പ്രഭാസ്, അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ശോഭന, ദീപിക പദുകോൺ, ദിഷ പടാനി, അന്ന ബെൻ തുടങ്ങി വൻ താരനിരയുമായി എത്തുന്ന ചിത്രമാണ് നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന 'കൽക്കി 2898 എ.ഡി.' സയൻസ് ഫിക്ഷൻ ത്രില്ലറായി എത്തുന്ന ചിത്രത്തിന്റെ പ്രഖ്യപനം മുതൽ വലിയ പ്രതീക്ഷയിലാണ് ചലച്ചിത്ര പ്രേമികൾ. ജൂൺ 27ന് തിയേറ്ററിലെത്തുന്ന ചിത്രത്തിന്റെ റിലീസ് ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് നിർമ്മാതാക്കൾ.
ഗംഭീര മേക്കിങും, വിഷ്വൽസും അതിന്റെ ഏറ്റവും മികച്ച രീതിയിൽ കോർത്തിണക്കിയ ട്രെയിലറാണ് നിർമ്മാതാക്കൾ പുറത്തിയിരിക്കുന്നത്. ആദ്യ അപ്ഡേറ്റുകളിൽ മിന്നി മാഞ്ഞുപോയ താരങ്ങളുടെ മുഖം കൂടുതൽ വ്യക്തമാകുന്ന ട്രെയിലറാണ് റിലീസായിരിക്കുന്നത്. 'കാശി, 'കോംപ്ലക്‌സ്', 'ശംഭാള' എന്നീ മൂന്ന് ലോകങ്ങൾ കഥയിലുണ്ടാകുമെന്ന സൂചനയാണ് ട്രെയിലർ പങ്കുവയ്ക്കുന്നത്.
മലയാളി താരങ്ങളായ ശേഭന, അന്ന ബെൻ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വ്യത്യസ്ത ലുക്കിലാണ് കമൽഹാസനൻ ചിത്രത്തിലെത്തുന്നത്. 'ഭൈരവ' എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ പ്രഭാസ് അവതരിപ്പിക്കുന്നത്. ഭൈരവയുടെ ഫ്യൂച്ചറിസ്റ്റിക് കാറാണ് ബുജി. ബുജിയുടെ ഗംഭീര ട്രാൻസ്ഫോർമേഷനും ട്രെയിലറിലുണ്ട്.
ഏകദേശം 75 മില്യൺ ഡോളർ ബജറ്റിലാണ് കൽക്കി 2898 എഡി നിർമ്മിച്ചിരിക്കുന്നത്. നിലവിൽ ഇന്ത്യൻ സിനിമയിൽ ഏറ്റവും പ്രതീക്ഷയുള്ളതും ചെലവേറിയതുമായ ചിത്രങ്ങളിലൊന്നാണ് കൽക്കി. ലോകമെമ്പാടും 700 കോടിയിലധികം നേടിയ അവസാന ചിത്രമായ 'സലാർ'-ലൂടെ പ്രഭാസ് ഗംഭീര മടങ്ങിവരവാണ് നടത്തിയത്. കൽക്കി പ്രഭാസിന്റെ കരിയറിലെ മറ്റൊരു അവിസ്മരണീയ ചിത്രമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. 'ഭൈരവ' എന്ന കഥാപാത്രമായാണ് ചിത്രത്തിൽ പ്രഭാസ് എത്തുന്നത്.
Read More Entertainment Stories Here
- ശോഭനയെ ഇംപ്രസ് ചെയ്യാൻ മത്സരിച്ച് മോഹൻലാലും മമ്മൂട്ടിയും, സ്കോർ ചെയ്ത് ഫാസിൽ
- പേര് ബേസിൽ ഖാൻ, ബ്രഹ്മാസ്ത്രയുടെ ഷൂട്ടിംഗാ; പിള്ളേരെ പറ്റിച്ച് ബേസിൽ
- ആരാധകരുടെ കാര്യത്തിൽ മാത്രമല്ല സമ്പത്തിന്റെ കാര്യത്തിലും കോടീശ്വരനാണ്; നിവിൻ പോളിയുടെ ആസ്തി എത്രയെന്നറിയാമോ?
- Latest OTT Release: ഏറ്റവും പുതിയ 10 മലയാളചിത്രങ്ങൾ, ഒടിടിയിൽ
- സിനിമയാണ് ആഗ്രഹമെന്ന് കുഞ്ഞാറ്റ, അടിച്ചു കേറി വാ എന്ന് ആശംസ; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.