scorecardresearch

മമ്മൂട്ടിയുടെ ലുക്കുള്ള എനിക്കെത്ര സ്ത്രീധനം കിട്ടും; 'ബെസ്റ്റി' ടീസർ എത്തി

അഷ്കർ സൗദാനും ഷഹീൻ സിദ്ദിഖും പ്രധാനവേഷങ്ങളിലെത്തുന്ന 'ബെസ്റ്റി' ഈ മാസം 24ന് തിയേറ്ററുകളിലെത്തും

അഷ്കർ സൗദാനും ഷഹീൻ സിദ്ദിഖും പ്രധാനവേഷങ്ങളിലെത്തുന്ന 'ബെസ്റ്റി' ഈ മാസം 24ന് തിയേറ്ററുകളിലെത്തും

author-image
Entertainment Desk
New Update

അഷ്കർ സൗദാനും സിദ്ദിഖിന്റെ മകൻ ഷഹീനും ഒന്നിക്കുന്ന 'ബെസ്റ്റി'യുടെ ടീസർ പുറത്തിറങ്ങി. ടീസറിലെ അഷ്കർ സൗദാൻ്റെ ഡയലോഗും സുധീർ കരമനയുടെ മറുപടിയും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്.

Advertisment

"മമ്മൂട്ടിയുടെ ലുക്കുള്ള എനിക്ക് എത്ര സ്ത്രീധനം കിട്ടും... ?" എന്ന ചോദ്യവും ചോദ്യം" മമ്മൂട്ടിയുടെ ലുക്ക് ഉണ്ടായിട്ടു കാര്യമില്ല അദ്ദേഹത്തിൻ്റെ കഴിവ് കൂടി വേണം" എന്ന മറുപടിയുമാണ് ശ്രദ്ധിക്കപ്പെടുന്നത്. മമ്മൂട്ടിയുടെ സഹോദരീ പുത്രനാണ് അഷ്കർ സൗദാൻ. 

അഷ്കർ സൗദാനൊപ്പം ഷഹീൻ സിദ്ദിഖ് ഒരു പ്രധാന വേഷത്തിൽ ചിത്രത്തിലുണ്ട്. ശ്രവണ, സാക്ഷി അഗർവാൾ, സുരേഷ് കൃഷ്ണ, അബുസലിം ,ഹരീഷ് കണാരൻ, നിർമ്മൽ പാലാഴി,സുധീർ കരമന, ജോയ് മാത്യു, ജാഫർ ഇടുക്കി, ഗോകുലൻ, സാദിക്ക്, ഉണ്ണിരാജ, നസീർ സംക്രാന്തി, അപ്പുണ്ണി ശശി, സോനനായർ, മെറിന മൈക്കിൾ തുടങ്ങി നിരവധി താരങ്ങൾ ബെസ്റ്റിയിലുണ്ട്. ഷാനു സമദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമ ജനുവരി 24ന് റിലീസ് ചെയ്യും. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൾ നാസർ ആണ് ബെസ്റ്റി നിർമ്മിച്ചത്. വിതരണം ബെൻസി റിലീസ്.

Read More

Advertisment
Teaser Mammootty Malayalam Movie

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: