/indian-express-malayalam/media/media_files/bIOrnehI9m49uzPNswOJ.jpg)
Bigg Boss Malayalam 6
Bigg Boss malayalam Season 6 Contestants List: ബിഗ് ബോസ് മലയാളം ആറാം സീസണിന്റെ ഗ്രാൻഡ് ലോഞ്ചിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. സീസൺ ആറിന് കൊടിയേറാൻ ഇനി കഷ്ടിച്ച് ആറു ദിവസങ്ങൾ മാത്രം ശേഷിക്കവേ, മത്സരാർത്ഥികളെ കുറിച്ചുള്ള ഊഹാപോഹങ്ങളും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ശക്തമാണ്. സിനിമ, സീരിയൽ, മ്യൂസിക്, സോഷ്യൽ മീഡിയ തുടങ്ങിയ മേഖലകളിൽ നിന്നുള്ള പല സെലിബ്രിറ്റികളുടെയും പേരുകൾ ഉയർന്നു കേൾക്കുന്നുണ്ട്. ഈ വർഷത്തെ ബിഗ് ബോസ് മത്സരാർത്ഥികൾ ആരൊക്കെയെന്ന് പ്രവചിക്കുന്ന തിരക്കിലാണ് സോഷ്യൽ മീഡിയ. സോഷ്യൽ മീഡിയയിൽ വൈറലാവുന്ന ഒരു പ്രെഡിക്ഷൻ ലിസ്റ്റിലെ മത്സരാർത്ഥികൾ ആരെന്നു നോക്കാം.
പ്രെഡിക്ഷൻ ലിസ്റ്റുകൾ പ്രകാരം ആരെയൊക്കെ പ്രതീക്ഷിക്കാം?
- നടൻ കൃഷ്ണ
- സീരിയൽ താരം യമുന റാണി
- സീരിയൽ താരം ശരണ്യ ആനന്ദ്
- ഡാൻസർ നയനാ ജോൺസൺ
- ഫിറ്റ്നെസ് ട്രെയിനർ ജിന്റോ
- യാദിലിൻ ഇക്ബാൽ (സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ)
- ജീവ നമ്പ്യാർ(സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ)
- ബ്യൂട്ടി ബ്ലോഗർ ജാസ്മിൻ ജാഫർ
- അവതാരക പൂജാ കൃഷ്ണ
- സിദ്ധാർത്ഥ് പ്രഭു(തട്ടീം മുട്ടീം താരം),
- ഋഷി കുമാർ (ഉപ്പും മുളകും താരം)
- ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കൽ
- സീരിയൽ താരം അഖിൽ ആനന്ദ്
- റൈഡർ ഗേൾ അനീഷ നായർ
- ട്രാൻസ് കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ച് അമേയ പ്രസാദ്
- സീക്രട്ട് ഏജന്റ് എന്ന പേരിൽ അറിയപ്പെടുന്ന യുട്യൂബർ സായ് കൃഷ്ണ
- റോബിൻ രാധാകൃഷ്ണനെതിരെ രംഗത്തെത്തിയ സ്റ്റിൽ ഫോട്ടോഗ്രാഫറായ ശാലു പേയാട്
- നടിയും ബിസിനസ്സ് വുമണും മോഡലുമായ ലിയാൻട്ര മരിയ
- യൂട്യൂബർ സിജോ ടോക്സ്
- മല്ലു ജെഡി എന്നറിയപ്പെടുന്ന വ്ളോഗർ മുകേഷ് നായർ
ഇതിൽ ആരൊക്കെയാണ് ഇത്തവണ ഷോയിലെത്തുക എന്നറിയാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി. ഈ ലിസ്റ്റിൽ ഉള്ളവർ തന്നെയാണോ ഇനി പ്രേക്ഷകർക്കു സർപ്രൈസായി തീർത്തും അപ്രതീക്ഷിത മത്സരാർത്ഥികൾ എത്തുമോ എന്നൊക്കെ വരും ദിവസങ്ങളിൽ അറിയാം.
സാന്ത്വനം സീരിയലിൽ ബാലേട്ടൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രാജീവ് പരമേശ്വർ, നടി ബീന ആന്റണി, നടിയും അവതാരകയുമായ ഡയാന ഹമീദ് എന്നിവരുടെ പേരുകൾ കേൾക്കുന്നുണ്ടെങ്കിലും ഈ സീസണിൽ മത്സരാർത്ഥികളായി തങ്ങൾ എത്തുന്നില്ലെന്ന് മൂവരും വിവിധ മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്.
അതിനിടെ, ഈ സീസണിലെ രണ്ടു മത്സരാർത്ഥികളെ ബിഗ് ബോസ് അണിയറപ്രവർത്തകർ തന്നെ പ്രഖ്യാപിച്ചുകഴിഞ്ഞു. കോമണർ മത്സരാർത്ഥികളെയാണ് ഞായറാഴ്ച പുറത്തുവന്ന പ്രൊമോയിൽ ചാനൽ പരിചയപ്പെടുത്തുന്നത്. ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചറും ബൈക്ക് റൈഡറുമായ രസ്മിൻ ഭായിയും യാത്രകൾ ഒരുപാടിഷ്ടപ്പെടുന്ന നിഷാനയുമാണ് സാധാരണക്കാരുടെ പ്രതിനിധിയായി ഈ സീസണിൽ മത്സരിക്കാനെത്തുന്നത്.
Read More Entertainment Stories Here
- Bigg Boss Malayalam Season 6: യാത്രാപ്രേമി, സാഹസിക, ഫ്രീക്കത്തി വീട്ടമ്മ; നിഷാനയെ കുറിച്ചറിയാം
- Bigg Boss Malayalam Season 6: ആ വൈറൽ വീഡിയോയിലെ ടീച്ചർമാരിൽ ഒരാൾ: ബിഗ് ബോസ് മത്സരാർത്ഥി രസ്മിൻ ഭായിയെ കുറിച്ച് കൂടുതലറിയാം
- Bigg Boss Malayalam Season 6: ബിഗ്ഗ് ബോസ്സ് സീസൺ 6ൽ ഇവരുമുണ്ടാകും
- Bigg Boss Malayalam Season 6: ബീന ആന്റണി ബിഗ് ബോസിലേക്കോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us