2022ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ഹൃദയത്തിന്റെ വിജയത്തിന് ശേഷം വിനീത് ശ്രീനിവാസനും പ്രണവ് മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണ് 'വർഷങ്ങൾക്ക് ശേഷം'. പ്രണവിനൊപ്പം ധ്യാൻ ശ്രീനിവാസനും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കിയിരിക്കുകയാണ്, നിർമ്മാതാക്കൾ.
അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ് തുടങ്ങി വൻ താരനിര ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സിനിമ മോഹവുമായി തമിഴ്നാട്ടിലെത്തുന്ന മുരളിയും (പ്രണവ്) വേണുവും (ധ്യാൻ) തമ്മിലുള്ള സൗഹൃദമാണ് ട്രെയിലർ പങ്കുവയ്ക്കുന്നത്. കോടമ്പക്കത്ത് പുരോഗമിക്കുന്ന കഥയിൽ, ഇവരിൽ ഒരാൾ താരപദവിയിലേക്ക് ഉയരുമ്പോൾ, മറ്റൊരാൾ വിജയത്തിനായി കഷ്ടപ്പെടുന്നതാണ് ട്രെയിലർ.
"ഏറെ കാത്തിരിക്കുന്ന മലയാളം ചിത്രം, "വർഷങ്ങൾക്കുശേഷം" ട്രെയിലർ പുറത്തിറങ്ങി. 2024 ഏപ്രിൽ 11-ന് ലോകമെമ്പാടും റിലീസ് ചെയ്യം," എന്ന കുറിപ്പോടെ മോഹൻലാലാണ് ട്രെയിലർ ലോഞ്ച് ചെയ്തത്.
തട്ടത്തിൻ മറയത്ത് (2012), ഹൃദയം (2022) തുടങ്ങിയ റൊമാൻ്റിക് ചിത്രങ്ങൾ സംവിധാനം ചെയ്ത വിനീത് ശ്രീനിവാസൻ വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിലൂടെ പുതിയ ഒരു മേഖലയിലേക്കാണ് ചുവടുവയ്ക്കുന്നത്. പതിവ് കുടുംബം സൗഹൃദ പ്രമേയങ്ങളിൽ നിന്നുള്ള വിനീതിന്റെ മാറ്റമായിരിക്കും ചിത്രം. നിവിൻ പോളി അതിഥി വേഷത്തിലെത്തുന്ന ചിത്രത്തിൽ വിനീതും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
മെറിലാൻഡ് സിനിമാസിൻ്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിർമ്മിക്കുന്നത്. അമൃത് രാംനാഥാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. വിശ്വജിത്ത് ക്യാമറ ചലപ്പിക്കുന്ന ചിത്രത്തിൽ, രഞ്ജൻ എബ്രഹാം എഡിറ്റിങ് നിർവഹിക്കും. ഏപ്രിൽ 11ന് ചിത്രം തിയേറ്ററിലെത്തും.
Read More Related Stories
- ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ബോളിവുഡ് നടി ആരെന്നറിയാമോ?
- കൗമാരക്കാലം മുതൽ കണ്ട സ്വപ്നം മുന്നിൽ; സന്തോഷമടക്കാനാവാതെ സുചിത്ര മോഹൻലാൽ, വീഡിയോയുമായി മായ
- കുഞ്ഞാറ്റയെ ചേർത്തുപിടിച്ച് മീനാക്ഷി; ഇവർ തമ്മിൽ കൂട്ടായിരുന്നോ എന്ന് ആരാധകർ
- ഒടിടിയിൽ ഇപ്പോൾ ലഭ്യമായ ഏറ്റവും പുതിയ ചിത്രങ്ങൾ
- തിരുപ്പതിയിൽ ദർശനം നടത്തി മോഹൻലാൽ; വീഡിയോ
- ഉർവശിയേക്കാൾ മികച്ചതായി വരില്ല: അന്ന് കൽപ്പന പറഞ്ഞത്
- 99,000 രൂപയുടെ ഡെനിം ജാക്കറ്റ്, ക്രോപ്പ് ടോപ്പിന് 16,000 രൂപ: ആര്യന്റെ ബ്രാൻഡിന് തൊട്ടാൽ പൊള്ളുന്ന വില
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.