scorecardresearch

ഊഹാപോഹങ്ങൾക്ക് ഇടമില്ല; ഒറ്റക്കൊമ്പനിലെ പുതിയലുക്ക് പങ്കുവെച്ച് സുരേഷ് ഗോപി

സുരേഷ് ഗോപിയുടെ അഭിനയ മോഹത്തിന് ബിജെപി കേന്ദ്രനേതൃത്വം ഇനിയും പച്ചക്കൊടി നൽകിയിട്ടില്ലെന്നാണ് വിവരം

സുരേഷ് ഗോപിയുടെ അഭിനയ മോഹത്തിന് ബിജെപി കേന്ദ്രനേതൃത്വം ഇനിയും പച്ചക്കൊടി നൽകിയിട്ടില്ലെന്നാണ് വിവരം

author-image
Entertainment Desk
New Update
Sureshgopi

ഒറ്റക്കൊമ്പനിലെ പുതിയലുക്ക് പങ്കുവെച്ച് സുരേഷ് ഗോപി

കൊച്ചി: ഒറ്റക്കൊമ്പനെന്ന തന്റെ 250-ാമത്തെ ചിത്രം ഉപേക്ഷിച്ചെന്ന തരത്തിലുള്ള വാർത്തകൾ തള്ളി സുരേഷ് ഗോപി. കഴിഞ്ഞ കുറച്ച് നാളുകളായി ഒറ്റക്കൊമ്പന് വേണ്ടി താടി വളർത്തിയ ലുക്കിലായിരുന്നു സുരേഷ് ഗോപി. എന്നാൽ ഇന്നലെ അദ്ദേഹത്തിന്റെ താടി വടിച്ച ചിത്രം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് എസ്ജി 250 ഉപേക്ഷിച്ചെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചത്.

Advertisment

കേന്ദ്രമന്ത്രി ആയതിനാൽ സിനിമയിൽ അഭിനയിക്കുന്നതിന് ചില തടസങ്ങൾ നടൻ നേരിടുണ്ടെന്ന് മുൻപ് ചില വാർത്തകൾ പുറത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയായിരുന്നു ഒറ്റക്കൊമ്പൻ ഉപേക്ഷിച്ചെന്ന പ്രചാരണങ്ങൾ ശക്തമായത്. എന്നാൽ ഇത്തരം വാർത്തകൾക്കെതിരെ സുരേഷ് ഗോപി തന്നെ രംഗത്തെത്തിയത്.

sureshgopi
സുരേഷ് ഗോപി ഫെയ്സ്ബുക്കിൽ പങ്കുവെച്ച ഒറ്റക്കൊമ്പന്റെ പോസ്റ്റർ

'ഊഹാപോഹങ്ങൾക്ക് ഇടമില്ല, 2025' എന്നാണ് സുരേഷ് ഗോപി ഒറ്റക്കൊമ്പനിലെ തന്റെ പുതിയ ലുക്ക് പങ്കുവച്ച് സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്. സുരേഷ് ഗോപിയുടെ മുഖം കുറച്ച് മാത്രം വ്യക്തമാക്കുന്ന പോസ്റ്ററിൽ അദ്ദേഹം താടിയുള്ള ഗെറ്റപ്പിലാണ്. നവാഗതനായ മാത്യൂസ് തോമസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷിബിൻ ഫ്രാൻസിസ് രചന നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജി കുമാർ ആണ്.

Advertisment

അതേസമയം, സുരേഷ് ഗോപിയുടെ അഭിനയ മോഹത്തിന് ബിജെപി കേന്ദ്രനേതൃത്വം ഇനിയും പച്ചക്കൊടി നൽകിയിട്ടില്ലെന്നാണ് വിവരം. കേന്ദ്രമന്ത്രി സ്ഥാനത്തിരിക്കെ പെരുമാറ്റചട്ടവും സുരേഷ് ഗോപിയ്ക്ക് ബാധകമാകും. 

Read More

Suresh Gopi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: