/indian-express-malayalam/media/media_files/Lc8vn8VovDceQAwVkPnj.jpg)
ആക്ഷേപഹാസ്യത്തിലൂടെ ശ്രദ്ധ നേടിയ ചെറുപ്പക്കാരനാണ് ജുനൈസ് വിപി. സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ കൂടിയായ ജുനൈസ് ബാംഗ്ലൂരിലെ പ്രൈവറ്റ് കമ്പനിയിലെ ജോലി ചെയ്യുമ്പോഴാണ് വ്ളോഗിംഗിലേക്ക് എത്തിയത്. ബിഗ് ബോസ് മലയാളം സീസൺ അഞ്ചിന്റെ സെക്കന്റ് റണ്ണറപ്പായും ജുനൈസ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു ബിഗ് ബോസ് മലയാളം സീസൺ അഞ്ചിന്റെ ഗ്രാൻഡ് ഫിനാലെ കഴിഞ്ഞിറങ്ങുമ്പോൾ ജുനൈസിനെ കാത്ത് വലിയൊരു സർപ്രൈസ് കാത്തിരിക്കുന്നുണ്ടായിരുന്നു.
മലയാളത്തിന്റ പ്രിയതാരം ജോജു ജോർജ് ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'പണി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഒരു വേഷം. ജുനൈസിനും സാഗർ സൂര്യയും ചിത്രത്തിലുണ്ട്.
ജോജുവിന് നന്ദി പറഞ്ഞുകൊണ്ട് ജുനൈസും സാഗറും പങ്കുവച്ച കുറിപ്പുകളാണ് ശ്രദ്ധ നേടുന്നത്. "ചില മനുഷ്യരോട് എങ്ങനെയൊക്കെ നന്ദി പറഞ്ഞാലാണ് കടപ്പാട് തീരുക," എന്നാണ് ജുനൈസ് ചോദിക്കുന്നത്.
"98 ദിവസങ്ങൾ കൊണ്ട് പൂർത്തീകരിച്ച ഈ ചിത്രം ഇതുവരെ ഞാൻ ചെയ്ത എന്റെ എല്ലാ ചിത്രങ്ങളെക്കാളും ഏറ്റവും കൂടുതൽ എന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നു. ജൂണിൽ തുടങ്ങിയ ക്യാമ്പ് മുതൽ ഇന്നലെ പാക്കപ്പ് വരെ ജോജു ചേട്ടന്റെ മനസ്സിൽ പിറന്ന കഥാപാത്രമായി മാറാൻ കിട്ടിയ ഈ മഹാഭാഗ്യം പറഞ്ഞറിയിക്കാൻ ആവാത്തത്ര സന്തോഷമാണ് തരുന്നത്. ഇത്രയും വലിയ ഒരു അവസരം തന്നതിന് ഒരുപാട് ഒരുപാട് നന്ദിയും സന്തോഷവുമുണ്ട് ജോജുച്ചേട്ടാ. രാപകൽ ഇല്ലാതെ ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ഓരോരുത്തരുടേയും ആത്മാർത്ഥമായ പ്രയത്നത്തിന്റെ ഫലം തീയേറ്ററിൽ ഒരു വൻ വിജയമായി കാണാൻ ഞാനും എല്ലാവരെയും പോലെ കാത്തിരിക്കുന്നു," എന്നാണ് സാഗർ കുറിച്ചത്.
പണിയുടെ ഷൂട്ടിംഗ് അവസാനിച്ചിരിക്കുകയാണ് ഇപ്പോൾ. 100 ദിവസത്തോളം നീണ്ട ഷൂട്ടിന്റെ പ്രധാന ലൊക്കേഷൻ തൃശൂരും പരിസരപ്രദേശങ്ങളുമായിരുന്നു. 'പണി'യിൽ ജോജു തന്നെയാണ് കേന്ദ്രകഥാപാത്രമായി എത്തുന്നത്. അഭിനയയാണ് നായിക. ജോജുവിന്റെ പ്രൊഡക്ഷൻ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷന്സിന്റെയും, എ ഡി സ്റ്റുഡിയോസിന്റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വിഷ്ണു വിജയ് ആണ് സംഗീതം.
Read More Entertainment Stories Here
- 30 വർഷത്തെ കഷ്ടപ്പാട്, നല്ല വേഷത്തിനായി പലരോടും കെഞ്ചി, കളിയാക്കലുകൾ കേട്ടു, ഒടുവിൽ ഒരു മലയാളി വേണ്ടി വന്നു: കരച്ചിലടക്കാനാവാതെ തമിഴ് നടൻ
- ദീപിക പദുകോൺ ഗർഭിണി; സന്തോഷ വാർത്ത പങ്കുവച്ച് രൺവീർ സിങ്
- മമ്മൂട്ടിയുടെ മകളായും കാമുകിയായും അമ്മയായും അഭിനയിച്ച നടിയാണിത്; ആളെ മനസ്സിലായോ?
- ഈ മനുഷ്യനൊരു മുത്താണ്: ഗോപി സുന്ദറിനെ കുറിച്ച് മയോനി
- മഞ്ഞ ഉടുപ്പ്, കറുത്ത കണ്ണട, ചുവന്ന ഫോൺ; മഞ്ജുവിന്റെ പുതിയ 'കളർ' പടങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.