധാ പട്കർ ഹാജരായില്ല. വിഡിയോ കോളിലൂടെയാണ് വാദം കേൾക്കലിന് ഹാജരായത്. എന്നാൽ നേരിട്ട് കോടതിയിൽ വരാതിരുന്നതും ശിക്ഷാനിയമങ്ങൾ പാലിക്കാതിരുന്നതുമായ നടപടി മനഃപൂർവം കോടതി നടപടികളിൽ നിന്നുളള ഒഴിഞ്ഞുമാറ്റമായി തോന്നിയെന്ന് കോടതി വിമർശിച്ചു.
മുൻപ് തന്നെ കുറ്റക്കാരിയെന്ന് കണ്ടെത്തിയ മേധാ പട്കറിന് മൂന്ന് മാസത്തെ തടവുശിക്ഷ വിധിച്ചിരുന്നെങ്കിലും പ്രായവും ആരോഗ്യ നിലയും കണക്കിലെടുത്ത്, നഷ്ടപരിഹാരവും പ്രോബേഷൻ ബോണ്ടും സമർപ്പിച്ചാൽ മതിയെന്ന വ്യവസ്ഥയോടെയാണ് കോടതി പ്രോബേഷൻ അനുവദിച്ചത്.
2025 ഏപ്രിൽ അഞ്ചിന് ഈ വ്യവസ്ഥകൾ പാലിക്കാൻ കോടതി മേധാ പട്കറോട് ആവശ്യപ്പെട്ടു. എന്നാൽ ഇവ പാലിക്കുന്നതിൽ അവർ തുടർച്ചയായി പരാജയപ്പെടുകയായിരുന്നു. മേധാ പട്കർ കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഇത് കോടതി പരിഗണിക്കുന്നതുവരെ ജയിൽശിക്ഷ 30 ദിവസത്തേക്ക് നിർത്തിവയ്ക്കും.
2000-ൽ സക്സേന ഗുജറാത്തിൽ ഒരു എൻ.ജി.ഒ.യ്ക്ക് നേതൃത്വം നൽകുന്ന സമയത്തെ കേസാണിത്. അന്ന് മേധാ പട്കർ ഇറക്കിയ ഒരു വാർത്താക്കുറിപ്പിൽ സക്സേന പേടിത്തൊണ്ടനാണെന്നും ഹവാല ഇടപാടുകൾ നടത്തുന്ന ആളാണെന്നും പറഞ്ഞിരുന്നു.
നർമ്മതാ ബചാവോ ആന്തോളനുമായി ബന്ധപ്പെട്ട വിഷയത്തിലാണ് മേധ പട്കർ ഇത്തരമൊരു പരാമർശം നടത്തിയത്. ഏപ്രിൽ എട്ടിന് കേസിൽ ഇവർ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 10 ലക്ഷം രൂപ പിഴയും ചുമത്തിയിരുന്നു. ബോണ്ട് അടയ്ക്കാത്ത പശ്ചാത്തലത്തിലാണ് മേധാ പട്കർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പുറപ്പെടുവിച്ചത്.
Read More
- സ്വാതന്ത്ര്യസമര സേനാനികളെ മാനിക്കണം; സവർക്കർക്കെതിരായ പരാമർശത്തിൽ രാഹുൽ ഗാന്ധിയ്ക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം
- Jammu Kashmir Terror Attack: നിയന്ത്രണരേഖയിൽ പാക്ക് വെടിവെയ്പ്പ്; ശക്തമായ തിരിച്ചടിച്ച് ഇന്ത്യ
- Pahalgam Terror Attack: എന്റെ കുടുംബത്തെ രക്ഷിച്ചത് ആ ഗൈഡ്; പഹൽഗാം ഭീകരാക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട ബിജെപി പ്രവർത്തകന്റെ വാക്കുകൾ
- Pahalgam Terror Attack: തിരിച്ചടിച്ച് ഇന്ത്യ; സിന്ധു നദീജല കരാർ ഔദ്യോഗീകമായി മരവിപ്പിച്ചു
- Indus Water Treaty: സിന്ധു നദീജല കരാറിൽ നിന്നുള്ള ഇന്ത്യയുടെ പിന്മാറ്റം എങ്ങനെ പാക്കിസ്ഥാനെ ബാധിക്കും?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.