/indian-express-malayalam/media/media_files/2025/09/23/katrina-kaif-vicky-kaushal-2025-09-23-14-43-42.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
ബോളിവുഡിന്റെ പ്രിയപ്പെട്ട താരദമ്പതികളാണ് കത്രീന കൈഫും വിക്കി കൗശലും. 2021 ഡിസംബറിലാണ് ഇരുവരും വിവാഹിതരായത്. ഇപ്പോഴിതാ ജീവിതത്തിലെ ഒരു സന്തോഷ നിമിഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് കത്രീനയും വിക്കിയും.
കത്രീന ഗർഭിണി ആണെന്ന വിവരമാണ് താരങ്ങൾ പങ്കുവച്ചത്. 'ഹൃദയം നിറഞ്ഞ സന്തോഷത്തോടെ ജീവിതത്തിലെ ഏറ്റവും മികച്ച അധ്യായം ആരംഭിക്കാനുള്ള യാത്രയിലാണ്' എന്ന കുറിപ്പോടെ സോഷ്യൽ മീഡിയയിലൂടെയാണ് സന്തോഷ വാർത്ത ഇരുവരും ആരാധകരെ അറിയിച്ചത്.
നിറവയറുമായി നിൽക്കുന്ന കത്രീനയുടെ ചിത്രവും താരങ്ങൾ പങ്കുവച്ചിട്ടുണ്ട്. കത്രീനയെ ചേർത്തുപിടിക്കുന്ന വിക്കിയെയും ചിത്രത്തിൽ കാണാം. ആരാധകരും സെലിബ്രിറ്റികളും അടക്കം നിരവധി ആളുകളാണ് ഇരുവർക്കും ആശംസയറിയിച്ച് പോസ്റ്റിൽ കമന്റുമായെത്തുന്നത്.
Also Read: ദുൽഖറിന്റെ ഗാരേജിൽ 50 കാറെങ്കിലും കാണും: പൃഥ്വിരാജ് അന്ന് പറഞ്ഞത്
2021ൽ വിവാഹിതരാകുന്നതു വരെ തങ്ങളുടെ പ്രണയബന്ധം വളരെ രഹസ്യമായി വയ്ക്കുകയായിരുന്നു ഇരുവരും. 2021 ഡിസംബര്‍ 9ന് രാജസ്ഥാനില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. പരസ്പരം മനസ്സിലാക്കി നീണ്ട കാലത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം.
Also Read: പുകവലിക്കരുത്, മദ്യപിക്കരുത്, നോൺ വെജ് കഴിക്കരുത്; കാന്താര കാണാൻ നിർദ്ദേശങ്ങൾ, വൈറലായി പോസ്റ്റ്
ജീവിതത്തിൽ ഒന്നിച്ചെങ്കിലും, കത്രീനയും വിക്കിയും ഇതുവരെ ഒരു സിനിമയിലും ഒരുമിച്ച് അഭിനയിച്ചിട്ടില്ല. കത്രീനയുടെ പ്രണയം തുടക്കത്തിൽ തന്നെ അമ്പരപ്പിച്ചുവെന്നാണ് ഒരിക്കൽ ഒരു അഭിമുഖത്തിൽ വിക്കി പറഞ്ഞിട്ടുണ്ട്. കത്രീന തന്നെ പ്രത്യേകം ശ്രദ്ധിക്കുന്നു എന്ന കാര്യം അറിഞ്ഞപ്പോൾ അതു വിചിത്രമായി തോന്നിയെന്നും വിക്കി പറഞ്ഞു. ഇത്രയും സുന്ദരിയായൊരാൾ, കരിയറിൽ ഉയരത്തിൽ നിൽക്കുന്ന ഒരാൾ, തന്നെ പോലെയൊരാളെ സ്നേഹിക്കുന്നുവെന്നത് ആദ്യം തനിക്ക് വിശ്വസിക്കാനായിരുന്നില്ലെന്നും വിക്കി പറഞ്ഞിരുന്നു.
Read More: 2500 കോടി ആസ്തിയുണ്ടെങ്കിലും ഫാനും ലൈറ്റും ഓഫാക്കാൻ മറന്നാൽ ടെൻഷനാണ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us