/indian-express-malayalam/media/media_files/fRwSp1hwquAzizTJMRt2.jpg)
ഷാരൂഖ് ചിത്രമായ ഡുങ്കിക്കൊപ്പം ക്രിസ്തുമസ് റിലീസായാണ് ചിത്രം എത്തുന്നത്
ചലച്ചിത്ര പ്രേമികൾ ഒരു പോലെ കാത്തിരുന്ന പ്രശാന്ത് നീൽ- പ്രഭാസ് കൂട്ടുകെട്ടിൽ ഒരിങ്ങുന്ന ചിത്രമായ, സലാര്‍ പാര്‍ട്ട് വണ്‍- സീസ് ഫയറിന്റെ ട്രെയിലർ പുറത്തിറങ്ങി. 'കെജിഎഫ് 2' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിനു ശേഷം, ഹോംബാലെ ഫിലിംസും, പ്രശാന്ത് നീലും ഒന്നിക്കുന്ന ചിത്രം കൂടിയാണ് സലാർ.
പ്രഭാസിനൊപ്പം മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ് സുകുമാരനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. 3 മിനിറ്റും 46 സെക്കൻഡും ദൈർഘ്യമുള്ള ട്രെയിലർ, ഭയാനകമായ 'ഖാൻസാർ' നഗരത്തെയാണ് പരിചയപ്പെടുത്തുന്നത്. ഖാൻസാറിൽ പുരോഗമിക്കുന്ന കഥാപശ്ചാത്തലം, പൃഥ്വിരാജ് അവതരിപ്പിക്കുന്ന 'വരദരാജ മാന്നാറി'ലും പ്രഭാസിന്റെ 'ദേവ'യിലും കേന്ദ്രീകരിക്കുന്നു.
കെജിഎഫിനോട് സമാനമായ എഡിറ്റിങ്ങും വിഷ്വൽ ട്രീറ്റ്‌മെന്റുമാണ് ചിത്രത്തിന്റെ ട്രെയിലർ സമ്മാനിക്കുന്നത്. 'വാം ടോണിലെ' കളർ ഗ്രേഡിങ്ങും ഗംഭീര കലാസംവിധാനവും ചിത്രത്തിനായുള്ള പ്രതീക്ഷ വാനോളം ഉയർത്തുന്നു. കെജിഎഫിലെ ഗാനങ്ങളിലൂടെ പ്രേക്ഷകരെ ത്രസിപ്പിച്ച സംഗീത സംവിധായകൻ രവി ബ്രൂസറാണ് സലാറിനും സംഗീതം നൽകുന്നത്. ട്രെയിലറിലെ ആക്ഷൻ രംഗങ്ങളിലേതു പോലെ രക്തരൂക്ഷിതമായ രംഗങ്ങളാൽ സമ്പന്നമായിരിക്കും ചിത്രം. ഡിസംബർ 22ന് റിലീസിനെത്തുന്ന ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്, പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ്.
പാൻ ഇന്ത്യൻ സ്റ്റാർ എന്ന പേര് ബാദ്ധ്യതയായ നടനാണ് പ്രഭാസ്, ബാഹുബലി 2-ന് ശേഷം താരം ചെയ്ത എല്ലാ ചിത്രങ്ങളും പരാജയങ്ങളായിരുന്നു. ആവറേജ് ഹിറ്റ് ആകാവുന്ന ചിത്രങ്ങൾ ആയിരുന്നിട്ടും ഈ ചിത്രങ്ങൾ പരാജയപ്പെട്ടതിന്റെ കാരണം ആരാധകരുടെ അമിത പ്രതീക്ഷ തന്നെയായിരുന്നു. എന്തായാലും പ്രഭാസിന്റെ മികച്ച മടങ്ങിവരവായിരിക്കും ചിത്രമെന്ന് കരുതാം. സലാറിനെ കെജിഎഫുമായി താരതമ്യപ്പെടുത്തരുതെന്ന് ചിത്രത്തിന്റെ സംവിധായകൻ തന്നെ നേരത്തെ പറഞ്ഞിരുന്നു. ചിത്രത്തിന്റെ ടീസർ ഇറങ്ങിയ സമയത്ത് കെജിഎഫ് ഉൾപ്പെട്ട സിനിമിറ്റിക്ക് യൂണിവേഴ്സിന്റെ കഥയാണോ സലാർ പറയുന്നതെന്ന തരത്തിലും ചർച്ചകൾ ഉയർന്നിരുന്നു.
ഷാരൂഖ് ചിത്രമായ ഡുങ്കിക്കൊപ്പം ക്രിസ്തുമസ് റിലീസായാണ് ചിത്രം എത്തുന്നത്. സലാറിന് ശേഷം നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന 'കൽക്കി 2898 എഡി'യിലും, സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്യുന്ന സ്പിരിറ്റിലും പ്രഭാസ് നായകനാകും.
ശ്രുതി ഹസൻ, ജഗപതി ബാബു, ബോബി സിംഹ, ഈശ്വരി റാവു തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്.
Read More Entertainment News Here
- വീട് പൂട്ടിയിരുന്നു, അയൽക്കാർക്ക് ആർക്കും ഒന്നുമറിയില്ല; കനകയെത്തേടിപ്പോയ കഥ പറഞ്ഞു കുട്ടി പദ്മിനി
- കരൺജോഹർ 'തല്ലി', ഷാരൂഖ് ഖാൻ 'നുള്ളി', അമ്മ കൂട്ടു നിന്നു; പരാതികളുമായി റാണി മുഖർജി
- 70 സെക്കന്റ്, 24 മണിക്കൂർ, 10 മില്യൺ; ആരാധകരെ ആകാംക്ഷയുടെ കൊടുമുടി കയറ്റി 'കാന്താര 2' ടീസർ
- ചൂളമടിച്ച് കറങ്ങി നടക്കും.... സ്റ്റെലിഷ് ചിത്രങ്ങളുമായി മഞ്ജു
- എന്റെ ദൈവമേ, തിയേറ്ററിലിരുന്ന് ഒരു കുഞ്ഞിനെപ്പോലെ ഞാൻ: ഐശ്വര്യ ലക്ഷ്മി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.