scorecardresearch

വയനാടിനെ ഓർക്കുമ്പോൾ സന്തോഷിക്കാനാകുന്നില്ല; വികാരാധീനനായി മമ്മൂട്ടി

വയനാട് ദുരന്തത്തിൽ ഇരകളായവർക്ക് മമ്മൂട്ടിയും മകൻ ദുൽഖർ സൽമാനും സഹായഹസ്തവുമായി മുന്നോട്ടുവന്നിരുന്നു

വയനാട് ദുരന്തത്തിൽ ഇരകളായവർക്ക് മമ്മൂട്ടിയും മകൻ ദുൽഖർ സൽമാനും സഹായഹസ്തവുമായി മുന്നോട്ടുവന്നിരുന്നു

author-image
Entertainment Desk
New Update
actor

മമ്മൂട്ടി

പുരസ്കാര നേട്ടത്തിലും വയനാടിനെ ഓർത്ത് വികാരാധീനനായി മമ്മൂട്ടി. മികച്ച നടനുള്ള ഫിലിംഫെയർ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയപ്പോഴാണ് മമ്മൂട്ടി വയനാടിനെ കുറിച്ച് സംസാരിച്ചത്. പുരസ്കാര നേട്ടം സന്തോഷം നൽകുന്നതാണെങ്കിലും വയനാടിനെ ഓർക്കുമ്പോൾ എനിക്ക് സന്തോഷിക്കാൻ കഴിയുന്നില്ലെന്ന് മമ്മൂട്ടി പറഞ്ഞു. 

Advertisment

ദുരിതം അനുഭവിക്കുന്ന വയനാടിനും അവിടുത്തെ സഹോദരങ്ങൾക്കൊപ്പമാണ് താനെന്നും വയനാട്ടിലെ ജനങ്ങളുടെ പുനരധിവാസത്തിന് എല്ലാവരുടെയും പ്രാർഥനയും സഹായവും ഉണ്ടാവണമെന്നും മമ്മൂട്ടി അഭ്യർത്ഥിച്ചു. വയനാട് ദുരന്തത്തിൽ ഇരകളായവർക്ക് മമ്മൂട്ടിയും മകൻ ദുൽഖർ സൽമാനും സഹായഹസ്തവുമായി മുന്നോട്ടുവന്നിരുന്നു.  മമ്മൂട്ടി 20 ലക്ഷം രൂപയും ദുൽഖർ 15 ലക്ഷം രൂപയുമാണ് നൽകിയത്. 

ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത 'നൻപകൽ നേരത്ത് മയക്കം' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മമ്മൂട്ടി മലയാളത്തിലെ മികച്ച നടനുള്ള പുരസ്‍കാരം നേടിയത്. തമിഴിൽ വിക്രമും തെലുങ്കിൽ നാനിയും കന്നഡയിൽ രക്ഷിത് ഷെട്ടിയുമാണ് മികച്ച നടന്മാർക്കുള്ള പുരസ്കാരങ്ങൾ നേടിയത്. 

Read More

Advertisment
Landslide Mammootty Wayanad

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: