/indian-express-malayalam/media/media_files/2025/09/24/kalaratri-ott-release-2025-09-24-14-51-17.jpg)
Kalaratri OTT Release Date & Platform
Kalaratri OTT Release Date & Platform: ഒരു മലയാളചിത്രം കൂടി ഒടിടി റിലീസിനൊരുങ്ങുന്നു. സമീപകാലത്ത് നിരവധി മലയാള ചിത്രങ്ങൾ ഒടിടിയിലേക്ക് എത്തിച്ച മനോരമ മാക്സ് ആണ് ഈ ചിത്രവും പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.
Also Read: ഈ ആഴ്ച ഒടിടിയിലേക്ക് എത്തുന്ന 7 മലയാള ചിത്രങ്ങൾ
ആനന്ദ് കൃഷ്ണരാജ് സംവിധാനം ചെയ്ത കാളരാത്രിയാണ് അതിന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യം നൽകി ചിത്രം ക്രൈം ത്രില്ലര്‍ ഗണത്തില്‍ പെടുന്നതാണ്. ആർജെ മഡോണ എന്ന ചിത്രത്തിന് ശേഷം ആനന്ദ് കൃഷ്ണരാജ് സംവിധാനം ചെയ്ത ചിത്രമാണ് കാളരാത്രി.
പുതുമുഖങ്ങളായ മരിയ അബീഷ്, അഡ്രിയൻ അബീഷ്, ആൻഡ്രിയ അബീഷ് എന്നിവർക്കൊപ്പം തമ്പു വിൽസൺ, അഭിമന്യു സജീവ്, ജോളി ആന്റണി, മരിയ സുമ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Also Read: റാണിയുടെ മുടി ശരിയാക്കി, സാരിത്തുമ്പ് ഉയർത്തി പിടിച്ച് ഷാരൂഖ്; റിയൽ ജെന്റിൽമാൻ എന്ന് ആരാധകർ
ഛായാഗ്രഹണം ലിജിൻ എൽദോ എലിയാസ്, മ്യൂസിക് & ബിജിഎം: റിഷാദ് മുസ്തഫ എന്നിവർ നിർവ്വഹിച്ചു. ഗ്രേമോങ്ക് പിക്ചേഴ്സ് ആണ് ചിത്രത്തിന്റെ നിർമ്മാണം.
മനോരമ മാക്സിൽ സെപ്റ്റംബര്‍ 28ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.
Also Read: 'ജീവിതത്തിലെ മികച്ച അധ്യായം ആരംഭിക്കാനുള്ള യാത്ര;' സന്തോഷ വാർത്ത പങ്കുവച്ച് കത്രീനയും വിക്കിയും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us