ഗോകുല്‍ സുരേഷ്, അജു വര്‍ഗീസ്, അനാർകലി മരിക്കാർ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അരുണ്‍ ചന്ദു സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഗഗനചാരി'. . സയൻസ്-ഫിക്ഷൻ കോമഡി ചിത്രമായാണ് ഗഗനചാരി ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കിയിരിക്കുകയാണ്. വലിയ സ്വീകാര്യതയാണ് ട്രെയിലറിന് ലഭിക്കുന്നത്.
ഇതുവരെ മലയാളം സിനിമ കാണാത്ത ചലച്ചിത്രാനുഭവമായിരിക്കും ഗഗനചാരി എന്നാണ് ട്രെയിലർ നൽകുന്ന സൂചന. കെ.ബി ഗണേഷ് കുമാർ, ജോൺ കൈപ്പള്ളിൽ എന്നിവരും ചിത്രത്തിലുണ്ട്. ഇന്ത്യൻ ചലച്ചിത്ര നർമ്മാതാക്കൾ പൊതുവേ കൈവെക്കാൻ മടക്കുന്ന ഈ മേഖലയിൽ ഒരു ചിത്രം പുറത്തിറങ്ങുന്നതിന്റെ ആകാഷയിലാണ് സിനിമ പ്രേമികൾ.
'സാജന്‍ ബേക്കറി' എന്ന ചിത്രത്തിന് ശേഷം അരുണ്‍ ചന്ദു സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ആഗോള തലത്തിൽ നിരവധി മേളകളിൽ പ്രദർശിപ്പിച്ച ശേഷമാണ് ഗഗനചാരി തിയേറ്ററുകളിലെത്തുന്നത്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ അജിത് വിനായകയാണ് ചിത്രത്തിന്റെ നിർമ്മാണം. സുർജിത്ത്.എസ് പൈ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.
അരുണ്‍ ചന്ദു, ശിവ സായി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. വിഎഫ്എക്സിന് പ്രാധാന്യമുള്ള ചിത്രത്തിൽ, മെറാക്കി സ്റ്റുഡിയോസാണ് ഗ്രാഫിക്സ് ഒരുക്കുന്നത്. 'കള' എന്ന ചിത്രത്തിലൂടെ മലയാളത്തിൽ ശ്രദ്ധനേടിയ സ്റ്റണ്ട് മാസ്റ്റർ ഫിനിക്സ് പ്രഭുവാണ് ഗഗനചാരിയുടെ ആക്ഷൻ ഡയറക്ടർ. ജൂൺ 21ന് ചിത്രം തിയേറ്ററുകളിലെത്തും.
Read More Entertainment Stories Here
- ഞാനിന്ന് ആ ഗ്രൂപ്പിന്റെ ഭാഗമല്ല; പിണക്കത്തിനു പിന്നിലെ കാരണം പറഞ്ഞ് ശ്വേത മേനോൻ
- ലാലേട്ടനെ നെഞ്ചിൽ പതിപ്പിച്ച് ആരാധകൻ; സർപ്രൈസുമായി സാക്ഷാൽ മോഹൻലാൽ
- 6300 കോടി ആസ്തി; ഇന്ത്യൻ സിനിമയിലെ ഏറ്റവും സമ്പന്നൻ ഈ സൂപ്പർ താരം
- അവളെ തൊട്ടതെന്തിന്? ഷൂട്ടിംഗിനിടയിലെ പ്രണയം, സല്‍മാനോട് ദേഷ്യപ്പെട്ട് സംവിധായകന്
- അച്ഛൻ വെയിറ്ററായി ജോലിചെയ്ത മൂന്നു ഹോട്ടലുകൾ ഇപ്പോഴും എന്റെ സ്വന്തം: സുനിൽ ഷെട്ടി
- സൗബിനും കുടുംബത്തിനുമൊപ്പം ഈദ് ആഘോഷിച്ച് നവ്യ നായർ
- ജിന്റോയെ സ്വീകരിക്കാനെത്തി; തിരക്കിൽപെട്ടു റോബിനും ആരതി പൊടിയും, വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.