/indian-express-malayalam/media/media_files/bC7tajEgCzuhMfJYW319.jpg)
സൗബിൻ ഷാഹിർ
വയനാട് ഉരുള്‍പൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി കൂടുതൽ സിനിമാ താരങ്ങൾ. നടൻ അല്ലു അർജുൻ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നൽകി. നടൻ സൗബിൻ ഷാഹിർ 20 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. നേരത്തെ മോഹൻലാൽ, മമ്മൂട്ടി, മഞ്ജു വാര്യർ, ഫഹദ് ഫാസിൽ അടക്കമുള്ള താരങ്ങൾ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു.
മഞ്ജു വാര്യർ അഞ്ചുലക്ഷം രൂപയും, നവ്യാ നായർ ഒരുലക്ഷം രുപയുമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. നടൻ മോഹൻലാൽ 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി. മമ്മൂട്ടി 20 ലക്ഷം രൂപയും ദുൽഖർ 15 ലക്ഷം രൂപയുമാണ് നൽകിയത്. ഫഹദിന്റെയും നസ്രിയയുടെയും ഉടമസ്ഥതയിലുളള ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്ന നിർമാണക്കമ്പനി 25 ലക്ഷം രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.
നടിയും അവതാരകയുമായ പേളി മാണിയും ശ്രീനിഷ് അരവിന്ദും അഞ്ചു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയിട്ടുണ്ട്. അന്യഭാഷാ താരങ്ങളും വയനാടിന് സഹായഹസ്തം നീട്ടി രംഗത്തെത്തിയിട്ടുണ്ട്. വിക്രം, സൂര്യ, ജ്യോതിക, കാർത്തി, രശ്മിക മന്ദാന എന്നിവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നൽകിയിരുന്നു. വിക്രം 20 ലക്ഷം രൂപയും സൂര്യയും ജ്യോതികയും കാര്‍ത്തിയും ചേര്‍ന്ന് 50 ലക്ഷം രൂപയും, രശ്മിക മന്ദാന 10 ലക്ഷം രൂപയുമാണ് ദുരിതാശ്വാസനിധിയിലേക്ക് നൽകിയത്.
Read More
- കല്യാണം കൂടാനെത്തിയ മോഹൻലാലും ശോഭനയും; ഈ ത്രോബാക്ക് ചിത്രത്തിലെ വരനെ മനസ്സിലായോ?
- ലാലേട്ടന് അങ്ങ് പാകിസ്താനിലുമുണ്ട് പിടി; വീഡിയോ
- നൂർ ജലീലയെ എനിക്ക് നേരത്തെയറിയാം, ഞങ്ങൾ പഴേ ഫ്രണ്ട്സാ: മമ്മൂട്ടി
- ആ പാട്ട് ഷൂട്ട് ചെയ്തത് നാലര വർഷം കൊണ്ട്: ഹിറ്റ് ഗാനത്തിനു പിന്നിലെ കഥ പറഞ്ഞ് ശിൽപ്പ ഷെട്ടിആ പാട്ട് ഷൂട്ട് ചെയ്തത് നാലര വർഷം കൊണ്ട്: ഹിറ്റ് ഗാനത്തിനു പിന്നിലെ കഥ പറഞ്ഞ് ശിൽപ്പ ഷെട്ടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.