scorecardresearch

ഓട്ടിസം ബാധിച്ച മകനും അസുഖ ബാധിതനായ ഭർത്താവും; വീട് ഒഴിയാൻ കോടതി വിധി; സന്മനസ്സുകളുടെ കനിവു തേടി സീരിയൽ താരം ശോഭാ ശങ്കർ

സുരക്ഷിതമായൊരു വീട് എന്ന ആഗ്രഹം നിറവേറിയാൽ, നക്ഷ്ടപ്പെട്ടെന്നു കരുതിയ ജീവിതം വീണ്ടും പടുത്തുയർത്താം എന്ന പ്രതിക്ഷയിലാണ് ശോഭ

സുരക്ഷിതമായൊരു വീട് എന്ന ആഗ്രഹം നിറവേറിയാൽ, നക്ഷ്ടപ്പെട്ടെന്നു കരുതിയ ജീവിതം വീണ്ടും പടുത്തുയർത്താം എന്ന പ്രതിക്ഷയിലാണ് ശോഭ

author-image
Television Desk
New Update
 Shobha Shankar serial actress, Sobha shankar.jpg

ശോഭാ ശങ്കർ (ഫൊട്ടോ: സ്ക്രീൻഗ്രാബ്)

ഒരു പതിറ്റാണ്ടു മുൻപ് നിരവധി മലയാള സീരിയലുകളിൽ വ്യത്യസ്ത വേഷങ്ങളിൽ അഭിനയിച്ച നടിയാണ് ശോഭാ ശങ്കർ. ഇപ്പോഴിതാ ജീവിത പരാധീനതകളാണ് വീണ്ടും ശോഭയെ മലയാളികളുടെ മുന്നിൽ എത്തിക്കുന്നത്. 2012ൽ, തരുവനന്തപുരം സ്വദേശിയായ ശങ്കറിനെയാണ് ശോഭ വിവാഹം കഴിച്ചത്. എന്നാൽ വിവാത്തിന് മുൻപേ വാഹനാപകടത്തെ തുടന്ന് തലച്ചോറിനേറ്റ പരിക്കുകളുടെ പിടിയിലായിരുന്നു ശങ്കർ. 

Advertisment

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഇരുവർക്കും ഒരു ആൾകുട്ടി ജനിക്കുന്നത്, മകൻ സൂര്യ ഓട്ടിസം ബാധിതനുമാണ്. ഇതിനിടയിൽ ശങ്കർ നടത്തി വന്നിരുന്ന പ്ലംബിംഗ് ബിസിനസ്സും തകർന്നു. ഇതോട ഭർത്താവിനെയും കുട്ടിയെയും പരിചരിക്കുന്നതിന്റെ ബുദ്ധിമുട്ടുകളെ തുടർന്ന് ശോഭയക്ക് അഭിനയവും ഉപേക്ഷിക്കേണ്ടി വന്നു.

രോഗബാധിതനായ മകന്റെയും ഭർത്താവിന്റെയും ചികിത്സക്കായി ഏഴായിരം രൂപയോളമാണ് ഒരോ മാസം ചിലവു വരുന്നത്. ഇപ്പോഴിതാ, താമസിക്കുന്ന വീട്ടിന്റെ വാടക അടക്കാൻ സാധിക്കാതെ വന്നതോടെ, ഉടമസ്ഥൻ നൽകിയ പരാതിയിൽ വീട്ടിൽ നിന്നിറങ്ങണമെന്ന കോടതി വിധിയും വന്നൂ. തിങ്കളാഴ്ചക്കുള്ളിൽ വീട് ഒഴിഞ്ഞു കൊടുക്കണം എന്നാണ് കോടതി ഉത്തരവ്. 

ഒരു വാടക വീടെങ്കിലും വേണമെന്ന ആഗ്രഹമാണ് ശോഭയ്ക്കുള്ളത്. "എനിക്ക് എവിടെയെങ്കിലും നിൽക്കാൻ ഒരു ഇടം വേണം. ഒരു വാടകവീട് എടുത്താൽ അതിനു വാടക കൊടുക്കാൻ എനിക്ക് നിവൃത്തിയില്ല. നിങ്ങളോട് എന്ത് പറയണം എന്ന് എനിക്കറിയില്ല. എന്റെ മകന് തെറാപ്പി കൊടുക്കണം. അവന് ബ്രെയിൻ വളർച്ചയുടെ പ്രശ്നമുണ്ട്" ശോഭ പറയുന്നു.

Advertisment

സുരക്ഷിതമായൊരു വീട് എന്ന ആഗ്രഹം നിറവേറിയാൽ, നക്ഷ്ടപ്പെട്ടെന്നു കരുതിയ ജീവിതം വീണ്ടും പടുത്തുയർത്താം എന്ന പ്രതിക്ഷയിലാണ് ശോഭ. ഇതിനായി സഹായ ഹസ്തങ്ങൾ തേടുകയാണ് ഒരുകാലത്ത് മലയാളികളുടെ സ്വീകരണമുറികളിൽ നിറഞ്ഞു നിന്നിരുന്ന താരം.  

Read More Entertainment Stories Here

Serial Artist

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: