scorecardresearch

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കി;നടൻ ബൈജുവിനെതിരെ കേസ്

ഡോക്ടറടെ പരിശോധനയിൽ നടൻ മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയയായും പൊലീസ് പറഞ്ഞു

ഡോക്ടറടെ പരിശോധനയിൽ നടൻ മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയയായും പൊലീസ് പറഞ്ഞു

author-image
Entertainment Desk
New Update
baiju santhosh

അപടത്തിൽ ബൈജുവിന്റെ വാഹനത്തിനും ഇടിച്ച സ്‌കൂട്ടറിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്

തിരുവനന്തപുരം: മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിന് നടൻ ബൈജുവിനെ പോലീസ് പിടികൂടി. തിരുവനന്തപരും വെള്ളയമ്പലത്തുവെച്ച് അപകടത്തിൽപ്പെട്ട കാർ സ്‌കൂട്ടറിലും വൈദ്യുതി പോസ്റ്റിലും ഇടിച്ചു. മ്യൂസിയം പോലീസ് കസ്റ്റടിയിലെടുത്ത ബൈജുവിനെ പിന്നീട്  സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

Advertisment

അമിത വേഗതയിൽ കാർ ഓടിച്ചതിന് ഇന്ത്യന് ശിക്ഷാ നിയമത്തിലെ 279 വകുപ്പ് പ്രകാരവും മദ്യപിച്ച വാഹനം ഓടിച്ചതിന് മോട്ടാർ വാഹന നിയമത്തിലെ വകുപ്പ് 185 പ്രകാരവുമാണ് ബൈജുവിനെതിരെ കേസെടുത്തിരിക്കുന്നത്.

അപകടത്തിൽ ആർക്കും പരിക്കുകളില്ല. ഇന്നലെ അർധരാത്രി 12 മണിക്ക് ശേഷം കവടിയാറിൽ നിന്ന് വെള്ളയമ്പലം മാനവീകം വീഥി ഭാഗത്തേക്കാണ് ബൈജു കാർ ഓടിച്ച് വന്നത്. ബൈജു മദ്യലഹരിയിൽ ആയിരുന്നു. അപടത്തിൽ ബൈജുവിന്റെ വാഹനത്തിനും ഇടിച്ച സ്‌കൂട്ടറിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

Advertisment

മ്യൂസിയം പൊലീസ് സംഭവ സ്ഥലത്തെത്തി ബൈജുവിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ത സാമ്പിളുകൾ എടുത്ത് പരിശോധിക്കാൻ ബൈജു തയാറായില്ല. ഡോക്ടറടെ പരിശോധനയിൽ നടൻ മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയയായും പൊലീസ്  പറഞ്ഞു.

Read More

Alcohol Kerala Police

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: