കഴിഞ്ഞ ഫെബ്രുവരി ആറിനാണ് ഇതിഹാസഗായിക ലത മങ്കേഷ്കർ അന്തരിച്ചത്. മരിക്കുന്നതിന് ആറു മാസം മുൻപ് ലത മങ്കേഷ്കർ തനിക്കേകിയ മനോഹരമായൊരു സമ്മാനത്തെ കുറിച്ച് സംസാരിക്കുകയാണ് സഹോദരി ആശ ഭോസ്‌ലെ.
ഡാൻസ് ഇന്ത്യ ഡാൻസ് ലിറ്റിൽ മാസ്റ്റേഴ്സ് പരിപാടിയിൽ അതിഥിയായി എത്തിയപ്പോഴാണ് സഹോദരിയുമായി ബന്ധപ്പെട്ട ഓർമകൾ ആശ ഭോസ്‌ലെ പങ്കുവച്ചത്.
“ദീദി മരിക്കുന്നതിന് ആറുമാസം മുൻപ് എന്നോട് നിനക്കെന്തും ചോദിക്കാമെന്നു പറഞ്ഞു. ഞാൻ ദീദിയുടെ ഒരു പഴയ സാരി ഒപ്പിട്ടു തരാമോ എന്നു ചോദിച്ചു. ഈ സാരി എനിക്ക് ഈ ലോകത്തിലെ ഏതൊരു സമ്പത്തിനേക്കാളും വലിയതാണ്,” ആശ പറഞ്ഞു.