scorecardresearch

100 കോടി ബജറ്റിൽ ലാലേട്ടന്റെ ബ്രഹ്മാണ്ഡ ഐറ്റം; കണ്ണപ്പയിൽ വിഷ്ണു മഞ്ചുവിനൊപ്പം പ്രഭാസും അക്ഷയ് കുമാറും; Kannappa Teaser

100 കോടി ബജറ്റിലൊരുങ്ങുന്ന കണ്ണപ്പയുടെ പ്രഖ്യാപനം മുതൽ ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകർ

100 കോടി ബജറ്റിലൊരുങ്ങുന്ന കണ്ണപ്പയുടെ പ്രഖ്യാപനം മുതൽ ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകർ

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update

Advertisment

മോഹൻലാൽ, പ്രഭാസ്, അക്ഷയ് കുമാർ, വിഷ്ണു മഞ്ചു, ശരത് കുമാർ തുടങ്ങിയ വമ്പൻ താരനിര ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് 'കണ്ണപ്പ.' മോഹൻലാൽ വീണ്ടും തെലുങ്കിലേക്ക് മടങ്ങിയെത്തുന്ന ചിത്രമാണ് കണ്ണപ്പ. ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ ആരാധകർ ആകാഷയോടെയാണ് ചിത്രത്തിന്റെ അപ്ഡേറ്റുകൾക്കായി കാത്തിരിക്കുന്നത്. ഇപ്പോഴിതാ കണ്ണപ്പയുടെ ടീസർ പുറത്തിറക്കി ഞെട്ടിച്ചിരിക്കുകയാണ് നിർമ്മാതാക്കൾ.

വിഷ്ണു മഞ്ചു പ്രധാന കഥാപാത്രമാകുന്ന ചിത്രത്തിൽ അതിഥി വേഷത്തിലാകും മോഹൻലാലും പ്രഭാസും അക്ഷയ് കുമാറും എത്തുന്നത്. മുകേഷ് കുമാർ സിങാണ് ചിത്രത്തിന്റെ സംവിധാനം. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി നിർമ്മിക്കുന്ന ചിത്രം, കണ്ണപ്പ എന്ന ശിവ ഭക്തൻറെ കഥയാണ് പറയുന്നത്.

100 കോടി ബജറ്റിലൊരുങ്ങുന്ന ചിത്രം ആക്ഷനും, വിഷ്വൽസിനും യാതോരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ലെന്നാണ് ടീസർ സൂചിപ്പിക്കുന്നത്. മോഹൻലാൽ അടക്കമുള്ള താരങ്ങളുടെ ലൂക്ക് ഇതുവരെ പുറത്തു വിട്ടിട്ടില്ല. ചിത്രത്തിലെ മറ്റൊരു അഭിനേതാവായ, മോഹൻ ബാബുവിന്റെ ഉടസ്ഥതയിലെ 24 ഫ്രെയിംസ് ഫാക്ടറി,  എ.വി.എ എന്റർടെയ്ൻ‌മെന്റ് എന്നീ ബാനറുകളിലാണ് ചിത്രം ഒരുങ്ങുന്നത്. ഹോളിവുഡ് ചായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.  

Read More

Advertisment
Akshay Kumar Prabhas Mohanlal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: