/indian-express-malayalam/media/media_files/2025/09/24/urvashi-national-awards-2025-09-24-13-12-21.jpg)
71-ാമത് ദേശിയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ നടി ഉർവശി ദേശീയ അവാർഡ് സ്വീകരിക്കുന്നത് നേരിൽ കണ്ട സന്തോഷം പങ്കുവയ്ക്കുകയാണ് മകൾ തേജലക്ഷ്മി എന്ന കുഞ്ഞാറ്റ. അമ്മ അവാർഡ് സ്വീകരിക്കുന്ന ചടങ്ങിനു സാക്ഷിയായി തേജലക്ഷ്മിയും കൂടെയുണ്ടായിരുന്നു.
ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസങ്ങളിൽ ഒന്ന് എന്നാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ തേജലക്ഷ്മി പറയുന്നത്.
Also Read: റിയൽ ഒജിയ്ക്ക് വേണ്ടി വേദിയിലുള്ളവരെല്ലാം എഴുന്നേറ്റ് നിന്ന് കയ്യടിച്ചപ്പോൾ; ചരിത്രമാണ് ഈ മുഹൂർത്തം
"എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസങ്ങളിൽ ഒന്ന്, അതിശയകരവും അഭിമാനകരവുമായ നിമിഷം. അമ്മയ്ക്ക് മികച്ച സഹനടിക്കുള്ള ദേശീയ അവാർഡ് രണ്ടാമതും ലഭിക്കുന്നത് നേരിൽ കണ്ടത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി തോന്നി.
Also Read: റാണിയുടെ മുടി ശരിയാക്കി, സാരിത്തുമ്പ് ഉയർത്തി പിടിച്ച് ഷാരൂഖ്; റിയൽ ജെന്റിൽമാൻ എന്ന് ആരാധകർ
ആ ഘട്ടത്തിന് സാക്ഷ്യം വഹിക്കാൻ, അവിടെ ഉണ്ടായിരിക്കാൻ, എല്ലാറ്റിനുമുപരി, മലയാള സിനിമയെ പ്രതിനിധീകരിച്ച് ദാദാസാഹിബ് ഫാൽക്കെ അവാർഡ് നമ്മുടെ ലാലേട്ടന് ലഭിക്കുന്നത് കാണാൻ
നമുക്കെല്ലാവർക്കും ശരിക്കും അഭിമാനകരമായ നിമിഷം," തേജലക്ഷ്മി കുറിച്ചു.
ക്രിസ്റ്റോ ടോമിയുടെ സംവിധാനത്തിലൊരുങ്ങിയ ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ പ്രകടനമാണ് ഉർവശിയ്ക്ക് പുരസ്കാരം നേടിക്കൊടുത്തത്. ‘അച്ചുവിന്റെ അമ്മ’ എന്ന സിനിമയിലെ അഭിനയത്തിനും ഉർവശി മുൻപ് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം നേടിയിരുന്നു.
അഞ്ച് ദേശിയ പുരസ്കാരങ്ങളാണ് ഇത്തവണ മലയാള സിനിമയെ നേടിയത്. ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം മോഹൻലാലിനു ലഭിച്ചു. മികച്ച സഹനടനുള്ള പുരസ്കാരം വിജയരാഘവൻ ഏറ്റുവാങ്ങി. ഗണേഷ് രാജിന്റെ സംവിധാനത്തിൽ ഒരുങ്ങിയ 'പൂക്കാലം' എന്ന ചിത്രമാണ് മികച്ച സഹനടനുള്ള പുരസ്കാരത്തിന് വിജയരാഘവനെ അർഹനാക്കിയത്.
Also Read: പുരസ്കാര തിളക്കത്തിൽ മലയാളത്തിന്റെ മോഹൻലാൽ, ചേർത്തു പിടിച്ച് ഷാരൂഖ് ഖാൻ; ചിത്രങ്ങൾ
ഉള്ളൊഴുക്കിലൂടെ മികച്ച മലയാളം സിനിമയ്ക്കുള്ള പുരസ്കാരം സംവിധായകൻ ക്രിസ്റ്റോ ടോമി ഏറ്റുവാങ്ങി. പൂക്കാലത്തിലൂടെ മിഥുൻ മുരളി മികച്ച എഡിറ്റിർക്കുള്ള പുരസ്കാരം സ്വന്തമാക്കി. മികച്ച പ്രൊഡക്ഷൻ ഡിസൈനുള്ള ദേശിയ പുരസ്കാരം മോഹൻദാസും ഏറ്റുവാങ്ങി. ജൂഡ് ആന്തണിയുടെ സംവിധാനത്തിലൊരുങ്ങിയ '2018' എന്ന ചിത്രത്തിലൂടെയാണ് മോഹൻദാസിനെ തേടി ദേശിയ പുരസ്കാരമെത്തിയത്.
അതേസമയം, മികച്ച നടനുള്ള പുരസ്കാരം ഏറ്റുവാങ്ങിയത് ഷാരൂഖ് ഖാനും നടൻ വിക്രാന്ത് മാസിയുമാണ്. 'ജവാൻ' എന്ന ചിത്രത്തിലെ കഥാപാത്രത്തിലൂടെയാണ് ഷാരൂഖ് ഖാനെ തേടി ദേശിയ പുരസ്കാരം എത്തിയത്. ഏറെ ശ്രദ്ധനേടിയ 'ട്വൽത്ത് ഫെയിൽ' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് വിക്രാന്ത് മാസി മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്. 'മിസിസ് ചാറ്റര്‍ജി വേഴ്‌സസ് നോര്‍വേ' എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ റാണി മുഖര്‍ജി മികച്ച നടിക്കുള്ള പുരസ്കാരം നേടി.
Also Read: സെവൻ സ്റ്റാർ ഹോട്ടലിനെ വെല്ലും രൺബീറിന്റെ സഹോദരിയുടെ വീട്, ചിത്രങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.