scorecardresearch

ചെലവ് 50 കോടി, തിയേറ്ററിൽ നിന്ന് ആകെ  നേടിയത്  1.1 കോടി മാത്രം

70 കോടി ബജറ്റിലൊരുക്കി കേവലം 4.1 കോടി മാത്രം കളക്റ്റ് ചെയ്ത് തിയേറ്റർ വിടേണ്ടി വന്ന തേജസിന്റെ വിധി ഉലജും ആവർത്തിക്കുമോ എന്ന ആശങ്കയിലാണ് നിർമാതാക്കൾ

70 കോടി ബജറ്റിലൊരുക്കി കേവലം 4.1 കോടി മാത്രം കളക്റ്റ് ചെയ്ത് തിയേറ്റർ വിടേണ്ടി വന്ന തേജസിന്റെ വിധി ഉലജും ആവർത്തിക്കുമോ എന്ന ആശങ്കയിലാണ് നിർമാതാക്കൾ

author-image
Entertainment Desk
New Update
Ulajh box office collection day 1

ബോളിവുഡ് ചിത്രങ്ങൾക്ക് ഇപ്പോൾ അത്ര നല്ല രാശിയല്ല. പല ചിത്രങ്ങളും ബോക്സ് ഓഫീസിൽ ദയനീയമായി പരാജയപ്പെടുകയാണ്.  ജാൻവി കപൂറിൻ്റെ സ്‌പൈ ത്രില്ലർ ചിത്രം ഉലജും ബോക്‌സ് ഓഫീസിൽ ദയനീയമായ തുടക്കം കുറിച്ചിരിക്കുകയാണ്. ഇൻഡസ്ട്രി ട്രാക്കർ സാക്നിൽക് പറയുന്നതനുസരിച്ച് ആദ്യ ദിനം 1.1 കോടി രൂപ മാത്രമാണ് ചിത്രത്തിന് നേടാനായത്.  ഗുൽഷൻ ദേവിയ, മലയാളി താരം റോഷൻ മാത്യു എന്നിവരും ഈ ചിത്രത്തിലുണ്ട്.  

Advertisment

ജാൻവിയുടെ കരിയറിലെ അഞ്ചാമത്തെ ചിത്രമാണിത്, മിസ്റ്റർ ആൻഡ് മിസിസ് മഹിക്ക് ശേഷമെത്തുന്ന ജാൻവിയുടെ രണ്ടാമത്തെ റിലീസ്. ധർമ്മ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ എത്തിയ ജാൻവി കപൂർ- രാജ് കുമാർ റാവു ചിത്രം മിസ്റ്റർ ആൻഡ് മിസിസ് മഹി ഇതിലും മികച്ച കളക്ഷൻ നേടിയിരുന്നു, ആദ്യ ദിനം 7 കോടി രൂപയാണ് മിസ്റ്റർ ആൻഡ് മിസിസ് മഹി തിയേറ്ററുകളിൽ നിന്നും നേടിയത്. 

കഴിഞ്ഞ ആഴ്‌ച തിയേറ്ററുകളിൽ റിലീസ് ചെയ്‌ത ഡെഡ്‌പൂൾ, വോൾവറിൻ എന്നിവ 
 രണ്ടാം വാരാന്ത്യത്തിൽ വിജയകരമായി ഓടിക്കൊണ്ടിരിക്കുകയാണ്. ഈ ചിത്രങ്ങളുമായാണ് ഉലജ് മത്സരം നേരിടുന്നത്. അതുമാത്രമല്ല, അജയ് ദേവ്ഗൺ- തബു ചിത്രം  ഔറോൺ മേ കഹൻ ദം ഥായും ഉലജിനൊപ്പമാണ് റിലീസിനെത്തിയത്. അതിനാൽ തന്നെ ഉലജിന് താരതമ്യേന ഷോകളുടെ എണ്ണം കുറവാണ്. 
 
പ്രീ-സെയിൽസ് വ്യവസായത്തിലും വലിയ ഓളം സൃഷ്ടിക്കാൻ ഉലജിനു സാധിച്ചിരുന്നില്ല. 750 ടിക്കറ്റുകൾ മാത്രമാണ് അഡ്വാൻസായി വിറ്റുപോയത്. വാരാന്ത്യത്തിൽ ചിത്രം 3 കോടി കടക്കാൻ പാടുപെടുമെന്നാണ്  ഇൻഡസ്ട്രി ട്രാക്കർമാർ പ്രവചിക്കുന്നത്. 

ഹിന്ദി സിനിമയിൽ സ്ത്രീകൾ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രങ്ങൾ താരതമ്യേന കുറവാണ്. 2023ൽ പുറത്തിറങ്ങിയ കങ്കണ റണാവത്ത് അഭിനയിച്ച തേജസ് എന്ന ചിത്രത്തിന് തുല്യമാണ് ഇപ്പോൾ ഉലജയുടെ പ്രകടനം. കങ്കണയുടെ ചിത്രം ആദ്യ ദിനം 1.2 കോടിയാണ് നേടിയത്, തിയേറ്ററിൽ നിന്ന് ആകെ കളക്റ്റ് ചെയ്തത് 4.1 കോടിയും. തേജസിന്റെ വിധി ഉലജിനും ആവർത്തിക്കപ്പെടുമോ എന്ന ആശങ്കയിലാണ് നിർമാതാക്കൾ. 

Advertisment

Read More

Janhvi Kapoor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: