scorecardresearch

Bigg Boss Malayalam Season 6: യാത്രാപ്രേമി, സാഹസിക, ഫ്രീക്കത്തി വീട്ടമ്മ; നിഷാനയെ കുറിച്ചറിയാം

Bigg Boss Malayalam Season 6: ബിഗ് ബോസ് ഹൗസിലേക്ക് യാത്രാപ്രേമം തലയ്ക്കു പിടിച്ചൊരു ഫ്രീക്കത്തി വീട്ടമ്മ എത്തുമ്പോൾ.... 

Bigg Boss Malayalam Season 6: ബിഗ് ബോസ് ഹൗസിലേക്ക് യാത്രാപ്രേമം തലയ്ക്കു പിടിച്ചൊരു ഫ്രീക്കത്തി വീട്ടമ്മ എത്തുമ്പോൾ.... 

author-image
Television Desk
New Update
Bigg Boss Malayalam Season 6 contestant Nishana

Bigg Boss Malayalam Season 6 contestant Nishana N

Bigg Boss malayalam Season 6: ബിഗ് ബോസ് മലയാളം സീസൺ ആറിന് തിരശ്ശീല ഉയരാൻ ഇനി ഏഴു നാളുകൾ മാത്രം ബാക്കി. മത്സാർത്ഥികൾ ആരൊക്കെയാണെന്ന് ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രേക്ഷകർക്കായി രണ്ട്‌ മത്സാർത്ഥികളെ ഷോ തുടങ്ങും മുൻപു തന്നെ പരിചയപ്പെടുത്തിയിരിക്കുകയാണ് അവതാരകൻ മോഹൻലാൽ.  ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമാണ് ഷോ തുടങ്ങും മുൻപ് ഇത്തരത്തിലുള്ള ഒരു പരിചയപ്പെടുത്തൽ.

Advertisment

യാത്രകൾ ഒരുപാടിഷ്ടപ്പെടുന്ന നിഷാനയും ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചറും ബൈക്ക് റൈഡറുമായ  രസ്മിൻ ഭായിയുമാണ് സാധാരണക്കാരുടെ പ്രതിനിധിയായി ബിഗ്ഗ് ബോസ്സ് സീസൺ ആറിലേക്ക് എത്തുന്നത്. 

ആരാണ് നിഷാന? 

യാത്രാപ്രേമിയായ ഒരു ഫ്രീക്കത്തി വീട്ടമ്മ എന്നാണ് നിഷാന പ്രൊമോ വീഡിയോയിൽ തന്നെ പരിചയപ്പെടുത്തുന്നത്.  പക്ഷേ ഒരു സാധാരണ വീട്ടമ്മ ചെയ്യുന്ന കാര്യങ്ങളൊന്നുമല്ല നിഷാന തന്റെ ജീവിതത്തിൽ ചെയ്തിട്ടുണ്ടാവുക. സൈക്കിളിൽ സൗത്ത് ഏഷ്യൻ കൺട്രികളിലേക്ക് യാത്ര ചെയ്യുക, അധികം അറിയപ്പെടാത്ത ഇന്ത്യയിലെ ഗ്രാമങ്ങളിലൂടെ യാത്ര ചെയ്ത് തദ്ദേശിയരുടെ കൂടെ താമസിച്ച് വീഡിയോകൾ തയ്യാറാക്കുക എന്നിങ്ങനെ നിരവധി സാഹസിക കാര്യങ്ങൾ നടത്തിയിട്ടുള്ള ആളാണ് നിഷാന. 

Bigg Boss Malayalam Season 6 contestant Nishana

Advertisment

കോതമംഗലം സ്വദേശിനിയായ നിഷാന വിവാഹിതയും മൂന്നു കുട്ടികളുടെ അമ്മയുമാണ്. കോവിഡിനു മുൻപു വരെ നിഷാന ഡെസ്റ്റിനേഷൻ വെഡ്ഡിംഗുകളുടെ കോർഡിനേറ്ററായി ജോലി ചെയ്യുകയായിരുന്നു . കോവിഡ് ലോക്ക്ഡൗണോടെ ആ ബിസിനസ്സ് തകരാറിലായി. മുൻപു തന്നെ യാത്രകളോട് ഇഷ്ടമുണ്ടെങ്കിലും, അതോടെയാണ് തുടർച്ചയായ യാത്രകളിലേക്ക് നിഷാന തിരിയുന്നത്.

യാത്രകൾ തന്നെയാണ് നിഷാനയുടെ ജീവനും ജീവനോപാധിയും. ഇന്ന് സുഹൃത്തുമായി ചേർന്ന് ഒരു ട്രാവൽ പ്ലാനിംഗ് കമ്പനിയും നിഷാന നടത്തുന്നുണ്ട്. ട്രെക്കിംഗ് ഫ്രീക്കി എന്നൊരു യൂട്യൂബ് ചാനലും നിഷാനയ്ക്കുണ്ട്. 

Bigg Boss Malayalam Season 6 contestant Nishana

കാശ്മീർ, ലഡാക്, നേപ്പാൾ എന്നിവിടങ്ങളിലേക്ക് ധാരാളം യാത്രകൾ സംഘടിപ്പിക്കുന്നുണ്ട് നിഷാനയും സുഹൃത്തും. വളരെ സപ്പോർട്ടീവായ കുടുംബമാണ് നിഷാനയുടെ യാത്രകൾക്ക് ഊർജം പകരുന്നത്. 

നിഷാനയെ സംബന്ധിച്ച യാത്രകളോളം പ്രിയപ്പെട്ടതാണ് തന്റെ ബൈക്കും. പ്രഭാകരൻ എന്നു പേരിട്ട  ബൈക്കിൽ ആയിരുന്നു അടുത്തകാലം വരെ  നിഷാനയുടെ യാത്രകൾ. അടുത്തിടെ, പ്രഭാകരനു പകരം  മീനുകുട്ടി എത്തി. യാത്രകൾക്കെല്ലാം ഒരിടവേള നൽകി നിഷാന ബിഗ് ബോസിലേക്ക് എത്തുമ്പോൾ, പാഷനെ പിൻതുടരാൻ കുടുംബമോ ജീവിതത്തിലെ മറ്റു സാഹചര്യങ്ങളോ ഒന്നും തടസ്സമല്ലെന്ന  സന്ദേശം കൂടിയാണ് നിഷാന നൽകുന്നത്. 

Read More Entertainment Stories Here

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: