scorecardresearch

അമ്പോ! നോക്കി നിൽക്കെയല്ലേ ആളാകെ മാറിയത്; ആസിഫ് അലിയുടെ 'തലവൻ' മേക്കോവർ വീഡിയോ

ആസിഫിന്റെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ചാണ് തലവൻ ടീം മേക്കോവർ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്

ആസിഫിന്റെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ചാണ് തലവൻ ടീം മേക്കോവർ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്

author-image
Entertainment Desk
New Update
Asif Ali   Birthday  |  Thalavan Makeover Video

Asif Ali's Thalavan Makeover video

ജിസ് ജോയ് സംവിധാനം ചെയ്യുന്ന തലവൻ എന്ന ചിത്രത്തിലൂടെ ബിജു മേനോൻ - ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുകയാണ്. അനുരാഗ കരിക്കിൻ വെള്ളം, വെള്ളിമൂങ്ങ തുടങ്ങിയവയെല്ലാം ഈ കൂട്ടുക്കെട്ടിനെ പ്രേക്ഷകർക്ക് പ്രിയങ്കരമാക്കി മാറ്റിയ ചിത്രങ്ങളായിരുന്നു.

Advertisment

ആസിഫിന്റെ പിറന്നാൾ ദിനത്തിൽ ആശംസകൾ നേർന്നു കൊണ്ട് തലവൻ ടീം പുറത്തുവിട്ട നടന്റെ മേക്കോവർ വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. 

രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പോലീസ് ഓഫീസർമാർക്കിടയിലെ പ്രശ്നങ്ങളാണ് തലവൻ പറയുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.  അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ.  അനുശ്രീ, മിയ, ദിലീഷ് പോത്തൻ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി കെ. ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. 

ശരത് പെരുമ്പാവൂർ, ആനന്ദ് തേവരക്കാട്ട് എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നു. ശരൺ വേലായുധൻ ഛായാഗ്രഹണവും സൂരജ് ഇ എസ്  എഡിറ്റിംഗും രംഗനാഥ് രവി സൗണ്ട് ഡിസൈനും നിർവ്വഹിച്ചിരിക്കുന്നു. 

Advertisment

Read More Entertainment Stories Here

Asif Ali Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: