Bigg Boss Malayalam Season 6: Everything you need to know about contestant Resmin Bai
Bigg Boss malayalam Season 6: ബിഗ് ബോസ് മലയാളം സീസൺ ആറിന് തിരശ്ശീല ഉയരാൻ ഇനി 7 നാളുകൾ മാത്രം ബാക്കി. മത്സാർത്ഥികൾ ആരൊക്കെയാണെന്ന് ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രേക്ഷകർക്കായി രണ്ട് മത്സാർത്ഥികളെ ഷോ തുടങ്ങും മുൻപു തന്നെ പരിചയപ്പെടുത്തിയിരിക്കുകയാണ് അവതാരകൻ മോഹൻലാൽ. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമാണ് ഷോ തുടങ്ങും മുൻപ് ഇത്തരത്തിലുള്ള ഒരു പരിചയപ്പെടുത്തൽ.
ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചറും ബൈക്ക് റൈഡറുമായ രസ്മിൻ ഭായിയും യാത്രകൾ ഒരുപാടിഷ്ടപ്പെടുന്ന നിഷാനയുമാണ് സാധാരണക്കാരുടെ പ്രതിനിധിയായി ബിഗ്ഗ് ബോസ്സ് സീസൺ ആറിലേക്ക് എത്തുന്നത്.
ആരാണ് രസ്മിൻ ഭായി?
ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചറായ രസ്മിൻ ഭായി കൊച്ചിയിൽ നിന്നുമാണ് എത്തുന്നത്. കൊച്ചി സെന്റ് തെരേസാസ് കോളേജിലാണ് രസ്മിൻ ഭായി സേവനം അനുഷ്ഠിക്കുന്നത്.
വെറും പിടി ടീച്ചറോ, ഡ്രിൽ മാഷോ അല്ല ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചർ എന്നാണ് രസ്മിൻ പറയുന്നത്. "അനാട്ടമി, ഫിസിയോളജി, ബയോ മെക്കാനിക്സ്, സ്പോർട്സ് മെഡിസിൻ, സ്പോർട്സ്, സ്പോർട്സ് സയൻസ്, സോഷ്യോളജി, ഐടി തുടങ്ങി എല്ലാം പഠിച്ചിട്ടാണ് നമ്മൾ ഈ ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചറാവുന്നത്. രാവിലെ ആറര മണിയ്ക്ക് എണീറ്റ് ആക്റ്റിവിറ്റി, 10 മുതൽ 1 മണി വരെ തിയറി, 4 മുതൽ ആറര മണി വരെ പ്രാക്റ്റിക്കൽസ്, അതിനു ശേഷം അസൈൻമെന്റ്, സെമിനാർ, പ്രൊജക്റ്റ്, റെക്കോർഡ് ഇതെല്ലാം കഴിഞ്ഞിട്ടാണ് കിടന്നുറങ്ങുന്നത്. ഇത്രയൊക്കെ സമയം ഫിസിക്കൽ എജ്യുക്കേഷനു വേണ്ടി ചെലവഴിച്ചിട്ടും നമുക്കു കിട്ടുന്ന വില തുച്ഛമാണ്. വെറും പിടി മാഷ്, ഡ്രിൽ മാഷ്, അല്ലെങ്കിൽ പിള്ളേരെ പേടിപ്പിക്കാ, ഓടിക്കുക, ചാടിക്കുക ഇതുമാത്രം. പക്ഷേ ഇത് ഇങ്ങനെയല്ല എന്നു എല്ലാവരും മനസ്സിലാക്കേണ്ട കാര്യമാണ്. ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചർക്ക് ആ സ്കൂളിലെ എല്ലാ കുട്ടികളുമായും കോൺടാക്റ്റ് ഉണ്ടാവും. കുട്ടികളെ കൃത്യമായി സ്വാധീനിക്കാൻ കഴിയുന്നവരാണ് ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചേഴ്സ്," രണ്ടു വർഷം മുൻപ് 'ഉടൻ പണം' എന്ന ടെലിവിഷൻ ഷോയിൽ അതിഥിയായി എത്തിയപ്പോൾ രസ്മിൻ പറഞ്ഞതിങ്ങനെ.
കൊച്ചി സ്വദേശിനിയായ രസ്മിൻ ഒരു കബഡി പ്ലെയർ കൂടിയാണ്. പ്ലസ് വൺ മുതൽ കബഡി പ്രാക്റ്റീസ് ചെയ്യുന്ന രസ്മിനു സ്പോർട്സിനോടുള്ള ഇഷ്ടമാണ് ഫിസിക്കൽ എജ്യുക്കേഷൻ പഠനത്തിലേക്ക് എത്തിച്ചത്.
ആ അടിപൊളി ടീച്ചർമാരിൽ രസ്മിനുമുണ്ട്
ഏതാനും മാസങ്ങൾക്കു മുൻപു സമൂഹമാധ്യമങ്ങളിൽ വൈറലായ സെന്റ് തെരേസാസ് അധ്യാപികമാരുടെ ഒരു വൈറൽ വീഡിയോയിലും രസ്മിനെ കാണാം. ഡാൻസിൽ അതീവ തത്പര കൂടിയാണ് രസ്മിൻ.
അവതാരക, റൈഡർ, സീ കേഡറ്റ് എന്നീ നിലകളിലും ശ്രദ്ധേയയാണ് രസ്മിൻ ഭായി.
ബൈക്കുകളാണ് രസ്മിന്റെ മറ്റൊരിഷ്ടം. രസ്മിന്റെ ഇൻസ്റ്റഗ്രാം പ്രൈാഫൈൽ രസ്മിനു ബൈക്കുകളോടുള്ള പ്രണയത്തിനു അടിവരയിടുന്നു.
Bunk Mates എന്നൊരു യൂട്യൂബ് ചാനലും നടത്തുന്നുണ്ട് രസ്മിൻ.
Read More Entertainment Stories Here
- Bigg Boss Malayalam Season 6: ബിഗ്ഗ് ബോസ്സ് സീസൺ 6ൽ ഇവരുമുണ്ടാകും
- Bigg Boss Malayalam Season 6: ബീന ആന്റണി ബിഗ് ബോസിലേക്കോ?
- ചില മനുഷ്യരോട് എങ്ങനെയൊക്കെ നന്ദി പറഞ്ഞാലാണ് കടപ്പാട് തീരുക: സന്തോഷം പങ്കിട്ട് ജുനൈസ്
- 30 വർഷത്തെ കഷ്ടപ്പാട്, നല്ല വേഷത്തിനായി പലരോടും കെഞ്ചി, കളിയാക്കലുകൾ കേട്ടു, ഒടുവിൽ ഒരു മലയാളി വേണ്ടി വന്നു: കരച്ചിലടക്കാനാവാതെ തമിഴ് നടൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.