Super Zindagi Official Trailer
ധ്യാൻ ശ്രീനിവാസൻ മുകേഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'സൂപ്പർ സിന്ദഗി'യുടെ ട്രെയിലർ പുറത്ത്. വിന്റേഷ് സംവിധാനം ചെയ്യുന്ന ചിത്രം, 666 പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹസീബ് മേപ്പാട്ട്, സത്താർ പടനേലകത്ത് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ഓഗസ്റ്റ് ഒമ്പതിന് സൂപ്പർ സിന്ദഗി തിയേറ്ററിലെത്തും.
വിന്റേഷ്, പ്രജിത്ത് രാജ് എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഭിലാഷ് ശ്രീധരനാണ് സംഭാഷണം. കേരളത്തിലും കർണാടകയിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായത്. ജോണി ആന്റണി, സുരേഷ് കൃഷ്ണ, പാർവതി നായർ, മാസ്റ്റർ മഹേന്ദ്രൻ, ഋതു മന്ത്ര, കലേഷ് രാമാനന്ദ്, ഡയാന ഹമീദ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
എൽദൊ ഐസകാണ് ചിത്രത്തിനായി ക്യാമറ ചലപ്പിക്കുന്നത്. ലിജോ പോൾ എഡിറ്റിങും, സൂരജ്.എസ്.കുറുപ്പ് സംഗീതവും നിർവഹിക്കുന്നു. കോമഡിക്ക് പ്രാധാന്യം നൽകുന്ന ട്രെയിലറാണ് പുറത്തിറക്കിയിരിക്കുന്നത്. മുകേഷിനും, ധ്യാനിനും ഒപ്പം സുരേഷ് കൃഷ്ണയ്ക്കും ട്രെയിലറിൽ പ്രധാന്യം നൽകിയിട്ടുണ്ട്. 'ഇത് നടന്ന കഥ' എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ.
Read More
- എന്റെ മകന്റെ ആ സന്തോഷം കണ്ടോ; ഫിലിംഫെയറിന് നന്ദി പറഞ്ഞ് പ്രകാശ് രാജ്
- വയനാടിനെ ഓർക്കുമ്പോൾ സന്തോഷിക്കാനാകുന്നില്ല; വികാരാധീനനായി മമ്മൂട്ടി
- വയനാടിന് കൈതാങ്ങായി സൗബിൻ, ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപ നൽകി
- കല്യാണം കൂടാനെത്തിയ മോഹൻലാലും ശോഭനയും; ഈ ത്രോബാക്ക് ചിത്രത്തിലെ വരനെ മനസ്സിലായോ?
- ലാലേട്ടന് അങ്ങ് പാകിസ്താനിലുമുണ്ട് പിടി; വീഡിയോ
- നൂർ ജലീലയെ എനിക്ക് നേരത്തെയറിയാം, ഞങ്ങൾ പഴേ ഫ്രണ്ട്സാ: മമ്മൂട്ടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.