scorecardresearch

എന്റെ മകന്റെ ആ സന്തോഷം കണ്ടോ; ഫിലിംഫെയറിന് നന്ദി പറഞ്ഞ് പ്രകാശ് രാജ്

ഫിലിംഫെയർ അവർഡ് വാങ്ങിയ ശേഷം മകൻ വേദാന്തിന് ശിൽപം കൈമാറുന്ന പ്രകാശ് രാജിന്റെ വീഡിയോയാണ് ശ്രദ്ധനേടുന്നത്

ഫിലിംഫെയർ അവർഡ് വാങ്ങിയ ശേഷം മകൻ വേദാന്തിന് ശിൽപം കൈമാറുന്ന പ്രകാശ് രാജിന്റെ വീഡിയോയാണ് ശ്രദ്ധനേടുന്നത്

author-image
Entertainment Desk
New Update
Prakash Raj, 69th SOBHA Filmfare Awards South 2024

ചിത്രം: ഇൻസ്റ്റഗ്രാം

മലയാളം അടക്കമുള്ള വിവിധ ഇന്ത്യൻ ഭാഷകളിൽ വില്ലനായും സഹനടനായും അഭിനയിച്ച് കൈയ്യടി നേടിയ താരമാണ് പ്രകാശ് രാജ്. കഴിഞ്ഞ ദിവസം നടന്ന ഫിലിംഫെയർ സൗത്ത് അവാർഡ്സിൽ തെലുങ്കിൽ നിന്നുള്ള മികച്ച നടനുള്ള (ക്രിട്ടിക്സ്) പുരസ്കാരം പ്രകാശ് രാജിനാണ് ലഭിച്ചത്. 'രംഗ മാർത്താണ്ട' എന്ന ചിത്രത്തിലെ അഭിനയിത്തിനായിരുന്നു പുരസ്കാരം.

Advertisment

അവർഡ് വാങ്ങിയ ശേഷം മകൻ വേദാന്തിന് ശിൽപം കൈമാറുന്ന പ്രകാശ് രാജിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. പ്രകാശ് രാജിന്റെ കൈയ്യിൽ നിന്ന് ശിൽപം വാങ്ങിയ ശേഷം ആഹ്ലാദത്തോടെയും കൗതുകത്തോടെയും അത് നേക്കിയിരിക്കുന്ന കുട്ടിയെ വീഡിയോയിൽ കാണാം.

താരം തന്റെ എക്സ് അക്കൗണ്ടിലൂടെ പങ്കുവച്ച വീഡിയോയാണ് ശ്രദ്ധനേടുന്നത്. 'എൻ്റെ മകന്റെ മുഖത്തെ ആ സന്തോഷം, ആഹ്ലാദം. ️നന്ദി ഫിലിംഫെയർ... പ്രേക്ഷകർക്കും, ടീമിനും നന്ദി', വീഡിയോയ്ക്കൊപ്പം പ്രകാശ് രാജ് കുറിച്ചു. നിരവധി രസകരമായ കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്.

Advertisment

പ്രകാശ് രാജിനൊപ്പം, നവീൻ പോളിഷെട്ടിക്കും തെലുങ്കിലെ മികച്ച നടനുള്ള (ക്രിട്ടിക്സ്) പുരസ്കാരം ലഭിച്ചു. അതേ സമയം, മമ്മൂട്ടിയാണ് മലയാളത്തിലെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്. 'നൻപകൽ നേരത്ത് മയക്കം' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മമ്മൂട്ടിക്ക് പുരസ്കാരം ലഭിച്ചത്. '2018' ആണ് മികച്ച മലയാളം സിനിമ. 'രേഖ' എന്ന ചിത്രത്തിലെ അഭിനയത്തിന് വിൻസി അലോഷ്യസ് മികച്ച നടിക്കുള്ള പുരസ്കാരം നേടി. 'കാതൽ- ദ കോർ' എന്ന ചിത്രത്തിലെ അഭിനയത്തിന് ജ്യോതിക മികച്ച നടിക്കുള്ള (ക്രിട്ടിക്സ്) പുരസ്കാരം നേടി. 

Read More

Prakash Raj

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: