scorecardresearch

2022ലെ സംസ്ഥാന ടെലിവിഷൻ പുരസ്കാര ജേതാക്കൾ ഇവർ

ശിവജി ​ഗുരുവായൂരും ശിശിരയുമാണ് മികച്ച നടനും മികച്ച നടിയുമായി തിരഞ്ഞെടുക്കപ്പെട്ടത്

ശിവജി ​ഗുരുവായൂരും ശിശിരയുമാണ് മികച്ച നടനും മികച്ച നടിയുമായി തിരഞ്ഞെടുക്കപ്പെട്ടത്

author-image
Television Desk
New Update
Kerala State Television Awards 2022 Winners List

State Television Awards 2022 Winners List

2022ലെ സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു. മന്ത്രി സജി ചെറിയാനാണ് പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചത്.  സി.അജോയ് ചന്ദ്രൻ, ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ, ജൂറി ചെയർമാൻ ഷാജൂൺ കാര്യാൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Advertisment

മികച്ച നടൻ -ശിവജി ​ഗുരുവായൂർ, മികച്ച രണ്ടാമത്തെ നടൻ -അനു വർ​ഗീസ്, മികച്ച നടി -ശിശിര, രണ്ടാമത്തെ നടി -ആതിര ദിലീപ്, ബാലതാരം -ഡാവിഞ്ചി സന്തോഷ്, സം​ഗീത സംവിധായകൻ -ജിഷ്ണു തിലക് എന്നിവർ പുരസ്കാരം നേടി. 2020ലും ശിവജി തന്നെയായിരുന്നു മികച്ച നടനുള്ള അവാർഡ് നേടിയത്. 

മിഥുൻ ചന്ദ്രൻ സംവിധാനം ചെയ്ത ഭൂമി, മൃദുൽ ടി.എസിന്റെ കനം എന്നിവയാണ് കഥാവിഭാ​ഗത്തിലെ മികച്ച ടെലിഫിലിമുകൾ. 

മികച്ച കഥാകൃത്ത് -സുദേവൻ.പി.പി, മികച്ച ഹാസ്യാഭിനേതാവ് -ഭാസി വൈക്കം, കുട്ടികളുടെ ഷോർട്ട് ഫിലിം -വില്ലേജ് ക്രിക്കറ്റ് ബോയ്, മികച്ച സംവിധായകൻ(ടെലിസീരിയൽ/ടെലിഫിലിം) -മൃദുൽ ടി.എസ്. പ്രൊഫ. അലിയാരാണ് മികച്ച കമന്റേറ്റർ. 

Read More Television Stories Here

Advertisment
Television Award Kerala State

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: