The RajaSaab Glimpse
'കൽക്കി 2898 എഡി'യുടെ ബ്ലോക്ക്ബസ്റ്റർ വിജയം ആഘോഷിക്കുകയാണ് പാൻ- ഇന്ത്യൻ സൂപ്പർ സ്റ്റാർ പ്രഭാസ്. ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് ഈ വർഷത്തെ ഏറ്റവും വലിയ വിജയമാണ് ചിത്രം നേടിയിരിക്കുന്നത്. ഇപ്പോഴിതാ പ്രഭാസ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ 'രാജാസാബി'ന്റെ ഗ്ലിംപ്സ് പങ്കുവച്ചിരിക്കുകയാണ് നിർമ്മാതാക്കൾ.
മാരുതിയാണ് രാജാസാബ് സംവിധാനം ചെയ്യുന്നത്. ഹൊറർ, റൊമാൻ്റിക്, കോമഡി പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്ന് ഏകദേശം എട്ട് മാസങ്ങൾക്ക് ശേഷമാണ് 45 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ പുറത്തു വരുന്നത്. ഫസ്റ്റ് ലുക്കിൽ നിന്ന് വ്യത്യസ്ഥമായി സ്റ്റൈലിഷായാണ് വീഡിയോയിൽ പ്രഭാസ് പ്രത്യക്ഷപ്പെടുന്നത്.
2025 ഏപ്രിൽ 10ന് ചിത്രം തിയേറ്ററിലെത്തുമെന്നാണ് പ്രതീക്ഷ. തെലുങ്കിന് പുറമേ ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ടി.ജി.വിശ്വ പ്രസാദ് നിർമ്മിക്കുന്ന ചിത്രത്തിൻ്റെ ക്യാമറ കാർത്തിക് പളനിയും, എഡിറ്റിങ് കോത്തഗിരി വെങ്കിടേശ്വര റാവുവുമാണ് നിർവഹിക്കുന്നത്.
കരിയറിലെ ഏറ്റവും വലിയ പ്രോജക്ടുകളിൽ ഒന്നാണ് രാജാസാബ് എന്നാണ് ചിത്രത്തെ കുറിച്ച് പ്രഭാസ് പീപ്പിൾ മീഡിയ ഫാക്ടറിയുമായുള്ള അഭിമുഖത്തിൽ പറഞ്ഞത്. തീർച്ചയായും പ്രേക്ഷകരെ അമ്പരപ്പിക്കുന്ന ഹൊറർ അനുഭവമായിരിക്കും ചിത്രമെന്നും പ്രഭാസ് പറയുന്നു.
Read More
- അച്ഛൻ അമ്മയ്ക്ക് നൽകിയ ആദ്യസമ്മാനം മുതൽ മാനിക്വിന് വരെ; ശ്രുതി ഹാസന്റെ വീട്ടിലെ കാഴ്ചകൾ
- പാട്ടിനിടയിലെ ആ കോഴിയുടെ ശബ്ദം ഞാനിട്ടതാണ്: വിനീത് ശ്രീനിവാസൻ
- സിങ്കവും സിങ്കപ്പെണ്ണും വേറെ ലെവൽ, ഹെവി വർക്കൗട്ടുമായി സൂര്യയും ജ്യോതികയും; വീഡിയോ
- അമ്മയും കുഞ്ഞു ലൂക്കയും ട്വിന്നിംഗ് ആണല്ലോ; ചിത്രങ്ങളുമായി മിയ
- നാഗവല്ലിയല്ലേ ആ മിന്നിമാഞ്ഞു പോയത്?; വൈറലായി വീഡിയോ
- ചേട്ടനെ ടോർച്ചർ ചെയ്യുമ്പോൾ വലിയ സന്തോഷമാണെന്ന് ധനുഷ്: ഇത് ചിന്നതമ്പിയുടെ മധുരപ്രതികാരമെന്ന് ആരാധകർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.