scorecardresearch

റാണിയുടെ മുടി ശരിയാക്കി, സാരിത്തുമ്പ് ഉയർത്തി പിടിച്ച് ഷാരൂഖ്; റിയൽ ജെന്റിൽമാൻ എന്ന് ആരാധകർ

നാഷണൽ അവാർഡ് സ്വീകരിക്കും മുൻപ് അൽപ്പം പരിഭ്രാന്തിയിൽ നിൽക്കുന്ന റാണി മുഖർജിയുടെ മുടി ശരിയാക്കി കൊടുത്ത് ഷാരൂഖ്, യഥാർത്ഥ ജെന്റിൽമാൻ എന്ന് ആരാധകർ

നാഷണൽ അവാർഡ് സ്വീകരിക്കും മുൻപ് അൽപ്പം പരിഭ്രാന്തിയിൽ നിൽക്കുന്ന റാണി മുഖർജിയുടെ മുടി ശരിയാക്കി കൊടുത്ത് ഷാരൂഖ്, യഥാർത്ഥ ജെന്റിൽമാൻ എന്ന് ആരാധകർ

author-image
Entertainment Desk
New Update
Shah Rukh Khan Rani Mukerji National Awards

ഷാരൂഖ് ഖാനും റാണി മുഖർജിയും ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ

സ്ത്രീകളോട് ഏറ്റവും ബഹുമാനത്തോടെയും മാന്യതയോടെയും കരുണയോടെയും പെരുമാറുന്ന താരങ്ങളിൽ ഒരാളാണ് ഷാരൂഖ് ഖാൻ. ഷാരൂഖിന്റെ ഈ സ്വഭാവം പലപ്പോഴും അദ്ദേഹത്തിന്റെ സഹതാരങ്ങളെല്ലാം എടുത്തു പറഞ്ഞിട്ടുള്ള കാര്യമാണ്. 71-ാമത് ദേശിയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിലും ഷാരൂഖ് തന്റെ പെരുമാറ്റം കൊണ്ട് ആളുകളുടെ ശ്രദ്ധ കവർന്നു. 

Advertisment

ദേശീയ പുരസ്കാരം സ്വീകരിക്കാൻ നടി റാണി മുഖർജിയും എത്തിയിരുന്നു.  ജവാൻ എന്ന സിനിമയിലെ അഭിനയത്തിന് ഷാറൂഖിന് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചപ്പോൾ, മിസിസ് ചാറ്റർജി വേഴ്സസ് നോർവേ എന്ന സിനിമയിലെ പ്രകടനത്തിനാണ് റാണി മികച്ച നടിക്കുള്ള പുരസ്കാരം നേടിയത്. 

Also Read: "ഇനി എത്ര ആഗ്രഹിച്ചാലും കൊടുക്കൽ വാങ്ങലുകൾക്കും പങ്കുവയ്ക്കലുകൾക്കും അവസരം ഇല്ലല്ലോ;" നവാസിന്റെ ഓർമ്മയിൽ നിയാസ്

സിനിമയ്ക്ക് പുറത്ത് ജീവിതത്തിലും അടുത്ത സൗഹൃദം പുലർത്തുന്നവരാണ് ഷാറൂഖും റാണിയും. രാജ്യത്തെ ഏറ്റവും അഭിമാനകരമായ അവാർഡ് സ്വീകരിക്കാൻ വേദിയിലേക്ക് കയറും മുൻപ് എല്ലാവരും അൽപ്പം പരിഭ്രാന്തരായി കാണപ്പെട്ടു. വേദിയിലേക്ക് കയറാൻ തയ്യാറെടുക്കുന്നതും അതിനിടെ ഷാരൂഖ്,  റാണി മുഖർജിയുടെ മുടി ശരിയാക്കാൻ സഹായിക്കുന്നതിന്റെയും ഒരു വീഡിയോ ആണ്  സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. അദ്ദേഹം സ്ത്രീകളോട് പെരുമാറുന്ന രീതി കണ്ടോ, യഥാർത്ഥ ജെന്റിൽമാൻ എന്നാണ് വീഡിയോയ്ക്ക് താഴെയുള്ള കമന്റുകൾ.

Advertisment

Also Read: 'ജീവിതത്തിലെ മികച്ച അധ്യായം ആരംഭിക്കാനുള്ള യാത്ര;' സന്തോഷ വാർത്ത പങ്കുവച്ച് കത്രീനയും വിക്കിയും

ചടങ്ങിൽ ഉടനീളം റാണിയ്ക്ക് പ്രത്യേക പരിഗണന നൽകാൻ ഷാരൂഖ് മറന്നില്ല. തിരക്കിനിടയിൽ റാണിയുടെ സാരിയുടെ അറ്റം കുടുങ്ങിപ്പോകാതിരിക്കാൻ സാരിത്തുമ്പ് ഉയർത്തി പിടിക്കുന്നതും മറ്റൊരു വീഡിയോയിൽ കാണാം. 

Also Read: സെവൻ സ്റ്റാർ ഹോട്ടലിനെ വെല്ലും രൺബീറിന്റെ സഹോദരിയുടെ വീട്, ചിത്രങ്ങൾ

മറ്റൊരു ക്ലിപ്പിൽ, മികച്ച നടനുള്ള തൻ്റെ ആദ്യത്തെ ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ചതിന് ശേഷം, ഷാരൂഖ് ഖാൻ തൻ്റെ മെഡൽ ധരിക്കാൻ ബുദ്ധിമുട്ടുന്നത് കാണാം. ഈ സമയം  റാണി മുഖർജിയും വിക്രാന്ത് മാസ്സിയും ഷാരൂഖിനെ സഹായിക്കുന്നതും വീഡിയോയിൽ കാണാം. 

Also Read: റിയൽ ഒജിയ്ക്ക് വേണ്ടി വേദിയിലുള്ളവരെല്ലാം എഴുന്നേറ്റ് നിന്ന് കയ്യടിച്ചപ്പോൾ; ചരിത്രമാണ് ഈ മുഹൂർത്തം

Shah Rukh Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: