/indian-express-malayalam/media/media_files/RUVBSnZfwHkguv9CcnD2.jpg)
ഒരു കല്യാണവീട്ടിലെത്തി വധൂവരന്മാരോട് സംസാരിച്ചുകൊണ്ടിരിക്കുന്ന മോഹൻലാലിന്റെയും ശോഭനയുടെയും പഴയൊരു ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്. ചിത്രത്തിലെ കല്യാണപയ്യനും മലയാളികൾക്ക് ഏറെ സുപരിചിതനാണ്.
1993ൽ സന്തോഷ് ശിവന്റെ വിവാഹസമയത്ത് എടുത്ത ചിത്രമാണിത്.
ലോകമൊട്ടാകെ അംഗീകരിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഇന്ത്യന്‍ ഛായാഗ്രാഹകനാണ് സന്തോഷ് ശിവന്‍. സിനിമാറ്റോഗ്രഫിയില്‍ തുടങ്ങി സംവിധാനത്തില്‍ എത്തി നില്‍ക്കുന്ന, തന്റെ കൈയ്യൊപ്പ് പതിഞ്ഞ ഓരോ ചിത്രവും സിനിമാ വിദ്യാര്‍ഥികള്‍ക്ക് പാഠപുസ്തകമാക്കി തീര്‍ക്കുന്ന പ്രതിഭ.
ഇന്ത്യയിലെ വിവിധ ഭാഷകളിൽ കഴിവുതെളിയിച്ചിട്ടുള്ള ഛായാഗ്രഹകനായ സന്തോഷ് ശിവന് 12 ദേശീയ പുരസ്‌ക്കാരങ്ങളും നാല് കേരള സംസ്ഥാന പുരസ്‌ക്കാരങ്ങളും മൂന്ന് തമിഴ്‌നാട് സംസ്ഥാന പുരസ്‌ക്കാരങ്ങളും ലഭിച്ചിട്ടുണ്ട്. അനന്തഭദ്രം, അശോക, ഉറുമി, ജാക്ക് ആൻഡ് ജിൽ തുടങ്ങിയ ചിത്രങ്ങളിൽ സംവിധായകനായും സന്തോഷ് ശിവൻ ശ്രദ്ധനേടി.
അടുത്തിടെ, ഛായാഗ്രഹണ മികവിനുള്ള പിയർ ആഞ്ജിനോ പുരസ്‌കാരവും സന്തോഷിനെ തേടിയെത്തിയിരുന്നു. പിയർ ആഞ്ജിനോ പുരസ്‌കാരം നേടുന്ന ആദ്യ ഏഷ്യക്കാരനാണ് മലയാളിയായ സന്തോഷ് ശിവൻ. ലോക സിനിമയിലെ പ്രഗത്ഭരായ ഛായാഗ്രാഹകർക്ക് നൽകിവരുന്ന പുരസ്‌ക്കാരമാണ് പിയർ ആഞ്ജിനൊ പുരസ്കാരം.
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസാണ് സന്തോഷിന്റെ ഏറ്റവും പുതിയ ചിത്രം.
Read More
- ലാലേട്ടന് അങ്ങ് പാകിസ്താനിലുമുണ്ട് പിടി; വീഡിയോ
- നൂർ ജലീലയെ എനിക്ക് നേരത്തെയറിയാം, ഞങ്ങൾ പഴേ ഫ്രണ്ട്സാ: മമ്മൂട്ടി
- ആ പാട്ട് ഷൂട്ട് ചെയ്തത് നാലര വർഷം കൊണ്ട്: ഹിറ്റ് ഗാനത്തിനു പിന്നിലെ കഥ പറഞ്ഞ് ശിൽപ്പ ഷെട്ടിആ പാട്ട് ഷൂട്ട് ചെയ്തത് നാലര വർഷം കൊണ്ട്: ഹിറ്റ് ഗാനത്തിനു പിന്നിലെ കഥ പറഞ്ഞ് ശിൽപ്പ ഷെട്ടി
- ചെലവ് 50 കോടി, തിയേറ്ററിൽ നിന്ന് ആകെ നേടിയത് 1.1 കോടി മാത്രം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.