scorecardresearch

റിയൽ ഒജിയ്ക്ക് വേണ്ടി വേദിയിലുള്ളവരെല്ലാം എഴുന്നേറ്റ് നിന്ന് കയ്യടിച്ചപ്പോൾ; ചരിത്രമാണ് ഈ മുഹൂർത്തം

ഷാരൂഖ് ഖാൻ അടക്കം വേദിയിൽ ഉണ്ടായിരുന്നവർ മുഴുവൻ എണീറ്റു നിന്ന് കയ്യടികളോടെയാണ് മോഹൻലാലിനെ വേദിയിലേക്ക് ആനയിച്ചത്. ‘റിയൽ ഒജി’ എന്നാണ് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് മോഹൻലാലിനെ വിശേഷിപ്പിച്ചത്

ഷാരൂഖ് ഖാൻ അടക്കം വേദിയിൽ ഉണ്ടായിരുന്നവർ മുഴുവൻ എണീറ്റു നിന്ന് കയ്യടികളോടെയാണ് മോഹൻലാലിനെ വേദിയിലേക്ക് ആനയിച്ചത്. ‘റിയൽ ഒജി’ എന്നാണ് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് മോഹൻലാലിനെ വിശേഷിപ്പിച്ചത്

author-image
Entertainment Desk
New Update
Mohanlal Dadasaheb Phalke Award 1

ചൊവ്വാഴ്ചയാണ് ഡൽഹിയിൽ നടന്ന ചടങ്ങിൽ വച്ച് ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം മോഹൻലാൽ ഏറ്റുവാങ്ങിയത്. ഡൽഹിയിലെ വിജ്ഞാന ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു മോഹൻലാലിന് ഫാൽക്കെ പുരസ്‌കാരം സമ്മാനിച്ചു. ഇന്ത്യൻ സിനിമാ മേഖലയിലെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് മോഹൻലാലിന് പുരസ്‌കാരം നൽകിയത്. 

Advertisment

Also Read: സെവൻ സ്റ്റാർ ഹോട്ടലിനെ വെല്ലും രൺബീറിന്റെ സഹോദരിയുടെ വീട്, ചിത്രങ്ങൾ

ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ സൂപ്പർസ്റ്റാർ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഷാരൂഖ് ഖാൻ മുതൽ നിരവധി അഭിനേതാക്കളും സിനിമാപ്രവർത്തകരും സന്നിദ്ധരായിരുന്ന വേദിയിലെ പ്രധാന ആകർഷണം മോഹൻലാൽ തന്നെയായിരുന്നു. ‘താങ്കൾ ഒരു ഉഗ്രൻ ആക്ടറാണ്’ എന്നാണ് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് മോഹൻലാലിനെ അഭിനന്ദിച്ചത്. ആർപ്പുവിളികളോടെയാണ് മന്ത്രിയുടെ വാക്കുകളെ സദസ് സ്വീകരിച്ചത്. മാത്രമല്ല, ഷാരൂഖ് ഖാൻ അടക്കം വേദിയിൽ ഉണ്ടായിരുന്നവർ മുഴുവൻ എണീറ്റു നിന്ന് കയ്യടികളോടെയാണ് മോഹൻലാലിനെ വേദിയിലേക്ക് ആനയിച്ചത്. 

Also Read: ദുൽഖറിന്റെ ഗാരേജിൽ 50 കാറെങ്കിലും കാണും: പൃഥ്വിരാജ് അന്ന് പറഞ്ഞത്

Advertisment

"ഇത്രയും മികച്ച ചിന്തോദ്ദീപകമായ തിരഞ്ഞെടുപ്പിന് ജൂറിക്ക് നന്ദി. പുരസ്കാരം നേടിയ എല്ലാവരും വലിയ കയ്യടി അർഹിക്കുന്നവരാണ്. എല്ലാവർക്കും അഭിനന്ദനങ്ങൾ. ഇന്ന് ഏറ്റവും വലിയ കയ്യടി നൽകേണ്ടത് ‘റിയൽ ഒജി’ ആയ മോഹൻലാൽ ജിക്കാണ്. താങ്കളൊരു ഉഗ്രൻ ആക്ടർ ആണ്. യഥാർഥ ഇതിഹാസം! വലിയൊരു കയ്യടി അദ്ദേഹത്തിന് നൽകണം! ഈ ശബ്ദമൊന്നും പോരാ... വലിയ ആരവങ്ങളോടെ കയ്യടി നൽകണം. ഒരിക്കൽക്കൂടി അഭിനന്ദനങ്ങൾ," എന്നായിരുന്നു കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന്റെ വാക്കുകൾ.

Also Read: 'ജീവിതത്തിലെ മികച്ച അധ്യായം ആരംഭിക്കാനുള്ള യാത്ര;' സന്തോഷ വാർത്ത പങ്കുവച്ച് കത്രീനയും വിക്കിയും

പുരസ്കാരം സ്വീകരിച്ച ശേഷം മോഹൻലാൽ നടത്തിയ പ്രസംഗവും ഏറെ ഹൃദയസ്പർശിയായിരുന്നു. ഈ നിമിഷം മുഴുവൻ മലയാളം സിനിമയ്ക്കും അവകാശപ്പെട്ടതാണെന്നും ഈ ദിവസം യാഥാർത്ഥ്യമാകുമെന്ന് ഒരിക്കലും സ്വപ്നം പോലും കണ്ടിട്ടില്ലെന്നും മോഹൻലാൽ പറഞ്ഞു. ആരാധകരുടെയും മലയാളം സിനിമയിലെ മുൻഗാമികളുടെയും പേരിൽ ഈ അവാർഡ് സ്വീകരിക്കുന്നു എന്നാണ് മോഹൻലാൽ പറഞ്ഞത്. പൂർണമായും ഇംഗ്ലീഷിലുള്ള പ്രസംഗത്തിനിടെ 'എൻ്റെ ആത്മാവിൻ്റെ സ്പന്ദനമാണ് സിനിമ' എന്ന് കൂടി പറഞ്ഞാണ് മോഹൻലാൽ തന്റെ വാക്കുകൾ ഉപസംഹരിച്ചത്. 

 2023ലെ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരമാണ് മോഹൻലാലിന് ലഭിച്ചത്. സ്വർണകമലവും പത്തു ലക്ഷം രൂപയും അടങ്ങുന്നതാണ് ഈ പുരസ്‌കാരം. അടൂർ ഗോപാലകൃഷ്ണന് ശേഷം ദാദാ സാഹേബ് പുരസ്‌കാരം നേടുന്ന രണ്ടാമത്തെ മലയാളിയാണ് മോഹൻലാൽ.  

Also Read: 'ആത്മാവിൻ്റെ സ്പന്ദനമാണെനിയ്ക്ക് സിനിമ'; ഫാൽക്കെ പുരസ്കാരം മോഹൻലാൽ ഏറ്റുവാങ്ങി

Mohanlal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: