Sikandar trailer
സൽമാൻ ഖാനെ നായകനാക്കി എ.ആർ മുരുകദോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'സിക്കന്ദർ.' ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കി. മൂന്നു മിനിറ്റും 37 സെക്കൻഡും ദൈർഘ്യമുള്ള ട്രെയിലറാണ് റിലീസു ചെയ്തത്.
പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലർ വിഭാഗത്തിലാകും സിക്കന്ദർ എന്ന സൂചനയാണ് ട്രെയിലർ പങ്കുവയ്ക്കുന്നത്. സഞ്ജയ് രാജ്കോട്ട് എന്ന കഥാപാത്രത്തെയാണണ് സൽമാൻ ഖാൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. രശ്മിക മന്ദാനയാണ് ചിത്രത്തിൽ നായികയായെത്തുന്നത്.
നാലു വർഷത്തിനു ശേഷം എ.ആർ മുരുകദോസ് സംവിധാന രംഗത്തേക്കു തിരിച്ചെത്തുന്ന ചിത്രമെന്ന പ്രത്യേകതയും സിക്കന്ദറിനുണ്ട്. 16 മാസത്തെ ഇടവേളയ്ക്കു ശേഷം സൽമാൻ ഖാൻ നായകനായി തിയേറ്ററിലെത്തുന്ന ചിത്രമാണിത്. 2023ൽ പുറത്തിറങ്ങിയ 'ടൈഗർ 3' ആയിരുന്നു താരത്തിന്റെ അവസാന ചിത്രം. അതേസമയം, 2024-ൽ പുറത്തിറങ്ങിയ സിങ്കം എഗെയ്ൻ, ബേബി ജോൺ തുടങ്ങിയ ചിത്രങ്ങളിൽ സൽമാൻ അതിഥി വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
മാർച്ച് 30ന് ഈദ് റിലീസായാണ് സിക്കന്ദർ തിയേറ്ററുകളിലെത്തുക. മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന എമ്പുരാനും ഈ സമയം തിയേറ്ററുകളിലെത്തും. മാർച്ച് 27നാണ് എമ്പുരാന്റെ റിലീസ്. ഹിന്ദിയടക്കം വിവിധ ഭാഷകളിലായാണ് എമ്പുരാൻ എത്തുക.
Read More
- എമ്പുരാൻ റിലീസ്; വിദ്യാർത്ഥികൾക്ക് അവധി പ്രഖ്യാപിച്ച് ബെംഗളൂരുവിലെ കോളേജ്
- ഈ പടക്കളത്തിലേക്കാണല്ലോ ദൈവമേ സ്പ്ലെൻഡറും കൊണ്ട് ഇറങ്ങിയത്!
- മലയാളത്തിന്റെ അഭിമാനതാരം വളർന്ന വീടാണിത്
- 15-ാം വയസ്സുമുതൽ അമ്മയ്ക്കും 5 സഹോദരങ്ങൾക്കും തണലായവൾ; ഈ നടിയെ മനസ്സിലായോ?
- Empuraan and the Illuminati: എന്താണ് സത്യത്തിൽ ഈ ഇല്ലുമിനാറ്റി?
- 'ചേട്ടൻ വിളിച്ചിട്ട് വന്നവൻ' തന്നെ ചേട്ടന് എതിരാവുമോ? എമ്പുരാനിലെ വില്ലൻ ടൊവിനോയോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.