/indian-express-malayalam/media/media_files/2025/09/24/new-malayalam-ott-releases-2025-09-24-14-32-43.jpg)
New Malayalam OTT Releases
/indian-express-malayalam/media/media_files/2025/09/22/hridayapoorvam-1-2025-09-22-17-16-13.jpg)
Hridayapoorvam OTT: ഹൃദയപൂർവ്വം
മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഹൃദയപൂർവ്വം ഒടിടിയിലേക്ക്. ഈ ആഴ്ച ചിത്രം ഒടിടിയിൽ എത്തുകയാണ്. ചിത്രത്തിൽ മോഹൻലാലിനൊപ്പം സംഗീത് പ്രതാപ്, മാളവിക മോഹനൻ, ലാലു അലക്സ്, സംഗീത തുടങ്ങിയ വലിയൊരു താരനിര തന്നെയുണ്ട്. സെപ്റ്റംബർ 26ന് ചിത്രം ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കും.
/indian-express-malayalam/media/media_files/2025/09/18/sumathi-valavu-ott-2025-09-18-15-55-00.jpg)
Sumathi Valavu OTT: സുമതി വളവ്
അർജുൻ അശോകൻ നായകനായെത്തിയ 'സുമതി വളവ്' ഒടിടി റിലീസിനൊരുങ്ങുകയാണ്. വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് അഭിലാഷ് പിള്ളയാണ്. അർജുൻ അശോകൻ, ബാലു വർഗീസ്, ഗോകുൽ സുരേഷ്, സൈജു കുറുപ്പ്, ശിവദ, സിജ റോസ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. സെപ്റ്റംബർ 26ന് സീ5(Zee5)ൽ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.
/indian-express-malayalam/media/media_files/2025/09/24/pulli-ott-release-2025-09-24-14-06-57.jpg)
Pulli OTT: പുള്ളി
ദേവ് മോഹനെ നായകനാക്കി ജിജു അശോകൻ സംവിധാനം ചെയ്ത പുള്ളി ഒടിടിയിലേക്ക്. ഇന്ദ്രൻസ്, കലാഭവൻ ഷാജോൺ, ശ്രീജിത്ത് രവി, വിജയകുമാർ, വെട്ടുകിളി പ്രകാശ്, രാജേഷ് ശർമ്മ, സെന്തിൽ, സുധി കോപ്പ, സന്തോഷ് കീഴാറ്റൂർ, പ്രതാപൻ, മീനാക്ഷി, അബിൻ, ബിനോ, ഉണ്ണിരാജ്, ഇന്ദ്രജിത് ജഗൻ, ടീന ഭാട്ടിയ, ഭാനുമതി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. മനോരമ മാക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. സെപ്റ്റംബർ 27ന് ചിത്രം മനോരമ മാക്സിൽ സ്ട്രീമിംഗ് ആരംഭിക്കും.
/indian-express-malayalam/media/media_files/2025/09/22/odum-kuthira-chadum-kuthira-2025-09-22-17-16-13.jpg)
Odum Kuthira Chaadum Kuthira OTT: ഓടും കുതിര ചാടും കുതിര
ഫഹദ് ഫാസിലിനെ നായകനാക്കി അൽത്താഫ് സലിം സംവിധാനം ചെയ്ത ഓടും കുതിര ചാടും കുതിര ഇപ്പോൾ ഒടിടിയിൽ എത്തുകയാണ്. ഫഹദിനും കല്യാണി പ്രിയദർശനും പുറമെ, രേവതി പിള്ള, ധ്യാൻ ശ്രീനിവാസൻ, വിനയ് ഫോർട്ട്, ലാൽ തുടങ്ങി വലിയ താരനിര ഈ സിനിമയുടെ ഭാഗമായിട്ടുണ്ട്. സെപ്റ്റംബർ 26ന് ചിത്രം നെറ്റ്ഫ്ളിക്സിൽ സ്ട്രീമിംഗ് ആരംഭിക്കും.
/indian-express-malayalam/media/media_files/2025/09/01/sarkeet-ott-release-date-platform-manoramamax-asif-ali-2025-09-01-16-41-59.jpg)
Sarkeet OTT: സർക്കീട്ട്
ആസിഫ് അലിയും ബാലതാരം ഓർഹാനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച 'സർക്കീട്ട്' ഈ ആഴ്ച ഒടിടിയിലേക്ക് എത്തും. താമർ തിരക്കഥ എഴുതി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ദീപക് പറമ്പോൾ, ദിവ്യ പ്രഭ, പ്രശാന്ത് അലക്സാണ്ടർ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. സെപ്റ്റംബർ 26ന് ചിത്രം മനോരമ മാക്സിൽ സ്ട്രീമിംഗ് ആരംഭിക്കും.
/indian-express-malayalam/media/media_files/2025/09/22/checkmate-2025-09-22-17-16-13.jpg)
Checkmate OTT: ചെക്ക്മേറ്റ്
അനൂപ് മേനോനെ കേന്ദ്ര കഥാപാത്രമാക്കി രതീഷ് ശേഖർ സംവിധാനം ചെയ്ത മൈൻഡ് ഗെയിം ത്രില്ലർ ചിത്രമാണ് ചെക്ക്മേറ്റ്. രേഖ ഹരീന്ദ്രനാണ് ചെക്ക്മേറ്റിൽ നായികയായി അഭിനയിച്ചത്. ലാൽ, രാജലക്ഷ്മി, അഞ്ജലി മോഹനൻ, വിശ്വം നായര് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഒക്ടോബർ 2 മുതൽ സീ5ൽ(ZEE5)ചിത്രം കാണാം.
/indian-express-malayalam/media/media_files/2025/09/21/oru-ronaldo-chithram-ott-2025-09-21-19-28-57.jpg)
Oru Ronaldo Chithram OTT: ഒരു റൊണാൾഡോ ചിത്രം
അശ്വിൻ ജോസ്, ചൈതന്യ പ്രകാശ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി റിനോയ് കല്ലൂർ തിരക്കഥ എഴുതി സംവിധാനം ചെയ്ത 'ഒരു റൊണാൾഡോ ചിത്രം' ഒടിടിയിൽ എത്തി. ഹന്നാ റെജി കോശി, ഇന്ദ്രൻസ്, ലാൽ, അൽത്താഫ്, മിഥുൻ എം. ദാസ്, വർഷ സൂസൻ കുര്യൻ, അർജുൻ ഗോപാൽ, അർച്ചന ഉണ്ണികൃഷ്ണൻ, സുപർണ്ണ തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. ആമസോൺ പ്രൈം വീഡിയോയിൽ ചിത്രം സ്ട്രീമിംഗ് ആരംഭിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.