/indian-express-malayalam/media/media_files/2025/09/23/riddhima-kapoor-lavish-delhi-home-2025-09-23-11-28-06.jpg)
/indian-express-malayalam/media/media_files/2025/09/23/riddhima-kapoor-delhi-home-1-2025-09-23-11-28-25.jpg)
ബോളിവുഡ് ഇതിഹാസങ്ങളായ ഋഷി കപൂറിന്റെയും നീതു സിംഗിന്റെയും മകൾ, രൺബീർ കപൂറിന്റെ സഹോദരി എന്നീ നിലകളിൽ മാത്രം അറിയപ്പെട്ടിരുന്ന റിദ്ധിമ കപൂർ സഹ്നി, അടുത്തിടെ കരൺ ജോഹറിന്റെ റിയാലിറ്റി ഷോയായ ഫാബുലസ് ലൈവ്സ് വേഴ്സസ് ബോളിവുഡ് വൈവ്സിൽ അരങ്ങേറ്റം കുറിച്ചിരുന്നു. അതോടെ റിദ്ധിമയുടെ വ്യക്തിത്വവും, സ്റ്റൈലും, ആഡംബരജീവിതവും എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.
/indian-express-malayalam/media/media_files/2025/09/23/riddhima-kapoor-delhi-home-2-2025-09-23-11-28-25.jpg)
ബിസിനസുകാരനായ ഭാരത് സഹ്നിയ്ക്കും മക്കൾക്കുമൊപ്പം ഡൽഹിയിലെ ഒരു ലക്ഷ്വറി ബംഗ്ലാവിലാണ് റിദ്ധിമയുടെ താമസം. അടുത്തിടെ സംവിധായികയും നൃത്തസംവിധായകയുമായ ഫറാ ഖാൻ റിദ്ധിമയുടെ വീട് സന്ദർശിക്കുകയും ഹോം ടൂർ വീഡിയോ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
/indian-express-malayalam/media/media_files/2025/09/23/riddhima-kapoor-delhi-home-3-2025-09-23-11-28-25.jpg)
ഒരു സെവൻ സ്റ്റാർ ഹോട്ടൽ പോലെ തോന്നുന്നു എന്നാണ് റിദ്ധിമയുടെ വീടിനെ ഫറാ ഖാൻ വിശേഷിപ്പിക്കുന്നത്.
/indian-express-malayalam/media/media_files/2025/09/23/riddhima-kapoor-delhi-home-4-2025-09-23-11-28-25.jpg)
ഇൻ-ഹൗസ് ജിം, വലിയ പ്ലേ ഏരിയ, നല്ല രീതിയിൽ സൂര്യപ്രകാശം ലഭിക്കുന്ന വിശാലമായ ഇൻഡോർ സ്പേസുകൾ എന്നിവയെല്ലാം കാണാം. മനോഹരമായ ഒരു ഗാർഡനിൽ ലെമൺ ട്രീയും, വലിയൊരു ഗ്രേപ്പ്ഫ്രൂട്ട് പ്ലാന്റും കാണാം.
/indian-express-malayalam/media/media_files/2025/09/23/riddhima-kapoor-delhi-home-5-2025-09-23-11-28-25.jpg)
വീടിന്റെ ഇന്റീരിയറും അതിമനോഹരമാണ്. ബ്രൗൺ നിറത്തിൽ അലങ്കരിച്ചിരിക്കുന്ന ലിവിംഗ് റൂമിൽ, ചെറിയൊരു ബാർ ഏരിയയും പ്രത്യേക സിറ്റിംഗ് ഏരിയയും ഉൾപ്പെടുന്നു.
/indian-express-malayalam/media/media_files/2025/09/23/riddhima-kapoor-delhi-home-6-2025-09-23-11-28-25.jpg)
വിശാലമായ സിറ്റിംഗ് ഏരിയയെ ഫറാ ഖാൻ വിശേഷിപ്പിച്ചത്, “ബോംബെയിൽ ഇത്ര സ്ഥലം മതി ഒരു 3BHK അപ്പാർട്ട്മെന്റിന്" എന്നാണ്.
/indian-express-malayalam/media/media_files/2025/09/23/riddhima-kapoor-delhi-home-7-2025-09-23-11-28-25.jpg)
മുംബൈയിൽ രൺബീറും ആലിയയും പണിത പുതിയ വീട്ടിൽ തനിക്ക് സ്വന്തമായി ഒരു മുറി മാറ്റിവച്ചിട്ടുണ്ടെന്നും റിദ്ധിമ പറഞ്ഞു.
/indian-express-malayalam/media/media_files/2025/09/23/riddhima-kapoor-delhi-home-8-2025-09-23-11-28-25.jpg)
" അവിടെ അമ്മയ്ക്ക് ഒരു ഫ്ളോർ മൊത്തം നൽകിയിട്ടുണ്ട്. എനിക്കും ഭാരതിനും ഒരു മുറി, സമാരയ്ക്കും മറ്റൊരു മുറി. എല്ലാവരും അമ്മയ്ക്ക് അരികിൽ ഉണ്ടാവണമെന്നാണ് അമ്മയുടെ ആഗ്രഹം,” റിദ്ധിമ കൂട്ടിച്ചേർത്തു.
/indian-express-malayalam/media/media_files/2025/09/23/riddhima-kapoor-delhi-home-9-2025-09-23-11-28-25.jpg)
രൺബീറും ആലിയയും പണിത ആറുനില കെട്ടിടത്തിന്, രൺബീറിന്റെ പരേതയായ അമ്മമ്മ കൃഷ്ണരാജ് കപൂറിന്റെ പേരാണ് നൽകിയിരിക്കുന്നത്. ചാരനിറവും ലൈറ്റ് ബ്ലൂ നിറവും ചേർന്ന ആ കെട്ടിടത്തിന് ഗ്ലാസ് ബാല്ക്കണികളും വലിയ ജനലുകളും ഉണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.